Tag: vatakara

Total 223 Posts

പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപകൻ പി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു

വടകര: പുതുപ്പണം ആയുർവേദ ആശുപത്രിക്ക് സമീപം പി.കെ ബാലൻ മാസ്റ്റർ (73) ‘കീർത്തനം’ അന്തരിച്ചു. പുതുപ്പണം ജെ.എൻ.എം ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേഡ് അധ്യാപകനാണ്. പുതുപ്പണം ഗ്രന്ഥലയം പ്രസിഡന്റ്, ഗ്രന്ഥശാല സംഘം വടകര മേഖല സമിതി കൺവീനർ, കേരള പെൻഷണർസ് യൂണിയൻ വടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:

വടകര അടക്കാതെരുവിൽ നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു

വടകര: വടകര അടക്കാതെരു നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. സിപിഐ.എം വടകര അടക്കാതെരു ബ്രാഞ്ചംഗമാണ്. ഭാര്യ: ലീല. മക്കൾ: ഷീജ, ഷജിന, ഷജിത, ഷിജിൻ (ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് ജോയിൻ സെക്രട്ടറി). മരുമക്കൾ: ബാലകൃഷ്ണൻ (മേമുണ്ട), രാഘവൻ (ഓർക്കാട്ടേരി), വിനു (തോടന്നൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.

വടകര പുത്തൂരിലെ വെള്ളക്കെട്ട്; പ്രദേശത്തെ തോട് വീതികൂട്ടി പരിഹാരം കാണാൻ തീരുമാനം, ജനകീയ കമ്മിറ്റി രൂപീകരിച്ചു

വടകര : പുത്തൂർ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട്ന് പരിഹാരം കാണുന്നതിനായി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഇക്കഴിഞ്ഞ മഴയിലും നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇത് ജനങ്ങളിൽ കൂടുതൽ ഭീതി പടർത്തി. പ്രദേശത്തെ തോട് വീതി കൂട്ടിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ ശാശ്വത പരിഹാരം ആകുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിലുള്ള തോട് വീതി

അഞ്ച് ടയറുകളും കുത്തിക്കീറി ആണിയടിച്ച് പഞ്ചറാക്കി; ആയഞ്ചേരി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ നശിപ്പിച്ചു

വടകര: ആയഞ്ചേരി തീക്കുനി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ചു. കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന ബസിൻ്റെ ടയറുകളാണ് നശിപ്പിക്കപ്പെട്ടത്. ബസ് ഓട്ടം കഴിഞ്ഞ് രാത്രി നിർത്തിയിട്ടതിന് ശേഷമാണ് സംഭവം നടത്തിയത്. ബസിൻ്റ അഞ്ച് ടയറുകൾ കുത്തിക്കീറുകയും ആണികൾ തറച്ച് പഞ്ചറാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ

ദേശീയ ജൂനിയർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്; ചെമ്മരത്തൂർ സ്വദേശിനി ശ്വേതനന്ദ കേരളത്തിന് വേണ്ടി മത്സരിക്കും

വടകര: ചെമ്മരത്തൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി സി.ശ്വേതനന്ദ ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്ബ്യൻഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും. അടുത്ത മാസം 27 മുതല്‍ ഉത്തരാഖണ്ഡിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജൂലൈ 27, 28 തീയതികളില്‍ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന 12ാമത് സംസ്ഥാന കിക്ക് ബോക്സിങ്

മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ തീപടർന്നത് പരിഭ്രാന്തി പടർത്തി; രക്ഷകരായി വടകര അഗ്നിരക്ഷാ സേന

വടകര: മുക്കാളിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ആശങ്ക പരത്തി. അഴിയൂർ പഞ്ചായത്തിൽ മുക്കാളി പതിമൂന്നാം വാർഡിലെ ജുബിത്തിൻ്റെ വീട്ടിലെ ഗാസ് സിലിണ്ടറിനാണ് തീ പടർന്നത്. വീടിൻ്റെ അടുക്കളയിൽ സ്ഥാപിച്ച ഗ്യാസ് സിലിണ്ടറിൽ തീപടരുകയായിരുന്നു. ഉടൻതന്നെ വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡി.സി.ബി എസ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കുകയും ഗ്യാസ് സിലിണ്ടർ

ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കല്ലേരി കുടിച്ചാത്തൻ ക്ഷേത്രത്തിൻ്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി

വടകര: വയനാട്ടിലെ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കല്ലേരി കുടിച്ചാത്തൻ ക്ഷേത്ര ഭരണസമിതിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ഇന്ന് കൈമാറി. കല്ലേരി ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ കുറ്റ്യാടി എ.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റ്ർ ക്ഷേത്രം പ്രസിഡൻറ് കെ.എം.അശോകനിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രം സെക്രട്ടറി എം.രാജൻ ഖജാൻജി

ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കല്ലേരി കുടിച്ചാത്തൻ ക്ഷേത്രത്തിൻ്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി

വടകര: വയനാട്ടിലെ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കല്ലേരി കുടിച്ചാത്തൻ ക്ഷേത്ര ഭരണസമിതിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ഇന്ന് കൈമാറി. കല്ലേരി ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ കുറ്റ്യാടി എ.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റ്ർ ക്ഷേത്രം പ്രസിഡൻറ് കെ.എം.അശോകനിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രം സെക്രട്ടറി എം.രാജൻ ഖജാൻജി

‘കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രകൃതിയൊരുക്കുന്ന സമ്പൂർണ്ണ ആഹാരമാണ് മുലപ്പാൽ’; വടകര ജില്ലാ ആശുപത്രിയിൽ മുലയൂട്ടൽ വാരത്തിന് തുടക്കം

വടകര: വടകര ജില്ലാ ആശുപത്രിയിൽ മുലയൂട്ടൽ വാരത്തിന് തുടക്കം. ഓഗസ്റ്റ് 1 മുതൽ 7 വരെ നീഡു നിൽക്കുന്ന മുലയൂട്ടൽ ബോധവൽകരണ പരിപാടിക്കാണ് ഇന്ന് തുടക്കം കുറിച്ചത്. വടകര ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ടിന്റ് ഡോ: സരള നായർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര ഐ.എ.പി പ്രസിഡന്റ്‌ ഡോ: നൗഷീദ് അനി അധ്യക്ഷത വഹിച്ചു. കുഞ്ഞുങ്ങള്‍ക്ക്‌

വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപ്പന്തൽ റൂട്ടുകളിലെ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

വടകര: വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപന്തൽ റൂട്ടുകളിലെ അനിശ്ചിതകാല ബസ്‌സമരം പിൻവലിച്ചതായി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. വടകര സർക്കിൾ ഇൻസ്പെക്ടറുടെയും മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ നടത്തിയ ചർച്ചയിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത സമാന്തര സർവ്വീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്

error: Content is protected !!