Tag: VADAKARA

Total 76 Posts

സി.കെ.നാണു എംഎല്‍എയുടെ കത്ത്, വടകരയില്‍ വാക്‌സിന്‍ എത്തി

വടകര: കോവിഡ് പ്രതിരോധ കുത്തിവയ്പിന് ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ വടകര നിയോജക മണ്ഡലത്തില്‍ വാക്‌സീന്‍ എത്തി. ഇന്നലെ ജില്ലാ ആശുപത്രിയില്‍ 60 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു. കോവിഡ് നിരക്ക് കൂടുകയും മറ്റു സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ കോവിഡ് മൂലം അടച്ചിടല്‍ നേരിടേണ്ടി വന്ന വടകരയെ അവഗണിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സി.കെ.നാണു എംഎല്‍എ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ചെമ്മരത്തൂരില്‍ കിണറ്റില്‍ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ കിണറ്റില്‍ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ ‘ആയ നിവാസില്‍’ അമ്പലപറമ്പില്‍ ബാലനാണ്(72) മരിച്ചത്. കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവിന്റെ വീട്ടിലെ കിണറിലാണ് ഇന്നലെ രാവിലെ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട്‌പൊങ്ങിക്കിടക്കുന്നത്

മനോഹരം; വാഗ്ഭടാനന്ദ പാർക്ക് ജനങ്ങൾക്കായി തുറന്ന് നൽകി

വടകര: ആധുനിക കേരളത്തെ വാർത്തെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച നവോത്ഥാന നായകന്മാരില്‍ ഒരാളായ ശ്രീ വാഗ്ഭടാനന്ദ ഗുരുവിന്റെ സ്മരണയ്ക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വാഗ്ഭടാനന്ദ പാർക്ക് നാടിന് സമര്‍പ്പിച്ചു. പൊതു ജനങ്ങളുടെ കായികവും മാനസികവുമായ വളർച്ചയ്ക്കും, വിനോദത്തിനും ഉതകുന്ന രീതിയിലാണ് വിനോദ സഞ്ചാര വകുപ്പ് പാർക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

അജ്ഞാത ജീവി ആടിനെ കൊന്നു

വടകര: വടകരയില്‍ അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു. പുലി ഇറങ്ങിയതാണ് എന്ന ഭീതിയിലാണ് നാട്ടുകാർ. പുതുപ്പണം വെള്ളുത്തുമലയിലാണ് അജ്ഞാത ജീവി ആടിനെ കൊന്നത്. വാർത്ത പരന്നതോടെ വടകരയിലാകെ ജനങ്ങൾ ആശങ്കയിലാണ്. ഇന്ന് രാവിലെ വെള്ളുത്തമല ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപത്ത് താമസിക്കുന്ന മുഹബത് ഹൗസിലെ ഫില്‍സറിന്റെ വീട്ടിലെ ആടിനെയാണ് അജ്ഞാത ജീവി കൊന്നത്. ആടിന്റെ തല പൂര്‍ണ്ണമായും

വടകരയില്‍ ഇടതുമുന്നണി വിജയം ആവര്‍ത്തിച്ചു; ഇത്തവണ 27 സീറ്റ് നേടി

വടകര: വടകര നഗരസഭയില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തി. ആകെയുള്ള 47 വാര്‍ഡുകളില്‍ ഇരുപത്തിയേഴിടത്ത് വിജയിച്ചാണ് ഭരണം നിലനിര്‍ത്തിയത്. യുഡിഎഫ് പതിനാറ് വാര്‍ഡുകളിലും ബിജെപി മൂന്നു വാര്‍ഡുകളിലും ഒരു വാര്‍ഡില്‍ എസ്ഡിപിഐയും ജയിച്ചു. കഴിഞ്ഞ കൗണ്‍സില്‍ കാലാവധിയില്‍ എല്‍ഡിഎഫിന് 28, യുഡിഎഫിന് 17 എന്നിങ്ങനെ വാര്‍ഡുകള്‍ ഉണ്ടായിരുന്നു. ഇരു സഖ്യത്തിനും ഓരോ സീറ്റ് ഇത്തവണ നഷ്ടപ്പെട്ടു. ഇടതുമുന്നണിയുടെ

ശക്തമായ ഇടിമിന്നലില്‍ ഏഴ് വീടുകള്‍ക്ക് നാശം

വടകര: ഒഞ്ചിയം നാദാപുരം മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഏഴ് വീടുകള്‍ക്ക് നാശ നഷ്ടം. ഒഞ്ചിയത്ത് മാത്രം ആറ് വീടുകള്‍ക്ക് നാശമുണ്ടായി. മഠത്തില്‍കുന്നുമ്മല്‍ ബാബു, രേവതി, നാരായണി, ബാലന്‍, അജിത്ത്, പുളിഞ്ഞോളി രാജഗോപാലന്‍ തുടങ്ങിയവരുടെ വീടുകളിലാണ് നഷ്ടങ്ങളുണ്ടായത്. നാദാപുരം മുടവന്തേരിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നിടിയപറമ്പത്ത് ലീലയുടെ വീടാണ് തകര്‍ന്നത്. വീട്ടിലെ മിക്‌സി, ഗ്രൈന്‍ഡര്‍,

error: Content is protected !!