Tag: Vilangad
വിലങ്ങാട് ഉരുള്‍പൊട്ടല്‍: കര്‍ഷക അദാലത്ത് 12ന്, അപേക്ഷ 15വരെ നീട്ടി
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ എയിംസ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി 15വരെ സമര്‍പ്പിക്കാം. ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി 12ന് വിലങ്ങാട് നെഹ്‌റു മെമ്മോറിയല്‍ ഗ്രന്ഥാലയത്തില്‍ രാവിലെ 10മുതല്‍ രണ്ട് മണി വരെ വാണിമേല്‍ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്തില്‍ അദാലത്ത് നടക്കും. ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വലിയ
വിലങ്ങാട് മലയോര ഹൈവേ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐഎം വിലങ്ങാട് ലോക്കൽ സമ്മേളനം
നാദാപുരം: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം വിലങ്ങാട് ലോക്കൽ സമ്മേളനം പൂർത്തിയായി. കരുകുളത്ത് കെ സി ചോയിനഗറിൽ നടന്ന സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു. കെ പി രാജീവൻ, സി പി വിനീഷ്, കെ വി ലിജിന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
വിലങ്ങാട് ഉരുള്‍പൊട്ടല്‍; കൃഷി നാശത്തിന് ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി
വിലങ്ങാട്: ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ കൃഷി നാശത്തിന് ഓണ്‍ലൈനായി അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി. ഉരുള്‍പൊട്ടലിനെ തുടർന്ന് പ്രദേശത്തെ കര്‍ഷകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിഞ്ഞിരുന്ന സാഹചര്യത്തിലാണ് കൃഷി നാശത്തിന് AIMS പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള സമയപരിധി നീട്ടിയത്. ഒക്ടോബര്‍ 15 വരെ കൃഷി നാശത്തിന് ഓണ്‍ലൈനായി അപേക്ഷ നൽകാം. ഉരുള്‍പൊട്ടലില്‍ കൃഷിനാശം
വിലങ്ങാട് ദുരിതബാധിതർക്ക് ആശ്വാസം; 29.43 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിത ബാധിതരായർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചസഹായധനം വിതരണം ചെയ്തു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പിലും ബന്ധു വീടുകളിലുമായി കഴിഞ്ഞ 450 പേർക്ക്സംസ്ഥാന ദുരന്ത നിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തു. ഇവർക്ക് ഓരോരുത്തർക്കും 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
വിലങ്ങാടെ ഉരുൾപൊട്ടൽ ദുരിതബാധിതരും സമൃദ്ധമായി ഓണസദ്യയുണ്ണും; അരിയും വ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള ഓണക്കിറ്റുമായി സിപിഎം ദുരിതമേഖലയിലെത്തി
വാണിമേൽ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ഭീതിയിൽ നിന്നും മോചിതരാവുന്നേയുള്ളൂ വിലങ്ങാടുകാർ. കൈത്തൊഴിൽ പോലും നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് ദുരിതബാധിതർ. ഇവർക്ക് ഓണസമ്മാനവുമായി ഇന്ന് സിപിഎം പ്രവർത്തകരെത്തി. വിലങ്ങാട് മേഖലയിലെ 500 കുടുംബങ്ങൾക്ക് അരിയും വ്യഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റ് നൽകി. നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. പന്നിയേരി ഉന്നതിയിൽ നടന്ന പരിപാടിയിൽ
വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷിനാശം സംഭവിച്ച കർഷകരുടെ കൃഷിഭൂമി പരിശോധന അവസാനഘട്ടത്തിൽ, ആകെ ലഭിച്ചത് 220 അപേക്ഷകൾ
വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൃഷിനശിച്ച കർഷകരുടെ കൃഷിഭൂമി പരിശോധിക്കുന്നത് അവസാനഘട്ടത്തിൽ. 220 അപേക്ഷകൾ ഇതിനകം വാണിമേൽ കൃഷിഭവനിൽ ലഭിച്ചു. ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ചവരുടെ എണ്ണം ഏകദേശം 250-ഓളം ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് അധികവും നശിച്ചത്. തേക്കിൻതൈകൾ നശിച്ചവരും ഏറെയുണ്ട്. നിലവിലുള്ള നിയമപ്രകാരം തേക്ക് മരം നഷ്ടപ്പെട്ടവർക്ക്
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങുമായി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ; വിലങ്ങാടും വയനാടും 100 വീടുകൾ നിർമിച്ച് നൽകും
നാദാപുരം : ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങുമായി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ; വിലങ്ങാടും വയനാടും100 വീടുകൾ നിർമിച്ച് നൽകും. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷമാണ് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ജാതി ഭേദമന്യേ അർഹരായവർക്ക് വീട് നിർമിച്ച് നൽുമെന്ന് പറഞ്ഞത്. സർക്കാരിന്റെ ശ്രദ്ധപതിയേണ്ട ഇടങ്ങളുണ്ടെങ്കിൽ സഭ ഇക്കാര്യം
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് മാറിത്താമസിച്ചാൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കുമോയെന്ന ആശങ്കയിൽ ദുരിതബാധിതർ
വിലങ്ങാട്: ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് മാറിത്താമസിച്ചാൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കുമോയെന്ന ആശങ്കയിൽ ദുരിതബാധിതർ.വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർ എവിടെ താമസിക്കണമെന്നതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിക്കുന്നില്ല. നിലവിൽ വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ ഒൻപത്, 10, 11-ഉം നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മൂന്നും വാർഡുകളാണ് ദുരന്തബാധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചത്. നിലവിൽ ഉരുൾപൊട്ടൽ ദുരന്തം കൂടുതൽ ബാധിച്ച മഞ്ഞച്ചീളി ഭാഗത്തുള്ളവർ വിലങ്ങാട്
വിലങ്ങാട് ഉരുൾപൊട്ടൽ; നഷ്ടം ഇതുവരെ കണകാക്കിയതിലും കൂടുതൽ, പറമ്പടിയിലെയും പന്നിയേരിയിലും ഉണ്ടായത് ഏക്കറുകണക്കിന് കൃഷിനാശം
വിലങ്ങാട്: വിലങ്ങാടും പരിസര പ്രദേശങ്ങളിലും ജൂലൈ 29നു രാത്രിയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായത് വൻ നാശ നഷ്ടം. ഇതുവരെ പുറത്തുവന്ന കണക്കുകൾ പൂർണമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പറമ്പടിയിലെയും പന്നിയേരിയിലും ഉണ്ടായത് ഏക്കറുകണക്കിന് കൃഷിനാശം. പറമ്പടിയിലെയും പന്നിയേരിയിലേക്കുമുള്ള റോഡുകൾ തകർന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഇവിടേക്ക് എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാലാണ് ഉരുൾപൊട്ടലിനെ തുടർന്ന് ഈ മേഖലകളിലുള്ള കൃഷി നാശത്തിന്റെയും
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം
വിലങ്ങാട്: ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ വിവിധ ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദുരിതബാധിതർ വിവിധ ബാങ്കുകളിൽ നിന്ന് എടുത്ത ലോണുകൾ തിരിച്ചടക്കുന്നതിന് നിശ്ചിത കാലത്തേക്ക് സാവകാശം അനുവദിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. കൃഷി പൂർണമായും നശിച്ച കേസുകളിൽ കാർഷിക ലോണുകൾക്ക് അഞ്ച്