Tag: vatakara

Total 223 Posts

കാലവർഷക്കെടുതി; വടകര കോഴിക്കോട് സർക്കിളുകളിലായി കെ.എസ്.ഇ.ബിക്ക് ഏഴുകോടിയുടെ നഷ്ടം

വടകര: കാലവർഷ കെടുതിയിൽ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടം. കെ.എസ്‌.ഇ.ബി വടകര കോഴിക്കോട് സർക്കിളുകളിലായി ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഏഴുകോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയത്. മഴക്കെടുതി രണ്ട് ലക്ഷത്തോളം ഗാര്‍ഹിക- വാണിജ്യ ഉപഭോക്താക്കളെ ബാധിച്ചു. 2,375 ലോ ടെൻഷൻ പോസ്റ്റുകള്‍, 29,511 കെ.വി വൈദ്യുതി പോസ്റ്റുകള്‍ എന്നിവ തകർന്നു. 194 എണ്ണം 11 കെവി കണ്ടക്ടറുകള്‍ നശിച്ചു.

ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്; വടകരയിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജ് സ്ലാബുകൾ പലയിടത്തും പൊട്ടിയ നിലയിൽ, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനി റോഡിൻ്റെ ഇരുവശങ്ങളിലുമായി നിർമ്മിച്ച ഡ്രൈനേജിൻ്റെ കോൺക്രീറ്റ് സ്ലാബ് ഗുണനിലവാര മില്ലാത്തതാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വടകര അടക്കാത്തെരുവിലെ എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപമുള്ള ഡ്രൈനേജിന്റെ മുകൾഭാഗം സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ കയറി പൊട്ടി അപകട നിലയിലാണ്. ആഴ്ചകൾ കഴിഞ്ഞിട്ടും മാറ്റിസ്ഥാപിക്കാൻ നിർമ്മാണ കമ്പനി തയ്യാറായിട്ടില്ല. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്

സ്കൂൾ വിട്ടുവരുന്ന വഴിയിൽ നായയുടെ ആക്രമണം; വടകര പുതുപ്പണത്ത് നായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്

വടകര: പുതുപ്പണത്ത് സ്കൂൾ വിദ്യാർഥിക്ക് നായയുടെ ആക്രമണത്തിൽ പരിക്ക്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിക്ക് നേരെയാണ് വളർത്തു നായയുടെ ആക്രമണം ഉണ്ടായത്. ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം ജെ.എൻ.എം ഹയർസെക്കന്ററി സ്‌കൂൾ ഒമ്പതാം തരം വിദ്യാർഥി സൗമിത് കൃഷ്ണനാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച‌ സ്ക്‌കൂൾ വിട്ടു വരുന്ന

സ്ത്രീ നിയമം സമൂഹം; സെമിനാർ സംഘടിപ്പിച്ച് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വടകര യൂണിറ്റ് കമ്മിറ്റി

വടകര: നിയമം സമൂഹം എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വടകര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനംചെയ്തു. വടകര യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. കെ ഷാജീവ് അധ്യക്ഷത വഹിച്ചു. നിലവിലെ നിയമത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും വനിതാ കമ്മീഷൻ അധ്യക്ഷയുമായി അഭിഭാഷകർ ചർച്ചകൾ നടത്തി

‘വിമാന നിരക്കിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം’; പ്രവാസികളുടെ പ്രശ്നങ്ങൾ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍ എം.പി

ന്യൂഡല്‍ഹി: പ്രവാസികളനുഭവിക്കുന്ന വിവിധ വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ച് വടകര എം.പി ഷാഫി പറമ്പിൽ. അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ സമയത്ത് അയ്യായിരമോ ആറായിരമോ കൊടുക്കേണ്ട ടിക്കറ്റിന് അവധിക്കാലത്ത് സ്വന്തം കുടുംബത്തെ കാണാന്‍ വരുമ്പോള്‍ അന്‍പതിനായിരത്തിന് മുകളിലാണ് ഓരോ പ്രവാസിയും നല്‍കേണ്ടി

പൊൻമേരിയിൽ മാവ് റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സം; മരങ്ങൾ മുറിച്ചുമാറ്റി വടകര അഗ്നിരക്ഷാ സേന

വടകര: വില്യാപ്പള്ളി കല്ലേരി റോഡിൽ പൊൻമേരിയിൽ റോഡിലേക്ക് കടപുഴകി വീണ മാവ് അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി. റോഡ് ഗതാഗത യോഗ്യമാക്കി മാറ്റി. ഇന്ന് രാവിലെ പതിനൊന്നര മണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം റോഡിലേക്ക് വീണത്. മരം വീണതോടെ ഏറെ നേരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വടകര ഫയർ സ്റ്റേഷൻ ഓഫീസർ വർഗീസ്.പി.ഒ, സീനിയർ

‘കേന്ദ്രം കേരളത്തോടു കാട്ടിയ ഉപരോധസമാന അവഗണനയ്ക്കെതിരെ’; വൈക്കിലശ്ശേരിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സി.പി.എം

വടകര: കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ വള്ളിക്കാട് വള്ളിക്കാട് പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിച്ചു. വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പാർട്ടി ഏരിയ കമ്മിറ്റി അംഗം എ.പി.വിജയൻ, ലോക്കൽ സെക്രട്ടറി എൻ.നിധിൻ എന്നിവർ സംസാരിച്ചു. കെ.എം.വാസു, എം.അശോകൻ, പി.പി.പ്രജിത്ത് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ബജറ്റുമായി

വടകരയിൽ വീണ്ടും തെരുവു നായയുടെ പരാക്രമം, അം​ഗപരിമിതൻ ഉൾപ്പടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു ; തെരുവുനായ വിഷയത്തിൽ ന​ഗരസഭ പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാർ

വടകര: വടകരയിൽ വീണ്ടും തെരുവു നായയുടെ പരാക്രമം. അം​ഗപരിമിതൻ ഉൾപ്പടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. താഴെഅങ്ങാടി വലിയവളപ്പിലാണ് ഇന്ന് രാവിലെ നായയുടെ അക്രമം ഉണ്ടായത്. അഴിത്തല സ്വദേശികളായ പുല്ലന്റവിട കുനുപ്പാത്തു, മുസല്യരവിട പുതിയപുരയിൽ മഹമൂദ്, വലിയവളപ്പ് സ്വദേശി ഫൈസൽ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം

പഴങ്കാവ് വാഴക്കാലിൽ നാരായണി അന്തരിച്ചു

വടകര: പഴങ്കാവ് വാഴക്കാലിൽ നാരായണി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കൾ: ചന്ദ്രൻ, പ്രേമലത, സുരേഷ്, ശോഭന, ദിനേശൻ, സുധീർ. മരുമക്കൾ: സ്മിത, നാരായണൻ അനിത, ജയചന്ദ്രൻ, സിന്ധു, ഷൈബ.

കാർത്തികപ്പള്ളി മുയിപ്ര ആലോള്ളതിൽ കുഞ്ഞാമി അന്തരിച്ചു

വടകര: കാർത്തികപ്പള്ളി മുയിപ്രയിലെ അലോള്ളത്തിൽ കുഞ്ഞാമി അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭർത്താവ് ആലോള്ളതിൽ കുഞ്ഞബ്ദുല്ല. മക്കൾ: റഫീഖ് (കുവൈറ്റ് ), മൊയ്തു (ബഹറിൻ ), ഫാത്തിമ. മരുമക്കൾ: അബൂബക്കർ.പി.കെ എടച്ചേരി, സുബൈദ, അഫ്സത്ത്. സഹോദരങ്ങൾ: മൊയ്തു, റാബിയ.

error: Content is protected !!