Tag: Vayanad

Total 6 Posts

മൈസൂരിൽ നിന്നുള്ള പച്ചക്കറി ലോഡിൻ്റെ മറവിൽ ലഹരിക്കടത്ത്; മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിലായത് അരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ

വയനാട്: മൈസൂരിൽ നിന്ന് എത്തിക്കുന്ന പച്ചക്കറി ലോഡിൻ്റെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ പ്രതി പിടിയില്‍. വിപണയില്‍ അരക്കോടി രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പരിശോധനയില്‍ എക്സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ എൻ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. മൈസൂരില്‍ നിന്നും മലപ്പുറം മഞ്ചേരി

വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്; കോൺഗ്രസ് എം.എൽ.എ ഐ.സി ബാലകൃഷ്ണനെതിരെ ഗുരുതര പരാമർശം

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ബത്തേരിയിലെ രണ്ട് സഹകരണ ബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എം.എല്‍. നിര്‍ദേശ പ്രകാരമാണെന്നും കത്തില്‍ പറയുന്നു. എട്ട് പേജുള്ള കത്താണ് മകള്‍ പുറത്തവിട്ടിരിക്കുന്നത്. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന്

വയനാട് ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, വിശദമായ അന്വേഷണത്തിന് പൊലീസ്

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററുടേയും മകന്‍റെയും മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിഷം കഴിച്ച നിലയില്‍ വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയനെയും മകൻ ജിജേഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് ആദ്യം ജിജേഷും പിന്നീട് വിജയനും മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുല്‍ത്താൻബത്തേരിയിലെ വീട്ടുവളപ്പില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കും.

ഓണാവധി ആഘോഷിക്കാനുള്ള യാത്ര അന്ത്യയാത്രയായി; ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം

ബത്തേരി: കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികളും മകനും മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിലേക്ക് പോയതായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

‘ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുരധിവസിപ്പിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണം’; വടകര എം.എൽ.എ കെ.കെ.രമ വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ചു

വടകര: കെ.കെ.രമ എം.എൽ.എ യുടെ നേതൃത്വത്തിൽ ആർ.എം.പി.ഐ നേതാക്കൾ വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖല സന്ദർശിച്ചു. ഉരുൾപൊട്ടലിൽ പെട്ട് വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ ഇടപെടണമെന്ന് ആർ.എം.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും വീടുകൾ മലവെള്ളപ്പാച്ചിലിൽ നഷ്ടമായിട്ടുണ്ട്. കടകളുൾപ്പെടെ ജീവനോപാധികൾ നഷ്ടപ്പെട്ടവരും നിരവധിയാണ്. തൊഴിൽ ചെയ്യാനാകാത്ത വിധം പരിക്കേറ്റവരുമുണ്ട്. ഇവരെയെല്ലാം

വിനോദയാത്രയ്‌ക്കെത്തി ടെൻറിൽ താമസിച്ച പെൺകുട്ടി കാട്ടാനയുടെ അക്രമത്തിൽ മരിച്ചു; സംഭവം വയനാട്ടിൽ

മേപ്പാടി: വയനാട് മേപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. കണ്ണൂർ സ്വദേശിനി ഷഹാനയാണ് മരിച്ചത്. ഇവർക്ക് 26 വയസ്സാണ്.മേപ്പാടി എളമ്പിലേരി എന്ന സ്ഥലത്ത് സ്വകാര്യ റിസോർട്ടിനോട് ചേർന്ന ടെൻറിൽ താമസിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാത്രി 8.30 തോടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഉടൻ തന്നെ അടുത്തുള്ള കിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ

error: Content is protected !!