Tag: vatakara
77.21 കോടി രൂപയുടെ റോഡ് പ്രവൃത്തി; വടകര വില്ല്യാപ്പള്ളി ചേലക്കോട് റോഡ് ടെണ്ടർ നടപടിയിലേക്ക്
വടകര: വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് ടെൻഡർ നടപടികളിലേക്ക്. 77.21 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയാണ് ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. റോഡിനായി ഭൂമി വിട്ടുനൽകേണ്ട കുറ്റ്യാടി നാദാപുരം നിയോജക മണ്ഡലങ്ങളിലെ ഭൂരിഭാഗം ഭൂവുടമകളും സമ്മതപത്രം നൽകി. നിരക്ക് വർധനയും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി യുട്ടിലിറ്റി ഷിഫ്റ്റിങ്ങുകളുടെ അധിക ചെലവും ജിഎസ്‌ടി
മേമുണ്ട ഹൈസ്കൂളിലെ മുൻ അധ്യാപകൻ പുത്തൂർ പുറന്തോടത്ത് ബാലൻ മാസ്റ്റർ അന്തരിച്ചു
വടകര: മേമുണ്ട ഹൈസ്കൂളിലെ മുൻ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പുത്തൂർ ട്രെയിനിംഗ് സ്കൂളിന് സമീപം പുറന്തോടത്ത് ബാലൻ മാസ്റ്റർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. കോഴിക്കോട് കുണ്ടുപറമ്പിലുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ പത്മാവതി. മക്കൾ: ദീപ, ദീപ്തി. മരുമകൻ ധനേഷ് (പി.എൻ.ബി നടക്കാവ്, കോഴിക്കോട്). Summary: Former teacher of Memunda
ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികളുടെ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തട്ടിപ്പ്; ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ അയപ്പിച്ച യുവാവ് പിടിയിൽ
വടകര: സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ അയപ്പിച്ച യുവാവിനെ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഷഹസാൻ ഹൗസിൽ മുഹമ്മദ് സഹിം (31) ആണ് പിടിയിലായത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായ അന്വേഷണത്തിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ
വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും; വടകരയിലെ സ്വകാര്യ ആശുപത്രി അടച്ചപൂട്ടാൻ ആരോഗ്യ വകുപ്പിന്റെ നോട്ടീസ്
വടകര: വടകരയിലെ സ്വകാര്യ ആശുപത്രി അടച്ചപൂട്ടാൻ ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. സി.എം. ആശുപത്രിക്കെതിരെയാണ് നോട്ടീസ് നൽകിയത്. ആശുപത്രിക്ക് സമീപത്തെ വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും നിരവധി പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. വീട്ടുകാർ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിൻ്റെ അളവ് ക്രമാതീതമായി
വടകര മേപ്പയിൽ വണ്ണാറത്ത് രാമദാസൻ മാസ്റ്റർ അന്തരിച്ചു
വടകര: മേപ്പയിൽ വണ്ണാറത്ത് രാമദാസൻ മാസ്റ്റർ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പുറമേരി കെ.ആർ.എച്ച്.എസ് സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. പരേതനായ കുഞ്ഞിരാമകുറുപ്പിൻ്റെയും കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീലത (റിട്ടയേഡ് സെക്രട്ടറി, കൂത്താളി സഹകരണ ബേങ്ക്).മകൻ: കൃഷ്ണപ്രസാദ്.സഹോദരങ്ങൾ: വത്സല, മുരളീധരൻ, പരേതനായ ഗിരീഷ് ബാബു (പയ്യോളി അങ്ങാടി), ദേവദാസ്. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക്
വടകരയിലെ ഓട്ടോ ഡ്രൈവർ പുത്തൂർ ഇടയത്ത്മീത്തൽ നാരായണൻ അന്തരിച്ചു
വടകര: വടകരയിലെ ഓട്ടോ ഡ്രൈവർ പുത്തൂർ ഇടയത്ത് മീത്തൽ നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. സഹോദരങ്ങൾ സുരേന്ദ്രൻ (സായി ലോട്ടറി ഏജൻസി), അശോകൻ (ഡ്രൈവർ), ലീല (ചങ്ങരംകുളം), രാധ (പൊന്മേരി), ശോഭ (അങ്ങാടിത്താഴ), പരേതനായ ശങ്കരൻ. Summary: Vadakara auto driver Puthur Idayathmeethal Narayanan passes away
ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിരോധം; വടകരയിൽ ലഹരിക്കെതിരെ മാരത്തൺ സംഘടിപ്പിച്ച് എസ്.എഫ്.ഐ
വടകര: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്.എഫ്.ഐ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിച്ചു. വടകര താഴെഅങ്ങാടി മുതൽ സാൻഡ് ബാക്സ് വരെയായിരുന്നു മാരത്തൺ. നൂറുകണക്കിന് വിദ്യാർഥികൾ മാരത്തണിൽ അണിനിരന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ടി.സപന്യ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി താജുദ്ദീൻ, ജില്ലാ പ്രസിഡന്റ് ടി.പി
പതിനൊന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; വടകരയിൽ 68കാരൻ അറസ്റ്റിൽ
വടകര: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വടകരയിൽ 68കാരന്‍ പിടിയില്‍. പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതികൊടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസ് പ്രതിയെ കസ്റ്റഡിയി ലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. Summary: 68-year-old man arrested
വടകര ജെ.ടി.എസിന് സമീപം റിട്ടയേഡ് എ.ഇ.ഒ ശ്രീവന്ദനം രാജേന്ദ്രൻ അന്തരിച്ചു
വടകര: ശ്രീവന്ദനം രാജേന്ദ്രൻ (റിട്ടയേഡ് എഇഒ, കൊയിലാണ്ടി) അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: വൽസല (റിട്ടയേഡ് അധ്യാപിക, മടപ്പള്ളി എച്ച്എസ്എസ്). മക്കൾ: രമ്യരാജ് (ബി.എസ്.എൻ.എൽ, മലപ്പുറം), രജിൻരാജ് (സോഫ്റ്റ് വെയർ എൻജിനിയർ, ബംഗളുരു). മരുമക്കൾ: രാജേഷ് (കണ്ണാടിപ്പറമ്പ്), അംബിക (ബംഗളൂരു). സഹോദരൻ: ഭാസ്കരൻ (റിട്ടയേഡ് ബി.എസ്.എൻ.എൽ, വയനാട്). സംസ്കാരം ശനി രാവിലെ ഒമ്പതിന് ജെ.ടി.എസിനു സമീപത്തുള്ള
വടകരയിലെ സ്വകാര്യ ലോഡ്ജിൽ ഹോളി ആഘോഷത്തിനിടെ കൂട്ടത്തല്ല്; അഞ്ചുപേർക്ക് പരിക്ക്
വടകര: വടകരയിലെ ലോഡ്ജില്‍ ഹോളി ആഘോഷം കൂട്ടത്തല്ലിൽ അവസാനിച്ചു. ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഇന്നലെ രാത്രി 10.30 ന് പ്ലാനറ്റ് ലോഡ്ജിലായിരുന്നു സംഭവം. വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്. ഹോളി ആഘോഷം കൊഴുപ്പിക്കാന്‍ മദ്യപിച്ച ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.