Tag: vatakara

Total 223 Posts

ആതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന വടകര താഴെഅങ്ങാടിയിലെ ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്

വടകര: വടകര താഴെഅങ്ങാടിയിലെ ആസ്ഥാന വൈദ്യരായി അതുര ശുശ്രൂഷ രംഗത്ത് നിറസാനിധ്യമായിരുന്ന ഡോക്ടർ കെ.ഇബ്രാഹിമിനെ അനുസ്മരിച്ച് നാട്. പ്രിയപ്പെട്ട ഡോക്ടറുടെ സ്മരണകൾ നിറഞ്ഞ സദസ്സിലേക്ക് ഒരു നാടാകെ ഒഴുകിയെത്തി. വടകര എം.യു.എം ഹയർ സെക്കന്റെറി സ്കൂൾ ഹാളിൽ നടന്ന അനുസ്മരണ പരിപാടി എം.സി വടരെ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കെ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. കെ.സജീവ് കുമാർ

‘വടകര ഭാഗത്ത് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര വീഴ്ച, വഗാഡ് കമ്പനിയുടെത് അശാസ്ത്രീയമായ നിർമ്മാണ രീതി’; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.കെ.രമ എം.എൽ.എ

വടകര: ദേശീയ പാതാ വികസന പ്രവൃത്തിയുടെ ഭാഗമായി വടകരയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന കെ.കെ.രമ എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ദേശീയപാതയുടെ മൂരാട് പാലം മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള വടകര റീച്ചിൻ്റെ നിർമ്മാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. നിരവധി പ്രശ്നങ്ങൾ നേരത്തെയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും പല വിഷയത്തിലും മന്ത്രി ഇടപെടുകയും

‘ഇന്ത്യൻ ജനതയ്ക്ക് പ്രതികരണ ശേഷി നഷ്ടപ്പെട്ടില്ല എന്ന് തെളിയിക്കുന്ന തെരഞെടുപ്പ് ഫലം’; വടകരയിൽ എം.ശശിധരൻ അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ് എസ്

വടകര: കോൺഗ്രസ് എസിൻ്റെ നേതൃത്വത്തിൽ വടകരയിൽ എം.ശശിധരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി യു.ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജനതയ്ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടില്ല എന്ന് തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നു എന്ന് ബാബു ഗോപിനാഥ് പറഞ്ഞു. പ്രതിപക്ഷം ഒരു നല്ല മുന്നൊരുക്കം നടത്തിയിരുന്നെങ്കിൽ നരേന്ദ്ര

കൂട്ടുകാരുമൊത്ത് നീന്തി കുളിക്കാനെത്തിയ നിങ്ങളിൽ ഒരാൾ ഇല്ലാതെ മടങ്ങേണ്ടി വരുന്ന അവസ്ഥ ചിന്തിച്ചിട്ടുണ്ടോ?; ലോകനാർകാവ് ചിറ പരിസരത്ത് മുന്നറിയിപ്പ് ബോർഡും സുരക്ഷ സംവിധാനവുമായി ലിബർട്ടി ക്ലബ്

വടകര: ലോകനാർകാവ് വലിയ ചിറ പരിസരത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചും, സുരക്ഷ സംവിധാനമൊരുക്കിയും ലിബർട്ടി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്. ഇതിനകം പതിനാല് പേരുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചല്ലിവയൽ സ്വദേശിയായ വിദ്യാർത്ഥി നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ലോകനാർകാവ് ലിബർട്ടി ക്ലബ്ബ് അത്യാവശ്യ മുന്നറിയിപ്പുമായി ബോർഡ് സ്ഥാപിച്ചത്. ഒപ്പം സുരക്ഷയതായി ട്യുബ്

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (09/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 4) കുട്ടികൾ വിഭാഗം – ഉണ്ട് 5) എല്ല് രോഗ വിഭാഗം – ഉണ്ട് 6) ഇഎൻടി വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)

ചെമ്മരത്തൂർ കുളങ്ങരത്ത് മാതു അന്തരിച്ചു

വടകര: ചെമ്മരത്തൂർ കുളങ്ങരത്ത്മാതു അന്തരിച്ചു. 84 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ), രാധ, ഗീത. സഹോദരൻ: ബാലൻസ് (ആയഞ്ചേരി).

മണ്ണിടിച്ചിൽ അപകട ഭീഷണിയിലുള്ള താമസക്കാരുടെ ഭൂമി ഏറ്റെടുക്കണം; മീത്തലെ മുക്കാളിയിൽ സന്ദർശനം നടത്തി ഷാഫി പറമ്പിൽ എം.പി

വടകര: ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം.പി സന്ദർശനം നടത്തി. സംഭവത്തിന്റെ ഗൗരവം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം നേരത്തെ വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ അറിയിച്ചിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടതായും ഷാഫി പറഞ്ഞു. ഇരുഭാഗത്തും താമസിക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള

മയ്യന്നൂർ കല്ലുള്ള മീത്തൽ ശാരദ അന്തരിച്ചു

വടകര: മയ്യന്നൂർ കല്ലുള്ള മീത്തൽ ശാരദ (94 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ മലയിൽ കെ.ചോയി. മക്കൾ: എം.രമണി (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കെ.എസ്.ആർ.ടിസി), എം.ശോഭന, ഡോ: എം.മുരളീധരൻ, മധുസൂദനൻ മലയിൽ (റിട്ട. എസ്.ബി.ഐ). മരുമക്കൾ: സി.കുമാരൻ (റിട്ട. ഡി.ജി.എം), പരേതനായ കെ.എം.ബാലൻ (ഗോ കുലം ചിറ്റ്സ്), എ.പ്രബിത (മാനേജർ, സപ്തസ്വര, വടകര), എ കെ.സജിത.

ടിപി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

വടകര: കുറിഞ്ഞാലിയോട്ടെ ടി പി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കാർത്തികപ്പള്ളി പ്രദേശത്തെ എം ബി ബി എസ്, പ്ലസ് ടു, എസ് എസ് എൽ സി, യു എസ് എസ് , എൽ എസ് എസ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കാർത്തിക പ്പള്ളി നമ്പർ

തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സി.പി.എം പാഠംപടിച്ചില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ; വടകരയിൽ ‘യൂത്ത് കോൺക്ലേവ്’ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

വടകര: യൂത്ത് കോൺഗ്രസ് യങ്ങ് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി വടകര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സി.നിജൻ അധ്യക്ഷത വഹിച്ചു. കരിങ്കൊടി സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ

error: Content is protected !!