Tag: vatakara

Total 223 Posts

കാഫിര്‍ സ്‌ക്രീൻഷോട്ട്; എം.എസ്.എഫ് നേതാവ് കാസിമിന്റെ ഫോണ്‍ പൊലീസ് ഫൊറൻസിക് പരിശോധനക്കയച്ചു

വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ പരാതിക്കാരനായ എം.എസ്.എഫ് നേതാവ് കാസിമിന്റെ ഫോണ്‍ പോലീസ് ഫൊറൻസിക് പരിശോധനക്കയച്ചു. കാസിമിന്റെ ഫോണില്‍ വിവാദ പോസ്റ്റ് ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാസിമിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വിവാദ കാഫിർ സ്‌ക്രീൻഷോർട്ട് കാസിമിൻ്റെ പേരിലാണ് ആദ്യം പ്രചരിച്ചിരുന്നത്. ഇടതു നേതാക്കൾ അന്ന് തെരഞ്ഞെടുപ്പ്

വടകര മുട്ടുങ്ങൽ പോതുകണ്ടി ഷുഹൈബ് അന്തരിച്ചു

വടകര: വടകര മുട്ടുങ്ങൽ പോതുകണ്ടി ഷുഹൈബ് അന്തരിച്ചു. നാൽപ്പത്തിയാറ് വയസ്സായിരുന്നു. കരൾരോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. പരേതരായ സി.കെ മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. നാദഷയാണ് ഭാര്യ. അയൂബ് സഹോദരനാണ്. Muttungal pothukandi Shuhaib passed away in Vatakara

വിവാദ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ച റിബേഷിനെ സ്കൂളിൽ നിന്നും പുറത്താക്കുക; ആറങ്ങോട് സ്കൂളിലേക്ക് എം.എസ്.എഫ് മാർച്ച്

വടകര: വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ച ആറങ്ങോട് എം.എൽ.പി സ്‌കൂൾ അധ്യാപകനും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷിനെ സ്കൂളിൽ നിന്നു പുറത്താക്കണ മെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സ്കൂളിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞത് ഏറെനേരത്തെ സംഘർഷത്തിന് വഴിവെച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: ഫാത്തിമ

വടകര അറക്കിലാട് ശിവക്ഷേത്രത്തിന് സമീപം എടാനിക്കോട്ട് നാരായണി അമ്മ അന്തരിച്ചു

വടകര: വടകര അറക്കിലാട് ശിവ ക്ഷേത്രത്തിന് സമീപം എടാനിക്കോട്ട് നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോപാലൻ നമ്പ്യാർ (സെയിൽ ടാക്സ് ഓഫീസ് വടകര). മക്കൾ: ബാലകൃഷ്ണൻ (ചെന്നൈ ബിസ്നസ്), കുഞ്ഞപ്പ, വേണു, ഉണ്ണികൃഷ്ണൻ (ശ്രീ കൃഷ്ണ ഇൻഡസ്ട്രിയൽ, പുത്തൂർ), ഗിരിജ, പരേതനായ സുരേഷ് ബാബു, പരേതയായ ഭാർഗ്ഗവി. മരുമക്കൾ: ബാലൻ കിടാവ്,

വീണ്ടും നിപ ജാഗ്രത; കണ്ണൂരിൽ രണ്ടുപേർ നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ

കണ്ണൂർ: കണ്ണൂരില്‍ രണ്ട് പേർ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍. മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്. പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ട് പേരും ചികിത്സയിലുള്ളത്. ഇവരുടെ സാമ്ബിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. കഴിഞ്ഞ മാസം മലപ്പുറത്ത് 14കാരന്

വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വടകര: ബാംഗ്ലൂരിൽ താമസിക്കുന്ന വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതരായ ചാപ്പൻ ചെട്ട്യാരുടെയും മാതുവിൻ്റെയും മകനാണ്. ഭാര്യ: രാധ. മക്കൾ: പുഷ്പ (പ്രധാനാധ്യാപിക, ആന്ധ്രപ്രദേശ്), അനിത (അക്കൗണ്ട് മാനേജർ, ബാംഗളൂർ). മരുമക്കൾ: രാജൻ (ബിൽഡർ, ആന്ധ്രപ്രദേശ്). സഹോദരങ്ങൾ: രാമൻ, ശ്രീധരൻ (വ്യാപാരി, വില്യാപ്പള്ളി), പത്മിനി, സരോജിനി, പരേതരായ നാരായണൻ, ബാലൻ (അധ്യാപകൻ, മയ്യന്നൂർ

ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി ഡബിൾ ബെല്ലടിച്ച് ബസ് ജീവനക്കാർ; വയനാടെയും വിലങ്ങാടിലെയും ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ വടകരയിലെ നൂറിലധികം ബസുകൾ ഓടിത്തുടങ്ങി

വടകര: ദുരിതബാധിതർക്ക് വേണ്ടി വടകരയിലെ ബസുകൾ ഇന്ന് ഡബിൾ ബെല്ലടിച്ച് ഓട്ടം തുടങ്ങി . വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്ക്ക് കൈത്താങ്ങാവാനാണ് വടകര താലൂക്കിൽ സർവീസ് മുഴുവൻ ബസുകളും ഇന്ന് കാരുണ്യ യാത്ര നടത്തുന്നത്. 130 ഓളം ബസുകളാണ് ദുരിതാശ്വാസ നിധി സമാഹരണത്തിൽ പങ്കെടുക്കുന്നത്. കാരുണ്യ യാത്ര ആ ർ ടി ഒ

കളരിപരമ്പര ദൈവങ്ങൾ സാക്ഷി; കടത്തനാട് ലോകനാർകാവ് ദേവസ്വത്തിൻ്റെ കളരി പരിശീലനത്തിന് തുടക്കമായി

വടകര: കടത്തനാട് ലോകനാർകാവ് ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ കളരി പരിശീലനത്തിന് തുടക്കമായി. കളരി സംഘത്തിൻ്റെ ഉത്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം സ്വഭാവ രൂപീകരണത്തിനും കളരി പരിശീലനത്തിന് മുഖ്യപങ്ക് വഹിക്കുവാൻ കഴിയുമെന്ന് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ പറഞ്ഞു. കടത്തനാടിൻ്റെ സാംസ്ക്കാരിക പൈതൃകം കളരിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും എം.എൽ.എ പറഞ്ഞു. ലോകനാർകാവിൽ ദേവസ്വത്തിൻ്റെ

കടലോരത്തിനൊരു ആശ്വാസ വാർത്ത; വടകര മുകച്ചേരിഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിന് 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

വടകര: താഴെഅങ്ങാടി മുകച്ചേരിഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിനായി 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. ശക്തമായ കടൽക്ഷോഭം ഉണ്ടാകുന്ന പ്രദേശമാണ് ഇത്. നേരത്തെയുണ്ടായ കടൽഭിത്തി തകർന്ന നിലയിലാണ് ഇവിടെ. കഴിഞ്ഞ കടൽക്ഷോഭ കാലത്ത് തന്നെ ഇറിഗേഷൻ വകുപ്പിന് ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ ഭരണാനുമതി യായിരിക്കുന്നത്. സാങ്കേതിക

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പുകേസ്; തെലങ്കാനയില്‍ പിടിയിലായ മുഖ്യപ്രതിയെ വടകരയിലെത്തിച്ചു

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പുകേസിലെ മുഖ്യപ്രതിയും മുൻ മാനേജറുമായ മധു ജയകുമാറിനെ പോലീസ് വടകരയിലെലെത്തിച്ചു. തെലങ്കാനയില്‍ നിന്നും പിടികൂടിയ പ്രതിയെ ഇന്ന് വൈകിട്ടോടെയാണ് വടകരയിലെത്തിച്ചത്. വടകര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിയ കേസിൽ ഒളിവിലായിരുന്ന ഇയാള്‍ അടിപിടി കേസിൽ തെലങ്കാന പോലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌ വടകരയിൽ തട്ടിപ്പ്

error: Content is protected !!