Tag: vedan rapper

Total 4 Posts

പുലിപ്പല്ല് കേസിൽ വേടന് ജാമ്യം; അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങൾ തിരുത്തി വേടൻ തിരിച്ചുവരണം, റാപ്പർ വേടനെ പിന്തുണച്ച് മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: ‘വേടന്റെ അറസ്റ്റിൽ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ നിർഭാഗ്യകരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വേടൻ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങൾ തിരുത്തി വേടൻ തിരിച്ചുവരണമെന്നും മന്ത്രി പറഞ്ഞു. സാധാരണ കേസുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ എന്തോ വനം വകുപ്പും വനം മന്ത്രിയും ഈ കേസിൽ ചെയ്യുന്നുവെന്ന നിലയിൽ

മാലയിലെ പുലിപ്പല്ല്; വേടനുമായി തൃശ്ശൂരിലെ ജ്വല്ലറിയിൽ തെളിവെടുപ്പ്

തൃശൂർ: പുലിപ്പല്ല് കേസിൽ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂർ സരസ ജ്വല്ലറിയിലാണ് എത്തിച്ചത്.കഴിഞ്ഞദിവസം പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയ വേടനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും. കഞ്ചാവ് കേസിൽ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ്

പുലിപ്പല്ല് കൈവശം വച്ചു; റാപ്പർ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

കൊച്ചി: പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ അറസ്റ്റിൽ. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ വനം വകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി. പുലിപ്പല്ല് തനിക്ക് സമ്മാനമായി രഞ്ജിത് കുമ്പിടിയെന്നയാൾ തന്നതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി.

റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പർ വേടന്റെ ഫ്‌ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കണിയാം പുഴയിലെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്. ഇവിടെ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതയില്ല. ഫ്‌ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് സംഘം എത്തിയത്.

error: Content is protected !!