Tag: vanimel panchayath

Total 2 Posts

വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷിനാശം സംഭവിച്ച കർഷകരുടെ കൃഷിഭൂമി പരിശോധന അവസാനഘട്ടത്തിൽ, ആകെ ലഭിച്ചത് 220 അപേക്ഷകൾ

വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൃഷിനശിച്ച കർഷകരുടെ കൃഷിഭൂമി പരിശോധിക്കുന്നത് അവസാനഘട്ടത്തിൽ. 220 അപേക്ഷകൾ ഇതിനകം വാണിമേൽ കൃഷിഭവനിൽ ലഭിച്ചു. ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ചവരുടെ എണ്ണം ഏകദേശം 250-ഓളം ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് അധികവും നശിച്ചത്. തേക്കിൻതൈകൾ നശിച്ചവരും ഏറെയുണ്ട്. നിലവിലുള്ള നിയമപ്രകാരം തേക്ക് മരം നഷ്ടപ്പെട്ടവർക്ക്

ഓണം ആഘോഷമാക്കാം; വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ഓണം വിപണനമേള ആരംഭിച്ചു

വാണിമേൽ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണനമേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. വിവിധ അയൽകൂട്ടങ്ങളുടെ അച്ചാർ, പലഹാരങ്ങൾ, പായസം, പച്ചക്കറി,തുടങ്ങി വ്യത്യസ്ത തരം ഉൽപന്നങ്ങൾ സ്റ്റാളുകളിൽ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. വൈസ് പ്രസിഡൻ്റ് സെൽമ രാജു, എം.കെ.മജീദ്, ഷൈനി എ.പി, മിനി കെ.പി, സിക്രട്ടറി വിനോദ് ,ചെയർപേഴ്സൺ ഓമന എന്നിവർ സംബന്ധിച്ചു.

error: Content is protected !!