Tag: VADAKARA
വടകരയിൽ കലോത്സവ നഗരിക്കടുത്ത് കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; പിടികൂടിയത് 36 ഗ്രാം കഞ്ചാവ്
വടകര: കലോത്സവ നഗരിക്കടുത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിയ ഓട്ടോ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയിൽ ഏട്ടം മലോൽ രാജനെ(60)യാണ് വടകര എസ്.ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. 36 ഗ്രാം കഞ്ചാവ് ചെറുപൊതികളിലായി വിൽപന നടത്തുകയായിരുന്ന പ്രതിയുടെ ഓട്ടോ കസ്റ്റഡിയിൽ എടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
കടത്തനാടിന്റെ ജനകീയ ഉത്സവമായി വടകരയിലെ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം; അവസാന ദിന മത്സരങ്ങള്‍ ഏതൊക്കെയെന്നറിയാം
വടകര: ചരിത്രം കുറിച്ചു കൊണ്ട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാലാംദിനം കൂടുതല്‍ വേദികളിലും നിറഞ്ഞാടിയത് ജനപ്രിയ നൃത്ത ഇനങ്ങളും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു ഇന്നലെയും. നൃത്തവേദികളെല്ലാം നിറഞ്ഞുകവിഞ്ഞപ്പോള്‍ തുടര്‍ച്ചയായ നാലാംദിനവും നാടകവേദി ആസ്വാദകരുടെ തിരക്കിലമര്‍ന്നു. ടൗണില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണികള്‍ ഒഴുകിയെത്തി.
വടകര പൊന്മേരി പറമ്പിൽ സജീവന്റെ മരണം; കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം
വടകര: വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞ് വീണ് മരിച്ച പൊന്മേരി പറമ്പിൽ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.
കലാപ്രതിഭകള്‍ ഇന്ന് മുതല്‍ വടകരയുടെ മണ്ണില്‍ മാറ്റുരയ്ക്കും; ജില്ലാ കലോത്സവത്തിന് തുടക്കം
വടകര: അറുപത്തി ഒന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് വടകരയില്‍ തുടക്കം. പ്രധാന വേദിയായ സെന്റ് ആന്റണീസ് സ്‌കൂളിലാണ് ഇന്നത്തെ മത്സരം. ചിത്രരചനാ മത്സരം(പെന്‍സില്‍, ജലഛായം), കഥാരചന, കവിതാ രചന, ഉപന്യാസം, സമസ്യ പരുരാണം, ഗദ്യ പാരായണം, പ്രശ്‌നോത്തരി, സിദ്ദരൂപോച്ചാരണം, ഗദ്യ വായന, തര്‍ജ്ജമ, പദപ്പയറ്റ്, പദകേളി, ക്വിസ്, അറബിക് ഉപന്യാസം, അറബിക് കഥാരചന,
‘ചെളിയിൽ കുടുങ്ങിയ ട്രാവലർ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്’; വടകരയിൽ നിന്നുള്ള ടൂറിസ്റ്റുകൾ മൂന്നാറിൽ അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്; തിരച്ചിൽ രാവിലെ തുടരും
മൂന്നാര്‍: വടകരയിൽ നിന്ന് പോയ ടൂറിസ്റ്റ് സംഘം അകപ്പെട്ട മൂന്നാറിലെ മണ്ണിടിച്ചിൽ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. വടകര സ്വദേശികൾ സഞ്ചരിച്ച വാഹനം ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കവെ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. പതിനൊന്നംഗ സംഘത്തിലെ ഒരാളെ കാണാനില്ല, മഴയും കാട്ടാന ഭീഷണിയും കണക്കിലെടുത്ത് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും രാവിലെ മുതല്‍ വീണ്ടും പുനരാരംഭിക്കും.
ആളെ തിരിച്ചറിഞ്ഞു; പുതിയ ബസ്റ്റാന്റിൽ ബസ് ഇടിച്ച് പരിക്കേറ്റത് ഊരാളുങ്കല്‍ തൊഴിലാളിക്ക്
വടകര: ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു.. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടം നടന്നത്. യു.എൽ.സി.സി തൊഴിലാളി വടകര കുട്ടോത്ത് പുതിയോട്ടിൻ ചന്ദ്രൻ (48) നാണ് ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റത്. ഊരാളുങ്കൽ ലാബർ കോൺട്രാക്റ്റ് സൊസൈറ്റി എ ക്ലാസ് മെമ്പറായ ചന്ദ്രനെ ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് പുതിയ ബസ്റ്റാന്റിൽ
മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍; അപകടത്തില്‍പ്പെട്ടത് വടകരയില്‍ നിന്നുള്ള യാത്രാസംഘം
മൂന്നാര്‍: മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം പുതുക്കുടിയില്‍ വെച്ച് വടകരയില്‍ നിന്നുള്ള വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടു. വടകര സ്വദേശികള്‍ യാത്ര ചെയ്ത ട്രാവലറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണതാണ് അപകടകാരണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാള്‍ വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പതിനൊന്ന് പേരുള്‍പ്പെടുന്ന യാത്രാസംഘമാണ് ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. പോലീസ് ഉള്‍പെടെയുള്ളവര്‍
വടകര സ്റ്റാൻഡിൽ ബസ് ഇടിച്ച് മധ്യവയസ്കന് ഗുരുതര പരിക്ക്; ആളെ തിരിച്ചറിഞ്ഞില്ല
വടകര: പുതിയ ബസ്റ്റാന്റിൽ വച്ച് ബസ് ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടം നടന്നത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. വടകര കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിന്നും ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രവാസികള്‍ക്ക് മാതൃകയും അഭിമാനവുമായി വടകര സ്വദേശി; ബഹ്‌റൈനില്‍ റോഡില്‍ നിന്ന് വീണ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി
മനാമ: റോഡില്‍ നിന്ന് വീണ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി പ്രവാസി. വടകര മേപ്പയില്‍ സ്വദേശിയായ അശോകന്‍ സരോവറാണ് നല്ല മാതൃക കാണിച്ച് പ്രവാസികളുടെ അഭിമാനമായത്. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലാണ് സംഭവം. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്തുള്ള കന്‍സാര ജ്വല്ലറിയിലെ ജീവനക്കാരനായ അശോകന് ബുധനാഴ്ച രാവിലെയാണ് ജ്വല്ലറിയുടെ സമീപമുള്ള വഴിയില്‍ വച്ച് ഒരു
‘ശക്തമായ കാറ്റിൽ മറിഞ്ഞ വള്ളത്തോട് ചേർന്നു നിന്നു, രണ്ട് മണിക്കുറോളം നീന്തിയെങ്കിലും ജീവിതത്തിലേക്ക് നീന്തിക്കയറാനായില്ല’; വടകരയിലെ മത്സ്യത്തൊഴിലാളികളുടെ വിയോഗത്തിന്റെ ഞെട്ടലിൽ തീരദേശ മേഖല
വടകര: കണ്ണീർകടലായി വടകര തീരദേശ മേഖല. ഉപജീവനത്തിനായി കടലിൽപോയ മത്സ്യത്തൊഴിലാളികളുടെ മരണമാണ് ഏവരെയും ദു:ഖത്തിലാഴ്ത്തിയത്. നിറയെ മത്സ്യങ്ങൾ കിട്ടിയ സന്തോഷത്തിൽ തിരികെ കരയിലേക്ക് വരുന്നതിനിടയിലാണ് മൂന്ന് മത്സ്യത്തൊഴിലളികൾ സഞ്ചരിച്ച ഫൈബര്‍ വള്ളം കുരിയാടി ആഴക്കടലില്‍ കാറ്റില്‍ അകപ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന ഷെെജു നീന്തി കരയ്ക്കെത്തി കടലിലെ അപകട വിവരം പറഞ്ഞെങ്കിലും അച്യുതനെയും അസീസിനെയും രക്ഷപ്പെടുത്താനായില്ല. മീനുമായി