Tag: vatakara

Total 223 Posts

പുഷ്പന്റെ മൃതദേഹവുമായി വിലാപയാത്ര 9.30ന് വടകരയിലെത്തും, 9.45ന് നാദാപുരം റോഡിൽ; കൂത്തുപറമ്പ് സമരപോരാളി പുഷ്പന് അന്ത്യയാത്ര നല്‍കാനൊരുങ്ങി നാട്

വടകര: കൂത്തുപറമ്പ് സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി വടകരയിലൂടെ കടന്നുപോകും. രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും ആരംഭിക്കുന്ന വിലാപയാത്ര രാവിലെ 9.30 മണിക്കാണ് വടകരയിൽ എത്തുക. 9.45 ന് നാദാപുരം റോഡിൽ വിലാപയാത്ര യെത്തും. 10.30 ന് തലശ്ശേരി ടൗൺ ഹാളിൽ എത്തുന്ന ഭൗതിക ശരീരം അവിടെ പൊതുദർശനത്തിന്

വടകര ടൗൺഹാളിൽ നീർമാതളം പൂത്തു; മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കിയുള്ള നീർമാതളക്കാലം നൃത്താവിഷ്ക്കാരം ശ്രദ്ധേയമായി

വടകര: വീണ്ടും നീർമാതളം പൂത്തു. നീർമാതള സു​ഗന്ധം ആസ്വദിക്കാൻ വടകര ടൗൺഹാളിൽ നിരവധി പേരെത്തി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കിയാണ് നീർമാതളക്കാലം നൃത്താവിഷ്ക്കാരം ഒരുക്കിയത്. എംവി ലക്ഷമണന്റെ രചനയിൽ പ്രേംകുമാർ വടകരയാണ് സംഗീതമൊരുക്കിയത്. മനോജ് നാരായണൻ രംഗാവിഷ്ക്കാരം നിർവഹിച്ച കലാവിരുന്ന് വടകരയിലെ കലാസ്വാദകർക്ക് പുതുഅനുഭവമായിരുന്നു. നർത്തകി രമേശും സംഘവുമാണ് നൃത്തചുവടുകളുമായി അരങ്ങിലെത്തിയത്. നർത്തകിയുടെ പല

സാംസ്കാരിക ഘോഷയാത്ര, നാടൻപാട്ട്, കുട്ടികളുടെ നാടകം, നൃത്ത പരിപാടികൾ; വടകര പഴങ്കാവ് കൈരളി വായനശാലയുടെ നവതിയാഘോഷങ്ങൾക്ക് സമാപനം

വടകര: പഴങ്കാവ് കൈരളി വായനശാലയുടെ ഒരുവർഷം നീണ്ടുനിന്ന നവതിയാഘോഷ പരിപാടികൾ സമാപിച്ചു. പുളിഞ്ഞോളി സ്‌കൂളിൽ നടന്ന സാംസ്‌കാരിക സമ്മേളനം മനയത്ത് ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. എം.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സിനിമാ, നാടക നടൻ മുഹമ്മദ് പേരാമ്പ്ര, കാനപ്പള്ളി ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്‌ണൻ, കെ.നിഷ, എൻ.രാജൻ, പി.മിഥുൻ, പി.പി. മാധവൻ എന്നിവർ സംസാരിച്ചു. കലാ, കായിക മത്സര

വടകരയിൽ സഹപാഠികളുടെ സംഗമം പുസ്തക പ്രകാശന വേദിയായി

വടകര: തഴക്കര എം.എസ്.എസ് ബി.ടി സ്കൂൾ 1980-82, 81-83 ബാച്ച്‌ സഹപാഠികളുടെ സംഗമം പുസ്തക പ്രകാശനത്തിനുള്ള വേദികൂടിയായി. ശശികുമാർ പുറമേരി എഴുതിയ ‘പറയാൻ മറന്ന അനുഭവങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് സംഗമത്തിൽ വെച്ച് നടന്നത്. വടകര മുനിസിപ്പല്‍ പാർക്കില്‍ നടന്നസഹപാഠികളടെ സംഗമം പരിപാടി വടകര നഗരസഭാ ചെയർപേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ്

തുടർചികിത്സ നാട്ടിൽ; മസ്കത്തിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലെത്തി

വടകര: മസ്കത്തിലെ നിസ്‍വയില്‍ തൊഴിലിടത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശിയെ നാട്ടിലെത്തിച്ചു. നിസ്‍വ അല്‍ ഹംറയിലുണ്ടായ അപകടത്തില്‍ തലക്ക് പരിക്കേറ്റ മോഹനൻ ആണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്. ജോലിക്കിടയില്‍ വഴുതി വീണാണ്‌ തലക്ക് ഗുരുതര പരിക്കേറ്റത്. ഒരാഴ്ചയോളം നിസ്‍വ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നിസ്‍വയിലെയും മസ്കത്തിലെയും സാമൂഹികപ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലമാണ്

വടകര കസ്റ്റംസ് റോഡിൽ പീടികയിലകത്ത് ഹലീമ അന്തരിച്ചു

വടകര: വടകര കസ്റ്റംസ് റോഡിൽ ഹലീമ നിവാസിൽ പീടികയിലകത്ത് ഹലീമ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ് മണപ്രത്ത് അബ്‌ദുൽ ഹമീദ്. പരേതനായ അബ്‌ദുറഹിമാൻ്റെയും പരേതയായ പാത്തൂട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: മായൻ കുട്ടി, അബ്‌ദുനൂർ, പരേതയായ ഫാത്തിമ (മാഹി). Summary: Peedikayilakath Haleema Passed away at Vatakara Customs road

വടകരയിൽ നിന്ന് കാസർകോഡേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ തിക്കോടി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

വടകര: ട്രെയിൻ യാത്രയ്ക്കിടെ തിക്കോടി സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പെഴ്സ് നഷ്ടപ്പെട്ടതായി പരാതി. ഇന്ന് (സെപ്റ്റംബർ 19) പുലർച്ചെ 3:55 ന് വടകരയിൽ നിന്ന് കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ മംഗലാപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ വെച്ചാണ് തിക്കോടി സ്വദേശി ആദിതിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. ബ്രൗൺ നിറത്തിലുള്ള പഴ്സ് ആണ് നഷ്ടമായത്. ഐ.അർ.സി.ടി.സിയിൽ പരാതി നൽകിയിട്ടുണ്ട്.പേഴ്സിൽ

വടകര താഴെഅങ്ങാടി കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു

വടകര: വടകര താഴെ അങ്ങാടി മുക്കോല ഭാഗം കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. പൂച്ചവളപ്പിൽ മൈമുവാണ് ഭാര്യ. മക്കൾ: ഷംസീർ, ഷംന, ജസീല, റാഷിദ്. മരുമക്കൾ: അബ്‌ദുൽ ജബ്ബാർ, സജീർ, ഹമീദ്, ഹഫ്സ. Summary: Kakkuzhiyil Abhoobakkar Passed away at Vatakara thazhe Angadi

കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ജ്യോ‌തീന്ദ്ര ബാബുവിന്റെ ഓർമ്മയിൽ നാട്; അനുശോചനവുമായി സബർമതി ഫൗണ്ടേഷൻ

വടകര: കോഴിക്കോടും വടകരയിലും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജ്യോ‌തീന്ദ്ര ബാബു എന്ന ജ്യോതി പുല്ലനാട്ടിന്റെ ഓർമ്മയിൽ നാട്. ജ്യോ‌തീന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ സബർമതി ഫൗണ്ടേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു.ചെയർമാൻ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സി കെ ശ്രിജിന അനുശോചന പ്രമേയം അവതരിപ്പിച്ചു. പികെ വൃന്ദ, വികെ അനന്തു, മധൂപ്

വടകര അടക്കാതെരു അരയാക്കൂൽതാഴെ കുനിയിൽ രാജീവൻ അന്തരിച്ചു

വടകര: വടകര അടക്കാതെരു അരയാക്കൂൽതാഴെ കുനിയിൽ രാജീവൻ അന്തരിച്ചു. അമ്പത്തിയേഴ് വയസ്സായിരുന്നു. പരേതനായ നാണുവിൻ്റെയും സരോജിനിയുടെയും മകനാണ്. ഗീതയാണ് ഭാര്യ. മക്കൾ: നിഖിൽ, അഭിരാമി. മരുമക്കൾ: പൂജ (അറക്കിലാട്), അനൂജ് (കാർത്തികപ്പള്ളി). സഹോദരങ്ങൾ: രാജേഷ്, അജിത, രജിത. Summary: Arayakkulthazhe Kuniyil Rajeevan Passed away in Adakkatheru at Vatakara

error: Content is protected !!