Tag: vatakara

Total 301 Posts

വടകര നാരായണ നഗർ കിണറുള്ള പറമ്പത്ത് അമ്മാളു അമ്മ അന്തരിച്ചു

വടകര: വടകര നാരായണനഗർ കിണറുള്ള പറമ്പത്ത് അമ്മാളു അമ്മ അന്തരിച്ചു. തെണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ ചന്തു. മക്കൾ: ദാസൻ, ബാലൻ, ലക്ഷ്മി, കുട്ടികൃഷ്ണൻ, അജിത, നാരായണൻ, ലത. മരുമക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, സത്യരാജ്, നളിനി, അനിത, പ്രീത, ബിന്ദു. Summary: Kinarulla Parambath Ammalu Amma Passed away at Vatakara Narayana nagar

തെരഞ്ഞെടുപ്പിനെ നേരിടാൻ ഐക്യത്തോടെ മുന്നോട്ട്; മുല്ലപ്പള്ളി രാമചന്ദ്രനെ കാണാൻ വടകരയിലെ വീട്ടിലെത്തി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ

വടകര: കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാൻ വടകരയിലെ വീട്ടില്ലെത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും ആവിഷ്കരിക്കേണ്ട പദ്ധതികളെപറ്റിയും, സംഘടനാ തലത്തിൽ സ്വീകരിക്കേണ്ട ഒരുക്കങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കണ്ണൂരിൽ കോൺഗ്രസ് വിജയത്തിന് അടിത്തറ പാകിയ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്ന് സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ വികസന

മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വടകര: വടകര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബം സംഗമം പുളിഞ്ഞോളി സ്കൂളിൽ വെച്ച് നടന്നു. പഴങ്കാവ് 4, 6 കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാലാം വാർഡ് കമ്മറ്റി പ്രസിഡന്റ്‌ റീന.കെ.വി ആധ്യഷത വഹിച്ചു. കാവിൽ പി.മാധവൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന

വടകര മേപ്പയിൽ പുതിയെടുത്ത് പത്മാക്ഷി അമ്മ അന്തരിച്ചു

വടകര: മേപ്പയിൽ പുതിയെടുത്ത് പത്മാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി പരേതനായ എം.ചാത്തുക്കുറുപ്പ് (റിട്ടയേഡ് ഹെഡ്മാസ്റ്റർ, ദേവർകോവിൽ സ്കൂൾ) ഭർത്താവാണ്. മക്കൾ: മുരളീധരൻ, പ്രദീപ. മരുമക്കൾ: നന്ദിനി, മോഹൻദാസ്. സഹോദരങ്ങൾ: മീനാക്ഷി അമ്മ, ഓമന, സരോജിനി, ജാനകി, പരേതരായ കുഞ്ഞിരാമൻ നായർ, പി.എസ്.നായർ, രാഘവൻ നായർ, ദേവി. Pathiyedath Pathmakshi Amma

ലഹരി മയക്കുമരുന്ന് വ്യാപനത്തിനെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയർന്നുവരണം; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് വടകര താലൂക്ക് വികസന സമിതി

വടകര: മയക്ക്മരുന്ന് – ലഹരി മാഫിയക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയർന്ന് വരണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു. താലൂക്കിലെ മൂന്ന് അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും എം.എൽ.എമാരുടെ സാന്നിധ്യത്തിൽ യോഗം ചേരണമെന്നും ആവശ്യമുയർന്നു. തുടർന്ന് പഞ്ചായത്ത് മുൻസിപ്പൽ അടിസ്ഥാനത്തിലും വാർഡ് അടിസ്ഥാനത്തിൽ വിപുലമായ പങ്കാളിത്തത്തോടെ ജനകീയയോഗങ്ങൾ ചേർന്ന് ജാഗ്രതാ സമിതികൾ രൂപീകരിക്കണം. പ്രവർത്തനങ്ങൾക്ക് എക്സൈസ് വകുപ്പ്

കോട്ടപ്പള്ളി ടൗണിലെ പഴയകാല വ്യാപാരി പിലാച്ചേരി കുഞ്ഞമ്മത് ഹാജി അന്തരിച്ചു

കോട്ടപ്പള്ളി: കോട്ടപ്പള്ളി ടൗണിലെ പഴയകാല വ്യാപാരി പിലാച്ചേരി കുഞ്ഞമ്മത് ഹാജി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ പാത്തു ചങ്ങരംകണ്ടിയിൽ (വള്ള്യാട്). മക്കൾ: ഖദീജ, ആയിഷ (അധ്യാപിക എം.ജെ.വി എച്ച്.എസ്.എസ്, വില്ല്യാപ്പള്ളി). മരുമക്കൾ: അബ്ദുറഹിമാൻ പുളിയറത്ത് മീത്തൽ (ദുബൈ), ഇബ്രാഹിം മാസ്റ്റർ (റിട്ടയർഡ് ടീച്ചർ കടമേരി എം.യു.പി സ്കൂൾ). സഹോദരങ്ങൾ: ബിയ്യാത്തു കണ്ണോത്ത് വില്ല്യാപ്പള്ളി, കുഞ്ഞാമി പുളിയറത്ത്

വയോജന ക്ഷേമ പദ്ധതി; വടകര നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു

വടകര: വടകര നഗരസഭ വയോജന സംഗമം സംഘടിപ്പിച്ചു. വയോജനങ്ങളുടെ ക്ഷേമവും സന്തോഷവും മുൻനിർത്തി തയ്യാറാക്കിയ 2024 -25 പദ്ധതിയുടെ ഭാഗമായാണ് വയോജന സംഗമം സംഘടിപ്പിച്ചത്. പുതിയാപ്പ് നഗരസഭാ പകൽ വീട് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. പി.സജീവ് കുമാർ, രാജിത പതേരി, എ.പി.പ്രജിത,

വടകര ലോകനാർകാവിൽ നടുക്കണ്ടി പത്മിനിയമ്മ അന്തരിച്ചു

വടകര: ലോകനാർകാവ് നടുക്കണ്ടി പത്മിനിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ടയേഡ് പോലീസ്), രാജീവൻ, രഘുനാഥ് (എക്സിക്യുട്ടീവ് ഓഫീസർ, മബോർ ദേവസ്വം ബോർഡ്), രവിചന്ദ്രൻ. മരുമക്കൾ: രമ, പ്രീത, ശ്രീന, സ്മിത. സഹോദരൻ മോഹനൻ. Summary: Nadukkandy Padmini amma Passed away at Vatakara Lokanarkavu

സി.പി.ഐ വടകര ലോക്കൽ സമ്മേളനം; പഴയകാല പ്രവർത്തകരെ ആദരിക്കലും പ്രതിഭാസംഗമവും സംഘടിപ്പിച്ചു

വടകര: സി.പി.ഐ വടകര ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സി.പി.ഐ രൂപീകരണത്തിൻ്റെ നൂറാം വാർഷികാഘോഷ സമ്മേളനവും പഴയകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. വടകര പെരുവട്ടും താഴയിൽ വെച്ചു നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ പരിപാടിയിൽ

വടകര ഒന്തംറോഡിൽ പുതിയോട്ടുംകണ്ടി ശാന്ത അന്തരിച്ചു

വടകര: വടകര ഒന്തംറോഡിൽ പുതിയോട്ടും കണ്ടിയിൽ ശാന്ത അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ പുതിയോട്ടും കണ്ടിയിൽ ശ്രീധരൻ. മക്കൾ: അനിൽ കുമാർ, ശ്രീലത, സുരേഷ്, ശ്രീജ, ശ്രീലേഖ, ശ്രീകല, ശ്രീബ, ശ്രീജിത്ത് (അഞ്ജന സ്റ്റുഡിയോ, ചോറോട്), ശ്രീലേഷ് (മീഡിയ സ്റ്റുഡിയോ, വടകര). മരുമക്കൾ: ശ്രീനിവാസൻ (ഫോട്ടോഗ്രാഫർ), സുരേന്ദ്രൻ (കൈനാട്ടി), രാജീവൻ (വൈക്കിലശ്ശേരി), അനിത (പുറങ്കര),

error: Content is protected !!