Tag: vatakara
വടകര താലൂക്കിൽ ജനുവരി ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്
വടകര: ബസ്സ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലെ പ്രതികളെ പിടി കൂടാത്തതിൽ പ്രതിഷേധിച്ചു ജനുവരി 7 ന് വടകരയിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നു. തണ്ണീർ പന്തലിൽ അശ്വിൻ ബസ്സ് തടഞ്ഞു നിർത്തി ബസ്സ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ചാണ് വടകര താലൂക്ക് ബസ്സ് തൊഴിലാളി യൂനിയൻ സംയുക്ത സമിതി
വടകരയിൽ ദേശീയ പാതയ്ക്കരികിൽ കാരവനിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചവരെ തിരിച്ചറിഞ്ഞു, വിശദമായി അറിയാം
വടകര: കരിമ്പനപ്പാലത്ത് ദേശീയപാതക്കരികിൽ നിർത്തിയിട്ട കാരവനിൽ മരിച്ചനിലയിൽ കണ്ടെത്തിയവർ മലപ്പുറം, പട്ടാമ്പി സ്വദേശികൾ. ഇന്ന് രാത്രി എട്ടരയോടെയാണ് കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം രണ്ട് പേരുടെ മൃതദേഹങ്ങൾ കാണപ്പെട്ടത്. പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജും അതേ കമ്പനിയിലെ ജീവനക്കാരൻ കണ്ണൂർ തട്ടുമ്മൽ സ്വദേശി ജോയലുമാണ് മരിച്ചത്. കെഎൽ 54
വടകര കരിമ്പനപ്പാലത്ത് ദേശീയ പാതയോരത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ
വടകര: വടകര ദേശീയ പാതയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് വാഹനത്തിൽ മൃതദേഹം കണ്ടത്തിയത്. മധ്യവയസ്കരായ രണ്ടുപേരുടെ മൃതദേഹങ്ങൾ ആണെന്നാണ് പോലീസിൻ്റെ നിഗമനം. കഴിഞ്ഞ ദിവസം മുതൽ നിർത്തിയിട്ട വാഹനം സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഒരാൾ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉൾവശത്തുമാണ് മരിച്ചു കിടക്കുന്നത്. വടകര
വാഹന പരിശോധനയിൽ കുടുങ്ങി; അനധികൃതമായി കടത്തിയ 21 ലിറ്റർ മാഹി മദ്യവുമായി വടകരയിൽ യുവാവ് പിടിയിൽ
വടകര: അനധികൃതമായി കടത്തിക്കൊണ്ടു പോകുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയില്‍. വടകരയില്‍ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്. കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയില്‍ കുടുങ്ങിയത്. മാഹിയില്‍ നിന്നും മദ്യം വാങ്ങി സ്കൂട്ടറില്‍ വില്‍പ്പനയ്ക്കായി കോഴിക്കോടേക്ക് ക്കൊണ്ടു പോകുബോഴാണ് ഇയാള്‍ പിടിയിലായത്. വടകരയില്‍ എക്സൈസിന്‍റെ വാഹന
മാധ്യമം, സമൂഹം, ജനാധിപത്യം; സി.പി.ഐ.എം ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി വടകരയിൽ സെമിനാർ സംഘടിപ്പിച്ചു
വടകര: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമം, സമൂഹം, ജനാധിപത്യം എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു. വടകര നോർത്ത് ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി ജിനേഷ്കുമാർ എരമരം വിഷയാവതരണം നടത്തി. ലോക്കൽ സെകട്ടറി കെ.സി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.രാഗേഷ്, വി.സി.ലീല, എം.രജീഷ് എന്നിവർ സംസാരിച്ചു. തുടർന്ന്
കുരുക്കിലാട് കുഞ്ഞിപറമ്പത്ത് സുബിൽ ബാബു അന്തരിച്ചു
വടകര: കുരിക്കിലാട് കുഞ്ഞിപറമ്പത്ത് സുബിൽ ബാബു അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. അച്ചൻ കെ.പി.ബാബു (സി.പി.ഐ.എം വൈക്കിലശ്ശേരി ലോക്കൽ കമ്മറ്റി അംഗം). അമ്മ സിന്ധു.കെ.പി (അങ്കണവാടി ടീച്ചർ). സഹോദരൻ സിബിൽ ബാബു. സംസ്കാരം നാളെ ഞായർ രാവിലെ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Kunjiparambath Subil babu passed away at Kurukkiladu
വടകര കുരിയാടി കൈതയിൽ വളപ്പിൽ മനോജ് അന്തരിച്ചു
വടകര: വടകര കുരിയാടി കൈതയിൽ വളപ്പിൽ മനോജ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. ഭാര്യ മഞ്‌ജുള. മക്കൾ: ജീഷ്ണു, ജിതിൻ. സഹോദരങ്ങൾ:സജീവൻ, മണി, പുഷ്പ, പരേതയായ ഗീത,രമണി, പ്രേമ, രാഖി. Summary: Kaithayil Valappil Manoj Passed away at Vatakara Kuriyadi
വൈവിധ്യങ്ങളായ കലാ പരിപാടികളുമായി കുട്ടികൾ നിറഞ്ഞാടി; മനോഹരങ്ങളായ കലാപ്രകടനങ്ങളുമായി വടകര നഗരസഭ ഭിന്നശേഷി കലോത്സവം
വടകര: വടകര നഗരസഭ ഭിന്നശേഷി കലോത്സവം നിലാവ് 2024-25 നഗരസഭ ടൗൺ ഹാളിൽ വച്ച് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിതാ പതേരി അധ്യക്ഷത വഹിച്ചു. നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗക്കാരുടെ കലാ സാംസ്കാരിക പരിപാടിയാണ് നിലാവ് പദ്ധതി. വൈവിധ്യങ്ങളായ കലാപരിപാടികളുമായി കുട്ടികൾ
ഇനി പന്തടിക്കാനുളള കാത്തിരിപ്പ്; വടകരയിൽ ഇൻഡോർ വോളിബോൾ കോർട്ടിന് ശിലയിട്ടു
വടകര: കേരള സർക്കാർ റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി എം.എല്‍.എ ഫണ്ടില്‍ നിന്നും വടകര ബി.ഇ.എം. എച്ച്.എസ്.എസി ന് അനുവദിച്ച ഇൻഡോർ വോളിബോള്‍ കോർട്ടിന്റെ ശിലാ സ്ഥാപന കർമ്മം കെ.കെ.രമ എം.എല്‍.എ നിർവഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയർപേഴ്സണ്‍ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ.നാണു മുഖ്യാതിഥിയായി. കോർപ്പറേറ്റ് മാനേജർ റവ. സുനില്‍ പുതിയാട്ടില്‍,
അംബേദ്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക; വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ച് സി.പി.ഐ
വടകര: ഭരണഘടനാ ശിൽപി ഡോക്ടർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രത്തിനോട് മാപ്പ് പറഞ്ഞ് മന്ത്രിപദവി രാജിവെക്കണമെന്ന് ആവിശ്യപെട്ട് സി.പി.ഐ പ്രവർത്തകർ വടകരയിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം സെക്രട്ടറി എൻ.എം.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ്