Tag: Valayam
ജീവിത പങ്കാളിക്ക് നേരെ മർദ്ദനം; വളയത്ത് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
വളയം: ജീവിത പങ്കാളിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ വധശ്രമ മുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വളയം കല്ലുനിരയിലെ പോതിയാറേമ്മൽ ജനീഷിനെ (38)തിരെയാണ് കേസ്. ജോലിസംബന്ധമായി ബ്ലാംഗ്ലൂരിൽ താമസിക്കുന്ന ജനീഷ് കഴിഞ്ഞ നവംബർ മുപ്പതിനാണ് വീട്ടിൽ എത്തിയത്. അന്നേ ദിവസം തന്നെ പ്രതി ജീവിത പങ്കാളി ജിൻഷയെ ക്രൂരമായി മർദ്ദിച്ചു. കടുത്ത മദ്യപാനി കൂടിയാണ് ഇയാൾ
വാഴയും 20 വര്‍ഷം പഴക്കമുള്ള തെങ്ങും വരെ പിഴുതെറിഞ്ഞ് കാട്ടാനക്കൂട്ടം: വളയം, ചെക്യാട് പഞ്ചായത്തുകളിലെ മലയോര മേഖല ഭീതിയില്‍
വളയം: ചെക്യാട്, വളയം പഞ്ചായത്തുകളില്‍ കാട്ടാനയിറങ്ങിയത് പ്രദേശവാസികള്‍ക്കിടയില്‍ ഭീതി പരത്തി. ചെക്യാട് നാലാം വാര്‍ഡില്‍ കണ്ടിവാതുക്കല്‍ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണവം വനത്തില്‍ നിന്നാണ് ആനകള്‍ കൃഷിയിടത്തിലെത്തിയത്. കുട്ടിയാന ഉള്‍പ്പെടെയുള്ള ആനക്കൂട്ടമാണ് മേഖലയിലുള്ളത്. ഇവിടെ തമ്പടിച്ച ആനക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവാക്കിയിട്ടുണ്ട്. സി.സി. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കഴിഞ്ഞദിവസം കാട്ടാന ഇറങ്ങിയത്.