Tag: vatakara
മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം
മണിയൂർ: മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളുടെ നേർക്ക് കാട്ടുപന്നിയുടെ ആക്രമണം. കുറുന്തോടി പുതിയ പറമ്പത്ത് മീത്തലിൽ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. കിഴക്കേടത്ത് താഴെ ദിനേശൻ്റെ ഭാര്യ ശബ്നയ്ക്കാണ് പന്നിയുടെ കുത്തേറ്റത്. പരിക്കേറ്റ ശബ്നയെ നാട്ടുകാർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പന്നികൾ കൃഷിയിടങ്ങൾ
വടകര നഗരസഭയിലെ അരിക്കോത്ത് വാർഡിൽ മുപ്പതോളം വീടുകളിൽ വെളളം കയറി; കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
വടകര: കനത്ത മഴയെ തുടർന്ന് നടക്കുംതാഴെ അരിക്കോത്ത് വാർഡിലെ മുപ്പതോളം വീടുകളിൽ വെള്ളം കയറി. വീടിനകത്ത് വെള്ളം കയറിയത് കൊണ്ട് മൂന്നോളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. വാർഡ് കൗൺസിലർ രാജിത പതേരിയുടെ നേതൃത്വത്തിൽ മഴക്കെടുതി അനുഭവിക്കുന്ന വീടുകൾ സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പൊതു പ്രവർത്തകരായ ജയപ്രകാശ്, വി.എം.രാജൻ, പതേരി ശശി, സി.പി.ചന്ദ്രൻ,
വടകര കീഴൽ പുത്തൂരിൽ പടവഞ്ചേരി ദേവി അമ്മ അന്തരിച്ചു
വടകര: കീഴൽ പുത്തൂരിൽ താമസിക്കും മന്തരത്തൂർ പടവഞ്ചേരി ദേവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ മാധവൻ കിടാവ്. സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, കുഞ്ഞിക്കാവ അമ്മ.
ദുരിതപ്പെയ്ത്ത്; വടകര നഗരസഭയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു
വടകര: നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു . കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള സൈക്ലോൺ ഷെൽട്ടർ, ജെ എൻ എം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. ക്യാമ്പ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതാണ്. മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ള 9400491865 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു.
വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ
വടകര :വടകര തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്. തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബസ് ഇല്ലാതായതോടെ നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായി. എഴുപതോളം ബസുകളാണ് സൂചനാ പണിമുടക്കിൽ പങ്കെടുത്തത്. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, കൈനാട്ടി- നാദാപുരം മേഖലയിലെ യാത്രാക്കുരുക്കിന്
ഗതാഗതക്കുരുക്ക് രൂക്ഷം; വടകര -തൊട്ടിൽപ്പാലം റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
വടകര: വടകര തൊട്ടിൽപ്പാലം റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. തൊഴിലാളികളുമായി വടകര സി.ഐ.വിളിച്ച് ചേർത്ത അനുരജ്ജന ചർച്ച അലസിപ്പിരിഞ്ഞു. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വടകര – തൊട്ടിൽപ്പാലം റൂട്ടിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണത്തിൻ്റ
അഴിയൂർ ചോമ്പാല സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
വടകര: അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് ബഹറൈനിൽ മരിച്ചത്. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: ലിബീഷ്.ടി.കെ, ലിജിന.ടി.കെ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വടകര എളമ്പിലാട് പുതിയെടുത്ത് തറേമ്മൽ ഖദീജ അന്തരിച്ചു
വടകര: എളമ്പിലാട് പുതിയെടുത്ത് തറേമ്മൽ കദീജ (94) അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ അമ്മത്. മക്കൾ: മൊയ്തു, സുബൈദ, ഹമീദ്, ലത്തീഫ് (ഖത്തർ), നാസർ, ജമീല, സറീന. മരുമക്കൾ: ജമീല, റാബിയ, ജമീല, നജ്‌മ, യൂസഫ് (കീഴൽ), പരേതരായ അസൈനാർ (ചെരണ്ടത്തൂർ), അമ്മദ് (ചെരണ്ടത്തൂർ). സഹോദരങ്ങൾ: പരേതരായ അമ്മദ്, കുഞ്ഞമ്പി, ആയിശ.
വടകര സ്വദേശിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥൻ പുതുച്ചേരിയിലെ പുതിയ ലഫ്. ഗവർണർ
ന്യൂഡൽഹി: വടകര സ്വദേശിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. പുതുച്ചേരിയിലുൾപ്പെടെ പത്ത് പുതിയ ഗവർണർമാരെ ഇന്നലെ അർധരാത്രിയോടെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് പുതുച്ചേരി ലഫ്. ഗവർണറായി നിയമിതനായ കൈലാസനാഥൻ. കോഴിക്കോട് വടകര സ്വദേശിയാണ്. ഗുജറാത്ത്
കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര രജതജൂബിലി ആഘോഷം; പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി
വടകര: സംസസ്ഥാന സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകര, രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം സംഘടിപ്പിച്ചു. കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ ഡോ: ടി.വി.ബാബു രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷത വഹിച്ചു. കോളേജിന്റെ പ്രഥമ മെക്കാനിക്കൽ വിഭാഗം വർക്ക്ഷോപ്പ് സൂപ്രണ്ട് ജസ്റ്റിൻ ഡി