Tag: Velam
നന്മയുടെ ഉറവിടമായി വേളം ഹൈസ്കൂളിലെ 1996-97 ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരൽ
കുറ്റ്യാടി: വേളം ഹൈസ്കൂളിലെ 1996-97 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഒത്തൂചേർന്നു. കുറ്റ്യാടി ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ പ്രധാനാധ്യാപകൻ ടി.എം.മൂസ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സാനിധിയിലേക്ക് ധനസഹായം നൽകി. നസീർ ചിന്നൂസ്, ടി.സി.അഷറഫ്, സലാം ടാലന്റ്
വേളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
അരൂര്‍: വേളത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അരൂര്‍ പെരുമുണ്ടച്ചേരിയിലെ മനത്താനത്ത് മൊയ്തുവിന്റെ മകന്‍ പരിപ്പില്‍ സഫീറാണ് (21) വേളം ചോയിമഠം പുഴയില്‍ മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ ചുഴിയില്‍ അകപ്പെട്ടതായാണ് സംശയിക്കുന്നത്. പരിസരവാസികള്‍ കരക്കെടുത്ത് കുറ്റ്യാടി ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. സ്പോര്‍ട്സ് പ്രേമിയായ സഫീര്‍ പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്.