Tag: vatakara

Total 223 Posts

വാഹനാപകടത്തിൽ പരിക്കുപറ്റിയ ഏറാമല സ്വദേശിനിക്ക് 15 ലക്ഷം രൂപ നഷ്ട പരിഹാരം; വിധി വടകര മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രീബ്യൂണലിന്റേത്

വടകര: വാഹനാപകടത്തിൽ പരിക്ക് പറ്റിയ ഏറാമല സ്വദേശിനിക്ക് 14.74800 രുപ, 8 ശതമാനം പലിശയും കോടതിച്ചിലവും ചേർത്ത് നൽകാൻ വിധി. ഏറാമല സ്വദേശിനിയും എസ്.ബി.ഐ കല്ലാച്ചി ബ്രാഞ്ചിലെ കരാർ ജീനക്കാരിയുമായ തിരുമുമ്പിൽ ശ്രീലതക്ക് (43) ആണ് വാഹനാപകടത്തിൽ സാരമായ പരിക്ക് പറ്റിയത്. ഇഫ്ക്കൊ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട പരിഹാര തുക നൽകേണ്ടത്. വടകര

അരൂർ മലയാടപ്പൊയിലിലെ താനീൻ്റെചുവട്ടിൽ കല്യാണി അന്തരിച്ചു

വടകര: അരൂർ മലയാടപ്പൊയിലിലെ താനിൻ്റെ ചുവട്ടിൽ കല്യാണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ്പരേതനായ ചാത്തു. മക്കൾ: നാരായണി, രാജൻ, ചന്ദ്രൻ, ശശി, പരേതനായ നാണു. മരുമക്കൾ: പൊക്കി, സി.എം.ഭാസ്കരൻ, രാധ, ശോഭ, ഉഷ. സഹോദരൻ: പരേതനായ കണ്ണൻ (നരിപ്പറ്റ). സഞ്ചയനം ഞായറാഴ്ച.

കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് സമരം തുടരുന്നു; എസ്.പിയുടെ നേതൃത്വത്തിൽ ഇന്ന് വടകരയിൽവെച്ച് ചർച്ച

വടകര: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഇന്നും തുടരുന്നു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഏതാണ്ട് മുഴുവനായി തൊഴില്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല. ഇന്ന് എസ്.പി.യുടെ നേതൃത്വത്തില്‍ വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് 10 മണിയ്ക്ക് മീറ്റിംഗ് നടത്താന്‍

സ്കൂൾ അവധി ദിനം കുട്ടികളെയുംകൂട്ടി ആഘോഷിക്കാൻ വല്ല പ്ലാനുമുണ്ടോ; എന്നാൽ ഇന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

കോഴിക്കോട്: കനത്ത മഴ കാരണം ഇന്ന് (ബുധനാഴ്ച) കോഴിക്കോട് ജില്ലയിൽ ജില്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. ജില്ലാ ടൂറിസം പ്രൊമോഷൻ കമ്മിറ്റിയുടെ (ഡിടിപിസി) കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. വടകര സാൻഡ്ബാങ്ക്സ്, കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, അരീപ്പാറ, കരിയാത്തുംപാറ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ഇന്ന് അവധി ആയിരിക്കും. കനത്ത മഴയെ തുടർന്ന്

വടകരയ്ക്കും കോഴിക്കോടിനുമിടയിലെ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര കോഴിക്കോട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. വടകര

കോഴിക്കോട് നിന്ന് കണ്ണൂരെത്താന്‍ അനുവദിച്ചത് രണ്ട് മണിക്കൂര്‍ 40മിനിറ്റ്, വടകരയെത്താന്‍ മാത്രം താണ്ടേണ്ടത് ആറോളം ഇടങ്ങളിലെ ഗതാഗതക്കുരുക്ക്; എങ്ങനെയാണ് ഞങ്ങള്‍ തൊഴിലെടുക്കേണ്ടതെന്ന് ബസ് ജീവനക്കാർ

വടകര: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയും റോഡിന്റെ ശോചനീയാവസ്ഥയും കാരണം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന സ്ഥിതി വന്നതുകൊണ്ടാണ് സമരത്തിലേക്ക് പോയതെന്ന് ബസ് ജീവനക്കാര്‍. കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ഭൂരിപക്ഷം ബസ് ജീവനക്കാരും ഇന്ന് മുതല്‍ അനിശ്ചിതകാല തൊഴില്‍ ബഹിഷ്‌കരണം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ തൊഴിലാളികള്‍ വടകര ഡോട് ന്യൂസുമായി പങ്കുവെച്ചത്. കോഴിക്കോട്

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; ഊർജ്ജ സംരക്ഷണത്തിനായി സൈക്കിൾ റാലിയുമായി വടകര നഗരസഭ

വടകര: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി ഗതാഗത മേഖലയിൽ ഊർജ്ജ സംരക്ഷണത്തിനുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് വടകരയിൽ തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി വടകര നഗരസഭയും ഹരിത കേരളം മിഷനും ചേർന്ന് സൈക്കിൾ റാലി സംഘടിപ്പിച്ചു. അഞ്ചുവിളക്ക് ജംഗ്ഷൻ മുതൽ വടകര പുതിയസ്റ്റാന്റ് പരിസരാവരെയാണ് റാലി നടത്തിയത്. കൈരളി അശ്വമേധം ഫെയിം ജി.എസ്.പ്രദീപ് ഫ്ലാഗ്

ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ് കടത്തനാട് മുകുന്ദൻ ഗുരുക്കൾക്ക് ആദരം; വടകരയിൽ സ്പോർട്സ് കളരിപ്പയറ്റ് ഫെഡറേഷൻ പ്രഥമ ജനറൽബോഡി ചേർന്നു

വടകര: സ്പോർട്സ് കളരിപ്പയറ്റ് ഫെഡറേഷന്റെ പ്രഥമ ജനറൽ ബോഡി യോഗവും ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് കടത്തനാട് മുകുന്ദൻ ഗുരുക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പുതുപ്പണം വെളുത്തമല കടത്തനാട് കെ.പി.ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരിയിൽ വെച്ചായിരുന്നു യോഗം. എസ്.കെ.എഫ് ജില്ലാ പ്രസിഡന്റ്‌ വളപ്പിൽ കരുണൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കെ.വി.രാജൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ ഗുരുക്കൾ

കരിപ്പയറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച ഗുരുനാഥൻ; സുരേഷ് നമ്പ്യാരുടെ വിയോഗത്തിലൂടെ വടകരയ്ക്ക് നഷ്ടമായത് കടത്തനാടൻ കളരിപ്പയറ്റിൻ്റെ അതികായനെ

വടകര: കളരിപ്പയറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച കടത്തനാടൻ കളരിപ്പയറ്റിൻ്റെ അതികായനായിരുന്നു ഇന്ന് അന്തരിച്ച പുതുപ്പണം പടിഞ്ഞാറെ കരിപ്പള്ളി ഇ.എം.സുരേഷ് നമ്പ്യാർ. 1972 ലാണ് സുരേഷ് നമ്പ്യാർ പരോത്ത് കരുണൻ ഗുരുക്കളുടെ കളരിയിൽ കളരി പഠനം ആരംഭം കുറിച്ചത്. പിന്നീട് സാൻ്റോ കേളു ഗുരുക്കളുടെയും ചന്ദ്രൻ ഗുരുക്കളുടേയും കീഴിൽ പഠനം തുടർന്നു. ശേഷം കളരിപയറ്റിൻ്റെ ആഴങ്ങൾ തേടിയുള്ള യാത്രയായിരുന്നു.

‘ആയുർവേദം കോവിഡാനന്തര കേരളത്തിലെ ആരോഗ്യ മേഖലയുടെ കരുത്ത്’; വടകരയിൽ മഴക്കാലചര്യ ആയുർവേദ എക്സ്പോ ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ.ശശീന്ദ്രൻ

വടകര: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര നഗരസയുടെ സഹകരണത്തോടെ വടകരയിൽ മഴക്കാലചര്യ ആയുർവേദ എക്സ്പോ ആരംഭിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ എക്സ്പോ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോവിഡാനന്തര കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ആയുർവേദം നൽകുന്ന സംഭാവനകൾ എടുത്തു പറയേണ്ടതാണെന്ന് മന്ത്രി

error: Content is protected !!