Tag: vatakara police
വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സൂചന
വടകര: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലക്കൽ റെസിഡൻസിക്ക് എതിർവശത്തെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊലപാതകമെന്ന് സൂചന. കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. വടകര പോലിസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. രാവിലെ 9 മണിയോടെ സമീപവാസികളാണ് വയോധികനെ മരിച്ച നിലയിൽ കണ്ടതായി പോലിസിനെ അറിയിച്ചത്. വടകരയിലും
വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാന്റിന് സമീപം കീർത്തി മുദ്രാ തിയേറ്റർ റോഡിലെ ആലക്കൽ റെസിഡൻസിക്ക് എതിർവശമാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കടക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകരയിലെ തെരുവിൽ
ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി; കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തു
വടകര: ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി. മേക്കോത്ത്മുക്കിൽ ചാകേരിമീത്തൽ ലിബേഷ്, അമ്മ കമല, ഭാര്യ രശ്മി എന്നിവർക്കാണ് മർദ്ധനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഒരു സംഘം ആളുകൾ ലിബേഷിനെ വീട്ടുമുറ്റത്ത് വച്ച് മർദ്ധിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും മർദ്ധനമേൽക്കുകയായിരുന്നുവെന്ന് പോലിസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മൂവരും വടകരയിലെ സ്വകാര്യ
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ തട്ടിപ്പ് കേസ്; മുൻ മാനേജർ ലക്ഷ്യം വച്ചത് 40 പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകൾ, വടകര സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്
വടകര: വടകര എടോടിയിലെ മഹാരാഷ്ട്ര ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പ് നടത്തിയ മേട്ടുപ്പാളയം സ്വദേശിയായ ബാങ്ക് മാനേജർ മധു ജയകുമാർ ലക്ഷ്യമിട്ടത് 40പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകളെന്ന് സൂചന. ഈ അക്കൗണ്ടുകളിൽ നിന്നും സ്വർണം എടുത്ത ശേഷം പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കുറഞ്ഞ
ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി വടകര പോലീസിൻ്റെ പിടിയിൽ
വടകര: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത് യുവതിയെ കബളിപ്പിച്ച കേസിൽ ഒരാളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഓമന്നൂർ സ്വദേശി കോട്ടക്കാട് കെ.വിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിനി അതിഥിബാലിൻ്റെ പരാതിയിലാണ് പോലീസ് നടപടി. യുവതിയുടെ ആറര ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തതായാണ് വിവരം.മൊബൈലിലേക്ക് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിന്
പുതുപ്പണത്ത് വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ
വടകര: പുതുപ്പണം ചിറ്റങ്ങാടി മുക്ക് റോഡിൽ വീട്ടു മുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ. ഗായത്രി ഹൗസിൽ ദാസന്റെ വീട്ടു മുറ്റത്തെ കാറാണ് തകർത്തത്. രാവിലെയാണ് കാറിന്റെ ഗ്ലാസ് തകർന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. രാത്രി എന്തോ ശബ്ദം കേട്ടിരുന്നെന്ന് ദാസൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. KL18 L 540