Tag: velam panchayath
വേളം നാരയണിനട തരിശുപാടം പൊൻകതിരണിഞ്ഞു; കൊയ്ത്തുൽസവം നാടിൻ്റെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ കർഷക കൂട്ടായ്മ
വേളം: വേളം പഞ്ചായത്തിലെ നാരയണി നട തരിശുപാടം പൊൻ കതിരണിഞ്ഞു. 100 ഏക്കർ പാടത്താണ് കർഷക കൂട്ടായ്മ കൃഷിയിറക്കി പൊന്ന് വിളയിച്ചത്. പൂവ്വാത്ത മല കുഞ്ഞമ്മദ് കൺവീനറും, ചന്ദനപ്പുറത്ത് ബാലൻ ചെയർമാനുമായ കർഷക കൂട്ടായ്മയാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്. കൊയ്ത്തുൽസവം നാടിൻ്റെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കർഷകരും, കൂട്ടായ്മ പ്രവർത്തകരും. വർഷങ്ങളായി തരിശായി കിടന്നിരുന്ന നൂറ്
മൺപാത്ര നിർമ്മാണത്തിനായി കളിമണ്ണ് ശേഖരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; വേളം സ്വദേശിക്ക് പരിക്കേറ്റു
വേളം: കാട്ടുപന്നിയുടെ കുത്തേറ്റ് മൺപാത്ര നിർമ്മാണ തൊഴിലാളിക്ക് പരിക്കേറ്റു. വേളം പള്ളിയത്ത് സ്വദേശി കോട്ടേമ്മൽ ബാബുവിനാണ് പരിക്കേറ്റത്. ‘മൺപാത്ര നിർമ്മാണത്തിനായി പള്ളിയത്ത് പാവുള്ളാട്ട് താഴെ വയലിൽ നിന്ന് കളിമൺ ശേഖരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബാബു വടകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. വേളം പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നികളുടെ, തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ
വേളം കുറിച്ചകം ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു; നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
വേളം: കുറിച്ചകം ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉൽഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവ്വഹിച്ചു. ഒരു കോടി ഒമ്പത് ലക്ഷം രൂപ യാണ് പൊതുവിദ്യാഭ്യാസവകുപ്പ് കെട്ടിട നിർമ്മാണത്തിനായി വകയിരുത്തിയത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ നിർദേശം നൽകിയതായി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടെ എംഎൽഎ പറഞ്ഞു. പഞ്ചായത്ത്
വേളത്ത് കാട്ടുപന്നി ശല്യം രൂക്ഷം; സ്ത്രീകളും കുട്ടികളും ഉൾപ്പടെ പുറത്തിറങ്ങുന്നത് ഭീതിയോടെ, പരിഹാരം കാണണമെന്നാവശ്യം ശക്തം
വേളം: വേളം ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പുലർച്ചെ ജോലിക്കും കോളേജിലേക്കും ഉൾപ്പടെ സ്ത്രീകളും കുട്ടികളും പോകുന്നത് ഭീതിയോടെയാണ്. ദിനംപ്രതി പന്നികളുടെ എണ്ണം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ആയിക്കഴിഞ്ഞാൽ കൃഷിയിടങ്ങളിലേയും വീട്ടുവളപ്പുകളിലേയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കർഷകർ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. രാത്രികാലങ്ങളിലും പുലർച്ചെയും അത്യാവശ്യങ്ങൾക്കായി ബൈക്കിലും കാൽനടയായും യാത്ര ചെയ്യാൻ
വേളം പള്ളിയത്ത് പെരുവയൽ റോഡിലെ വെള്ളക്കെട്ട്; പരിഹാര നടപടിയായി, ഡ്രെയിനേജ്, കൽവെർട്ട് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു
വേളം: വേളം ഗ്രാമപഞ്ചായത്തിലെ പെരുവയൽ ടൗണിൽ വെള്ളം കയറുന്നതിന് പരിഹാരമാകുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇതിനാവശ്യമായ എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കുകയും ഒന്നാംഘട്ട പ്രവർത്തിക്കായി 25 ലക്ഷം രൂപ അനുവദിച്ച പ്രവർത്തി ആരംഭിച്ചിരിക്കുകയും ചെയ്തെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു. 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും