Tag: vatakara

Total 301 Posts

സ്പോർട്സ് ആവട്ടെ ജീവിത ലഹരി; വടകരയിൽ ‘ദിശ’ താലൂക്ക്തല കായിക മേളയ്ക്ക് ഉജ്ജ്വല തുടക്കം

വടകര: വടകര നഗരസഭ ‘ദിശ’ താലൂക്ക് തല കായികമേളയ്ക്ക് ഉജ്വല തുടക്കം. വടകര നഗരസഭ സമഗ്ര കായക വിദ്യാഭ്യാസ പ്രൊജക്ട് ആയ ദിശയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് കായിക മേള സംഘടിപ്പിക്കുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൻ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന്

കലാപരിപാടികളും ഗാനവിരുന്നും; വടകര ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവം സംഘടിപ്പിച്ചു

വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് വയോജനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടി പ്രമുഖ നാടക പ്രവർത്തകനും വടക്കൻ പാട്ട് അവതാരകനും ഫോക്ക് ലോർ അക്കാഡമി അവാർഡ് ജേതാവുമായ ഒഞ്ചിയം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത്

കേന്ദ്ര അവഗണനയ്ക്കെതിരെ ആദായ നികുതി ഓഫീസ് ഉപരോധം; വടകരയിൽ സി.പി.ഐ.എം കാൽനട പ്രചാരണ ജാഥ

വടകര: കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും വിദ്യാഭ്യാസരംഗത്തെ കാവി വൽക്കരണത്തിനെതിരെയും സിപിഐ എം നേതൃത്വത്തിൽ ഫെബ്രുവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധിക്കുകയാണ്. ഉപരോധ സമരത്തിന്റെ പ്രചരണാർത്ഥം സിപിഐഎം വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ മണിയൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിൽ പര്യടനം നടത്തി. സി.പി.ഐ.എം വടകര ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ മാസ്റ്റർ

വടകര താഴെഅങ്ങാടിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വടകര: വടകര താഴെഅങ്ങാടിയിൽ എം.ഡി.എം.എ മുക്കുമരുന്നുമായി യുവാവിനെ പിടികൂടി. താഴെഅങ്ങാടി സ്വദേശിയും ചോറോട് മലോല്‍ മുക്കിലെ താമസക്കാരനുമായ തെക്കേ മലോല്‍ ടി.എം മുഹമ്മദ് ഇഖ്ബാല്‍(30) ആണ് പിടിയിലായത്. താഴെഅങ്ങാടി തോട്ടുമുഖം പള്ളിക്ക് സമീപത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ഇഖ്ബാലിന്റെ കെഎല്‍ 18 എഇ 1426 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍

പ്രകൃതിക്കിണങ്ങിയ ജീവിതം ചർച്ചചെയ്ത് വടകരയിൽ ഹരിതാമൃതം മേള സമാപിച്ചു

വടകര: മഹാത്മ ദേശസേവ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടന്ന ഹരിതാമൃതം മേള സമാപിച്ചു. യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ സമാപനം ഉദ്ഘാടനം ചെയ്തു. പി.പി ദാമോദരൻ അധ്യക്ഷത വഹിച്ചു. പാരമ്പര്യ വൈദ്യ കുലപതി അവള ഇ.സി ശ്രീധരൻ നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. എൻ.കെ അജിത് കുമാർ മംഗളപത്ര സമർപ്പണം നടത്തി. പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ

ചോറോട് കാറിടിച്ച് ഒമ്പതു വയസുകാരി ദൃഷാന കോമയിലായ സംഭവം; പ്രതി പുറമേരി സ്വദേശി ഷിജിലിന് ജാമ്യം

വടകര: വടകര- കണ്ണൂർ ദേശീയപാതയിൽ ചോറോട് കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലാവുകയും ചെയ്ത കേസിൽ അറസ്റ്റിലായ കാർ ഡ്രൈവർ പുറമേരി സ്വദേശി മീത്തലെ പുനത്തിൽ ഷെജിലി(35)ന് ജാമ്യം ലഭിച്ചു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. അപകടം നടന്ന് ഒരുവർഷം തികയാൻ ഒരാഴ്‌ച ശേഷിക്കേവെ ഇന്നലെയാണ് ഷെജിലിനെ വടകര പൊലീസ്

അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസ്; വടകരയിൽ തട്ടിപ്പിനിരയായത് നിരവധി പേർ, നഷ്ടമായത് 9 കോടിയിലേറെ രൂപ

വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ വടകരയിൽ ദിനം പ്രതി പരാതിയുമായി എത്തുന്നത് നിരവധി പേരാണ്. നൂറിലേറെ പരാതികൾ ഇതിനകം ലഭിച്ചു കഴിഞ്ഞു. വടകരയില്‍ മാത്രം 9.5 കോടി രൂപയാണ് നഷ്ടമായത്. അപ്പോളോ ഗോള്‍ഡ് ഇൻവെസ്റ്റ്മെന്റ് സ്കീമുകളില്‍ പണം നിക്ഷേപിച്ചവരാണ് പണം നഷ്ടപ്പെട്ട് പരാതിയുമായി എത്തുന്നത്. വിവാഹത്തിന് സ്വരൂപിച്ച പണവും സ്വത്തുക്കള്‍ വിറ്റു മടക്കമാണ് പലരും

‘കേന്ദ്ര ബജറ്റിനാൽ ബാധിക്കപ്പെടുന്നവർ’; വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു

വടകര: ‘കേന്ദ്ര ബജറ്റിനാൽ ബാധിക്കപ്പെടുന്നവർ’ എന്ന വിഷയത്തിൽ വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു. വടകര മൊയാരത്ത് ശങ്കരൻ പഠന കേന്ദ്രവും എം ദാസൻ സ്മാരക ഗ്രന്ഥാലയവും സംയുക്തമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് എ.കെ രമേശ് വിഷയാവതരണം നടത്തി. കേന്ദ്ര ബജറ്റ് സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. നഗരസഭ

കടലോര മേഖലയിൽ യാത്ര ദുരിതത്തിന് പരിഹാരമാകും; വടകര അഴിത്തല – കുരിയാടി തീരദേശ റോഡിന് ഭരണാനുമതിയായി

വടകര: നാട്ടുകാരുടെ വളരെകാലത്തെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. വടകര നഗരസഭയിലെ അഴിത്തല മുതൽ കുരിയാടിവരെയുള്ള തീരദേശ റോഡിൻ്റെ പ്രവൃത്തിക്ക് ഭരണാനുമതിയായി. താഴെഅങ്ങാടി ഒന്തം ഓവർബ്രിഡ്‌ജിൽ നിന്നു തുടങ്ങി അഴിത്തല വാർഡിലെ സാൻഡ്ബാങ്ക്സ് ബീച്ചിലവസാനിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഏക റോഡാണ് ഇത്. അഴിത്തല മുതൽ കുരിയാടി വരെയുള്ള മൂന്ന് മത്സ്യഗ്രാമങ്ങളിലായി ആയിരകണക്കിന് മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രധാന സഞ്ചാര

വടകര പുഞ്ചിരിമില്ല് മാണിയൂർ മൈമു അന്തരിച്ചു

വടകര: വടകര പുഞ്ചിരി മില്ല് മാണിയൂർ മൈമു അന്തരിച്ചു. എൺപത്തിനാല് വയസ്. ഭർത്താവ് പരേതനായ മമ്മു. മക്കൾ: ജമീല (ചെമ്പ്ര), സുബൈദ (ഇരിങ്ങൽ), റംല (ചെരണ്ടത്തൂർ), ലൈല (കുറ്റ്യാടി), ജസീല (ആയഞ്ചേരി), പരേതരായ ഉസ്മാൻ, ഷംസുദീൻ. മരുമക്കൾ: അസൈനാർ, മൊയ്തു, അസൈനാർ, ലത്തീഫ്, റഫീഖ് (കുനിയിൽ, ആയഞ്ചേരി), റുഖിയ്യ, നജില. കബറടക്കം രാത്രി 9 മണിക്ക്

error: Content is protected !!