Tag: vatakara

Total 306 Posts

അംബേദ്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക; വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ച് സി.പി.ഐ

വടകര: ഭരണഘടനാ ശിൽപി ഡോക്ടർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രത്തിനോട് മാപ്പ് പറഞ്ഞ് മന്ത്രിപദവി രാജിവെക്കണമെന്ന് ആവിശ്യപെട്ട് സി.പി.ഐ പ്രവർത്തകർ വടകരയിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം സെക്രട്ടറി എൻ.എം.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ്

സി.പി.എംന് വേണ്ടി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വാർഡ് വിഭജനം നടത്തുന്നു; യു.ഡി.എഫ്- ആർ.എം.പി.ഐ പ്രവർത്തകർ വടകര നഗരസഭ ഓഫീസ് ഉപരോദിച്ചു

വടകര: സി.പി.എം ന് വേണ്ടി അശാസ്ത്രീയമായ വാർഡ് വിഭജനവും അതിർത്തി നിർണ്ണയവും നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് – ആർ.എം.പി.ഐ നേതൃത്വത്തിൽ വടകര നഗരസഭ ഓഫീസ് ഉപരോധിച്ചു. സിപിഎമ്മിന്റെ തീട്ടൂരം അനുസരിച്ച് വാർഡ് വിഭജന മാനദണ്ഡങ്ങൾക്കും കേരള മുനിസിപ്പാലിറ്റി ആക്ടിനും വിരുദ്ധമായാണ് വിഭജനം നടത്തിയതെന്ന് യുഡിഎഫ് ആർഎംപിഐ പ്രവർത്തകർ ആരോപിച്ചു. സതീഷൻ കുരിയാടി, എം.പി.അബ്ദുൽ കരീം, പി.എസ്

വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിൽ വൻ തീപ്പിടുത്തം

വടകര: വടകര കരിമ്പനപ്പാലത്ത് വൻ തീപ്പിടുത്തമുണ്ടായി. പ്ലൈവുഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീപ്പിടിച്ചത് ഇന്ന് പുലർച്ചെ ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്. തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നിലവിൽ വടകര ഫയർ ഫോഴ്‌സിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ

സിദ്ധ വിശ്വാസികൾക്കൊപ്പം പൊതുജനങ്ങളും പങ്കാളികളായി; വടകര സിദ്ധാശ്രമത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു

വടകര: വടകര സിദ്ധാശ്രമത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു. സിദ്ധ സമാജ സ്ഥാപകൻ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനമാണ് സിദ്ധാശ്രമത്തിൽ കാർത്തിക മഹോത്സവമായി ആഘോഷിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടകര സിദ്ധസമാജം സ്‌കൂള്‍ അദ്ധ്യാപിക വി.പി.ഈശ്വരി അദ്ധ്യക്ഷത വഹിച്ചു. വടകര നഗരസഭ ചെയർപേഴ്സണ്‍ കെ.പി.ബിന്ദു, അഡ്വ. ഇ.നാരായണൻ നായർ, ഡോ. കെ.എം.ജയശ്രീ, കെ.വിജയൻ, ബി.കെ.ആനന്ദ്,

പ്രകൃതിയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംഭവിക്കുന്ന ആഗോള മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന് വടകരയിൽ തിരിതെളിഞ്ഞു

വടകര: സാഹിത്യത്തിനും കലയ്ക്കും പുറമേ പ്രകൃതിയും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് തുടക്കമായി. ഡിസംബർ 15 വരെ വടകര ടൗൺഹാളിലെ 2 വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംഭവിക്കുന്ന ആഗോള മാറ്റങ്ങളെ കുറിച്ചുള്ള സംവാദങ്ങൾ, ഭാഷയിലും

കോട്ടപ്പള്ളി നിടുംകുനി കണ്ണച്ചാംവീട്ടിൽ ഗോപാലൻ അന്തരിച്ചു

കോട്ടപ്പള്ളി: നിടുംകുനി കണ്ണച്ചാംവീട്ടിൽ ഗോപാലൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ പരേതയായ നാരായണി. മക്കൾ: അനീഷ്, സുനിൽകുമാർ. മരുമക്കൾ: സജിത, റിജില. സഹോദരങ്ങൾ: രാജൻ (വൈസ് പ്രസിഡൻ്റ്, തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി), മാധവി, ദേവു, നാരായണി, ജാനു, ശാരദ, പരേതനായ കേളപ്പൻ. Summary: Kannachamveetil Gopalan Passed away at Kottappalli Nidumkuni

വടകരയിലും തലശ്ശേരിയിലും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി ഷാഫി പറമ്പിൽ എം.പി

ന്യൂഡൽഹി: വടകര, തലശേരി റെയ്‌ൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയ്‌നുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ച് ഷാഫി പറമ്പിൽ എം.പി. മലബാർ മേഖലയിൽ പുതിയ ട്രെയ്‌നുകളും ഷാഫി ആവശ്യപ്പെട്ടു. കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ അദ്ദേഹത്തിൻ്റെ ഓഫിസിൽ എത്തിയാണ് ഷാഫി പറമ്പിൽ എം.പി ഇതുസംബന്ധിച്ച നിവേദനം കൈമാറിയത്. വടകരയിൽ കൊച്ചുവേളി- ശ്രീ

വടകരയിലെ ആർ.എം.എസ് ഓഫീസ് നിർത്തലാക്കിയതിൽ വ്യാപക പ്രതിഷേധം; ആർ.വൈ.ജെ.ഡി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന ആർ.എം.എസ് ഓഫീസിൻ്റെ പ്രവർത്തനം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ആർ.വൈ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.കിരൺജിത്ത് ഉദ്ഘാടനം ചെയ്തു. 42 വർഷത്തെ പഴക്കമുള്ളതുംജില്ലയിലെ പ്രധാനപ്പെട്ട നാലോളം മണ്ഡലങ്ങളിലെ സാധാരണ ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാതെയാണ്

വടകര വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം; കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് മന്ത്രി സജി ചെറിയാൻ

വടകര: വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായിപണിത പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സാംസ്കാരിക, ഫിഷറീസ്, യുവജനകാര്യ മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരളത്തിലെ സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളുടെ പരിണത ഫലമെന്നോണം ശക്തി പ്രാപിച്ച പൊതു വിദ്യാലയങ്ങൾ ഇന്ന് ലോകത്തെ ഏതൊരു വിദ്യാഭ്യാസ സംവിധാനത്തോടും  കിടപിടിക്കുന്നമാതൃകയായി മാറിയതായി സജി ചെറിയാൻ പറഞ്ഞു. അത്യദ്ധ്വാനം

വടകരയിലെയും പേരാമ്പ്രയിലെയും യുവാക്കളെ കമ്പോഡിയയിലെ തൊഴിൽ തട്ടിപ്പ് സംഘത്തിന് എത്തിച്ചു കൊടുത്ത മുഖ്യപ്രതി; തോടന്നൂർ സ്വദേശി അറസ്റ്റിൽ

വടകര: വടകര പേരാമ്പ്ര സ്വദേശികൾ ഉൾപ്പെടെ നിർവധി തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്‌ത്‌ കമ്പോഡിയയിലെ ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ എത്തിച്ച് കുടുക്കിയ കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. തോടന്നൂർ എടത്തുംകര പീടികയുള്ളതിൽ താമസിക്കും തെക്കേ മലയിൽ അനുരാഗ് (25) ആണ് അറസ്റ്റിൽ ആയത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്‌താണ് ഇവരെ

error: Content is protected !!