Tag: vatakara

Total 223 Posts

സാമ്പത്തിക തട്ടിപ്പ്; വിദ്യാർത്ഥികൾ ഉൾപ്പെടെ വടകര സ്വദേശികളായ നാല് പേരെ ഭോപ്പാൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു

വടകര: വടകര സ്വദേശികളായ നാലു പേർ ഭോപ്പാൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ. പിടിയിലായവരിൽ വിദ്യാർത്ഥികളും. 12 ലക്ഷത്തോളം രൂപയുടെ സാമ്ബത്തിക തിരിമറി നടന്ന കേസിലാണ് നടപടി എന്നാണ് വടകര പൊലീസ് അധികൃതര്‍ നല്‍കുന്ന വിവരം. വടകര, വില്യാപ്പള്ളി, കാര്‍ത്തികപ്പള്ളി, കോട്ടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പത്തൊന്‍പതും ഇരുപതും വയസ് പ്രായമുള്ള നാല് പേരെയാണ് സംഘം കസ്റ്റഡിയില്‍ എടുത്ത്.

വടകരയുടെ സാംസ്കാരികോത്സവം ‘വ’ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം; ഇനി വായനയുടെയും വാക്കിൻ്റെയും വരയുടെയും ആറു ദിനരാത്രങ്ങൾ

വടകര: വടകരയുടെ വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം. ദേശീയ അവാർഡ് നേടിയ ആട്ടം സനിമയുടെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള വടകരയുടെ സ്നേഹാദരത്തോടെയാണ് വ ഫെസ്റ്റിനു തുടക്കം കുറിച്ചത്. മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഫെസ്റ്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. സഫ്‌ദർ ഹാഷ്‌മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവും

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ നടന്ന സ്വർണ്ണ പണയ തട്ടിപ്പ്; ഇടനിലക്കാരനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസിറക്കി പോലീസ്

വടകര: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ വായ്‌പ തട്ടിപ്പിൽ ഇടനിലക്കാരനായി നിന്ന തിരുപ്പൂർ സ്വദേശി കാർത്തിക്കിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറേഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വയ്ക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വായനയുടെ വാക്കിൻ്റെ വരയുടെ ‘വ’ ഫെസ്റ്റ്; വടകരയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

വടകര: വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഇന്ന് വടകരയിൽ തുടക്കം. സഫ്‌ദർ ഹശ്മ‌ി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് രാജ്യാന്തര പുസ്‌തകോത്സവം ‘വ’ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ന് പരിപാടിയുടെ തുടക്കം. ഷാഫി പറമ്പിൽ എം.പി, കെ.കെ.രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, മാതൃഭൂമി ചെയർമാനും

വയനാടിനായുള്ള സഹായം നിലയ്ക്കുന്നില്ല; ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

വടകര: വടകര ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വയനാട് ദുരന്ത ബാധിതർക്ക് സഹായധനം കൈമാറി. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ചത് ഇരുപത്തി അഞ്ചായിരം രൂപയാണ്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, എൻ.എസ്.എസ് വളണ്ടിയേഴ്സ്, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക

വിൽപ്പനയ്ക്കെത്തിച്ച രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശിയുൾപ്പടെ മൂന്നുയുവാക്കൾ പിടിയിൽ

വടകര: വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ ആലപ്പുഴയിൽ അറസ്റ്റിൽ. വടകര സ്വദേശി ഷാഹിദ് (28), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), മലപ്പുറം തിരൂർ സ്വദേശി അരുൺ (25) എന്നിവരാണ് എക്സൈസ് പിടിയിലായത്. നാലംഗ സംഘത്തിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഓണം സ്പെഷൽ ഡ്രൈവിൻ്റെ

മൂരാട് നല്ലാടത്ത് ക്ഷേത്രവളപ്പിൽ പൂവസന്തം തീർത്ത് യുവ കർഷകർ; ചെണ്ടുമല്ലി പൂ വിളവെടുപ്പ് ആഘോഷമാക്കി ന്യൂ വികാസ് കലാസമിതി പ്രവർത്തകർ

വടകര: മൂരാട് നല്ലാടത്ത് ക്ഷേത്ര മുറ്റത്ത് പൂ വസന്തം തീർത്ത് യുവ കർഷകർ. ന്യൂ വികാസ് കലാസമിതിയുടെ പ്രവർത്തകരാണ് ക്ഷേത്ര വളപ്പിൽ ചെണ്ടുമല്ലി കൃഷിയിറക്കിയത്. ചെണ്ട് മല്ലി പൂവിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം വടകര നഗരസഭ 34ാം വാർഡ് കൗൺസിലർ പി.രജനി നിർവഹിച്ചു. കലാസമിതി പ്രസിഡണ്ട് വരീഷ്.പി അധ്യക്ഷതവഹിച്ചു. നല്ലാടത്ത് ക്ഷേത്രത്തിൻ്റെ ഒരേക്കർ സ്ഥലത്തായിരുന്നു പൂകൃഷിയിറക്കിയത്. വടകര

‘സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെടരുത്’; വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ച് പരിഷത്ത്

വടകര: ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ജില്ലാതല വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കെ.ടി. രാധാകൃഷ്‌ണൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനംചെയ്‌തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ. എം.വി.ഗംഗാധരൻ വിഷയാവതരണം നടത്തി. എട്ടാംക്ലാസ് മുതൽ എല്ലാ വിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളെ

വടകരയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ച സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

വടകര: അയനക്കാട് വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ലോറിയിടിച്ച്‌ മരിച്ച സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ വടകര കോടതി. വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റേതാണ് വിധി. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായിരുന്ന പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത് (21), വടകര ചോമ്ബാല തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് ഫായിസ് (20) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.

നിറയെ വിരിഞ്ഞു നിൽക്കുന്ന ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ; ഓണത്തെ വരവേറ്റ് വടകരയിൽ ചെണ്ടുമല്ലി വിളവെടുപ്പ്

വടകര: നിറയെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ. കണ്ണിന് കുളിരേകുന്ന കാഴ്ചകൾ. ഓണത്തെ വരവേൽക്കാൻ വടകര നഗരസഭയിലെ വിവിധയിടങ്ങളിൽ കൃഷിചെയ്ത ചെണ്ടുമല്ലി ചെടികൾ വിളവെടുപ്പിന് ഒരുങ്ങി. വിളവെടുപ്പ് ഉത്സവം വടകര നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു നിർവഹിച്ചു. ജെ.ടിഎസ് പരിസരത്ത് വെച്ച് നടന്ന ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവത്തിൽ നിരവധി പേർ പങ്കെടുത്തു. നെറ്റ്

error: Content is protected !!