Tag: Vatakara Railway station
വാഹന പാർക്കിംങ് മാത്രമല്ല, ഹെൽമെറ്റും സൂക്ഷിക്കാം; വടകര റെയിൽവേ സ്റ്റേഷനോട് ചേർന്ന് പുതിയ പാർക്കിംങ് സ്ഥലം ഒരുങ്ങുന്നു
വടകര: റെയിൽവേ സ്റ്റേഷനോട് ചേർന്നു പുതിയ പാർക്കിങ് സ്ഥലം വരുന്നു. സ്റ്റേഷന് വടക്കു ഭാഗത്തെ ലവൽ ക്രോസിനു പിറകിലായി 8482 ചതുരശ്ര മീറ്ററിലാണ് പാർക്കിങ് ഇടം ഒരുങ്ങുന്നത്. സ്റ്റേഷനു പുറത്തുള്ളവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ പൊതു റോഡിനോട് ചേർന്നാണിത്. ഹെവി വാഹനങ്ങൾക്ക് സമയക്രമം അനുസരിച്ച് 70 രൂപ മുതൽ 250 രൂപ വരെയും കാറിന് 20 രൂപ
വടകര റെയിൽവേ കുളം അണിഞ്ഞൊരുങ്ങുന്നു; സൗന്ദര്യവത്ക്കരണ പ്രവൃത്തി ആരംഭിച്ചു
വടകര: വടകര റെയിൽവേ കുളം അണിഞ്ഞൊരുങ്ങുന്നു. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയാണ് കുളവും പരിസരവും സൗന്ദര്യവത്ക്കരിക്കുന്നത്. കുളത്തിന്റെ കരയിലെ മരത്തടികളും മറ്റും നീക്കി സ്ഥലം നിരപ്പാക്കാൻ തുടങ്ങി. 2021 മാർച്ചിൽ യു.എൽ.സി.സി.എസിലെ ഇരുപതോളം തൊഴിലാളികൾ 20 ദിവസത്തോളം പണിയെടുത്ത് കുളത്തിലെ ചെളി പൂർണമായും നീക്കിയിരുന്നു. ഒൻപത് മീറ്റർ ഉയരത്തിലെ ചെളിനീക്കി. ശേഷം കുളം സൗന്ദര്യവത്കരണത്തിനായി സൊസൈറ്റി തയ്യാറാവുകയും
വടകര റെയിൽവേ സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിൽ; ഉദ്ഘാടനം മാർച്ചിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നിർവഹിക്കും
വടകര: വടകര റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തികൾ അന്തിമഘട്ടത്തിൽ. അമൃത് ഭാരത് പദ്ധയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിലാണ് സ്റ്റേഷൻ നവീകരിക്കുന്നത്. ഉദ്ഘാടനം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. നവീകരണം പുരോഗമിക്കുന്ന മാഹി സ്റ്റേഷന്റെയൊപ്പം വടകരയുടെയും ഉദ്ഘാടനം ഓൺലൈനായി നടത്താനാണ് തീരുമാനം. നിലവിൽ സ്റ്റേഷന്റെ പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറും ഇരിപ്പിടങ്ങളും പാർക്കിങ്
വിശാലമായ പാർക്കിങ് ഏരിയ, പാസഞ്ചർ റിസർവേഷൻ കേന്ദ്രം, എൽ.ഇ.ഡി ഡിസ്‌പ്ലേ ബോർഡുകൾ; ആദ്യഘട്ടത്തിൽ 21.66 കോടി, 2024ല്‍ വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍
വടകര: 2024ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വടകരയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട, വികസനകുതിപ്പിന്റെ വര്‍ഷമാണ്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന വടകര റെയില്‍വേ സ്‌റ്റേഷന്‍ ഇന്ന് അടിമുടി മാറ്റത്തിന്റെ പാതയിലാണ്. അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ 21.66 കോടിയുടെ വികസനങ്ങളാണ് സ്‌റ്റേഷനില്‍ ആസൂത്രണം ചെയ്തത്. 2023 ആഗസ്ത് ആറിനായിരുന്നു പ്രവൃത്തി ഉദ്ഘാടനം. പിന്നാലെ
വടകര റെയിൽവേ സ്റ്റേഷൻ നവീകരണം അവസാനഘട്ടത്തിലേക്ക്; ഉദ്ഘാടനം ജനുവരി അവസാനം
വടകര : വടകര റെയിൽവേ സ്റ്റേഷൻ നവീകരണം അവസാനഘട്ടത്തിലേക്ക്. ജനുവരി അവസാനത്തോടെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് റെയിൽവേ അധികൃതർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ നവീകരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ കെട്ടിടം കേരളീയശൈലിയിൽ നവീകരിക്കുന്ന പ്രവൃത്തി ഉൾപ്പെടെ അന്തിമഘട്ടത്തിലാണ്. സ്റ്റേഷനിലേക്കുള്ള റോഡ് പുനർനിർമാണവും ആരംഭിച്ചു കഴിഞ്ഞു. 15 മീറ്റർ വീതിയിലാണ് നവീകരിക്കുക.
വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കുക; സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്
വടകര: റെയിൽവേ പാർക്കിങ്ങ് ഫീസ് വർദ്ദനവ് പിൻവലിക്കുക, ആർ.എം.എസ് കെട്ടിടം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യാത്രക്കാരെ റെയിൽവേ ഞെരിച്ച് കൊല്ലുകയാണെന്ന് പാറക്കൽ അബ്ദുള്ള
വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതിനെ പ്രതിഷേധം; വിദ്യാർത്ഥികളേയും സാധാരണക്കാരെയും കരാർ കമ്പനി കൊള്ളയടിക്കുന്നു, ഫീസ് വർധനയ്ക്കെതിരെ ധർണാ സമരവുമായി എസ്ഡിപിഐ
വടകര : വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതിനെ പ്രതിഷേധം ഉയരുന്നു. വിദ്യാർത്ഥികളേയും സാധാരണക്കാരെയും കൊള്ളയടിക്കാൻ കരാർ കമ്പനിക്ക് അവസരം ഒരുക്കുകയാണ് ഫീസ് നിരക്ക് വർദ്ധനവിലൂടെ അധികാരികൾ ചെയ്തിരിക്കുന്നതെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. മിക്ക വാഹനങ്ങൾക്കും 100% ത്തോളം വർദ്ധനവ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിത ചെലവ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ
വടകര റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി വാഹന പാർക്കിംങിന് ബുദ്ധിമുട്ടേണ്ട; പുതിയ പാർക്കിംങ് ഏരിയ തുറന്നു
വടകര: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയ തുറന്നു. സ്റ്റേഷൻ സൂപ്രണ്ട് ടി പി മനേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേഷന് തെക്കുവശം മൂന്നു കോടിയോളം രൂപ ചെലവിലാണ് വിശാലമായ പാർക്കിംഗ് ഏരിയ ഒരുക്കിയത്. പാർക്കിംഗ് ഏരിയയിൽ കട്ട പാകിയിട്ടുണ്ട്. വാഹനങ്ങൾ മഴ നനയാതെയും വെയിലേൽക്കാതെയും പാർക്ക് ചെയ്യുന്നതിന് ചില ഭാഗത്ത്
വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍; 19 മുതല്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം
വടകര: അമൃത് ഭാരത് പദ്ധതി പ്രകാരം വടകര റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ പാര്‍ക്കിങ് ഏരിയ സെപ്തംബര്‍ 19ന് തുറന്നു കൊടുക്കും. ഇതോടെ സ്റ്റേഷനിലെ പാര്‍ക്കിങ് അസൗകര്യത്തിന് പരിഹാരമാകും. ഏതാണ്ട് 3 കോടി രൂപ ചിലവിലാണ് പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലം കട്ട
ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു; വടകര റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി
വടകര: ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി. സെപ്തംബർ 31 വരെ ഓട്ടോ പാർക്കിങ് ഫീസിലെ നിലവിലെ സ്ഥിതി തുടരും. വർദ്ധിപ്പിച്ച ഫീസ് കുറക്കണമെന്ന തൊഴിലാളികളുടെ ആവശ്യം റെയിൽവേ അധികൃതർ അനുഭാവപൂർവ്വം പരിഗണിക്കും. യൂണിയന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ