Tag: valayam police
വളയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; വയോധികൻ പിടിയിൽ
നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികൻ പിടിയിൽ. വിലങ്ങാട് സ്വദേശി കുഞ്ഞിരാമനാണ് പിടിയിലായത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ട് പോയി കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. കുട്ടി നടന്ന സംഭവം വീട്ടുകാരോട് പറയുകയും
14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, രണ്ട് വടിവാളുകൾ; വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് വൻ ബോംബ് ശേഖരം കണ്ടെത്തി
നാദാപുരം: വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് വൻ ബോംബ് ശേഖരം കണ്ടെത്തി. കായലോട്ട് താഴെ പാറച്ചാലിൽ മുക്കിൽ ബിഎസ്എഫ് റോഡിലെ കലുങ്കിന് താഴെ നിന്നാണ് ബോംബുകളും വടിവാളുകളും കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, രണ്ട് വടിവാളുകൾ എന്നിവയാണുണ്ടായിരുന്നത്. രഹസ്യ
വളയത്ത് വിവാഹഘോഷത്തിനിടെ കാറുകളിൽ അപകടകരമായി യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ച സംഭവം; വരനുൾപ്പടെ 11 പേർ പിടിയിൽ
വളയം: കല്ലാച്ചി പുളിയാവ് റോഡിൽ വിവാഹഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായി യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ 11 പേർ പിടിയിൽ. കല്ലാച്ചി സ്വദേശിയായ വരനും കാറിൽ സഞ്ചരിച്ച യുവാക്കളുമാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനം വളയം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ ഡ്രൈവിംഗ്, പൊതു ഗതാഗതം തടസപ്പെടുത്തി, സ്ഫോടക വസ്തു അലക്ഷ്യമായി കൈകാര്യം എന്നീ
സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം; വളയം കല്ലുനിരയിൽ യുവാവിന് കുത്തേറ്റു
നാദാപുരം: വളയം കല്ലുനിരയിൽ യുവാവിന് കുത്തേറ്റു. കല്ലുനിരയിൽ സ്വദേശി വിഷ്ണു എന്ന അപ്പുവിനാണ് കുത്തേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കത്തികുത്തിൽ കലാശിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ സുഹൃത്ത് ജിനീഷാണ് അക്രമിച്ചതെന്നാണ് പരാതി. അക്രമത്തിൽ ജിനീഷിനും പരിക്കുണ്ട്.വിഷ്ണുവിന്റെ സുഹൃത്തുക്കൾ മർദ്ദിച്ചെന്നാണ് പരാതി.
യൂത്ത് ലീഗ് നേതാവിന്റെ കാർ കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്തുക; വളയം പോലീസ് സ്റ്റേഷനിലെക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്
വളയം: വളയം പോലീസ് സ്റ്റേഷനിലെക്ക് യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് ലീഗ് നേതാവിന്റെ കാർ കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്തുക, വളയത്തെ അക്രമ സംഭവങ്ങളിൽ പോലീസ് നിസംഗത വെടിയുക തുടങ്ങിയ മുദ്രാ വാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
വളയം കുറുവന്തേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് നേരെ അക്രമം; കാർ തീവെച്ചു നശിപ്പിച്ചു
വളയം: കുറുവന്തേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ചു നശിപ്പിച്ചതായി പരാതി. കുറുവന്തേരിയിലെ പൂക്കോട്ടുമ്മൽ അസീസിന്റെ കാറിനാണ് തീയിട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്തുനിന്ന് തീ ഉയരുന്നത് കണ്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാറിന് തീയിട്ടത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട്ടുകാർ തീ കെടുത്തുകയായിരുന്നു. ഡീസൽ ടാങ്കിന്റെ ഡോർ കുത്തിത്തുറന്ന നിലയിലാണ്. കാറിനുള്ളിലേക്ക് തീപടരാതിരുന്നതിനാൽ വൻ
വാണിമേലിൽ കണ്ണിൽ മുളക് സ്പ്രേ അടിച്ച് യുവാക്കളെ ആക്രമിച്ച സംഭവം; നാല് പേർ റിമാൻഡിൽ
വളയം: വാണിമേലിൽ കണ്ണിൽ മുളക് സ്പ്രേ അടിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ റിമാൻഡിൽ. നിടുംപറമ്പ് സ്വദേശികളായ പടിഞ്ഞാറക്കണ്ടി അനുരാഗ് കുനിയിൽ ഷിബു , നൊച്ചിക്കാട്ട് വീട്ടിൽ നബിൽ രാജ്, മുള്ളമ്പത്ത് സ്വദേശി അശ്വന്ത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ്
കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു; വളയത്ത് രണ്ട് പേർ അറസ്റ്റിൽ
നാദാപുരം: കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ട് പേർ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടി നംഷിദ് (38), വാണിമേൽ സ്വദേശി കൊയിലോത്തുങ്കര ഇസ്മയിൽ (36) എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎ കേസുകളിൽ സ്ഥിരം പ്രതിയായതോടെയാണ് ചേണികണ്ടി നംഷിദിനെ കഴിഞ്ഞ ഏപ്രിലിൽ കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിൽ ആറ് മാസത്തേക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി
വളയത്ത് എംഡിഎംഎ വേട്ട; യുവാവ് പിടിയിൽ
വളയം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാനൂർ ചെറ്റക്കണ്ടി സ്വദേശി അർജുനാണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് ഗ്രാം എം ഡി എം എ പോലിസ് കണ്ടെത്തി.
നാദാപുരം ഉമ്മത്തൂർ എസ് ഐ സ്കൂളിൽ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചതായി പരാതി
നാദാപുരം: ഉമ്മത്തൂർ എസ് ഐ ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ സിനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചതായി പരാതി. വളയം പൊലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥിനിയും രക്ഷിതാവും പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ വളയം പോലിസ് റിപ്പോർട്ട് ജുവനൈൽ ബോർഡിന് കൈമാറി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂളിലെ എൻഎസ്എസ് യൂനിറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ വിദ്യാർത്ഥിനി ഞായറാഴ്ച