Tag: vadakara police

Total 5 Posts

വടകര പുത്തൂരിൽ വീട്ടിൽകയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച കേസ്; അഞ്ച് പേർ റിമാൻഡിൽ

വടകര: പുത്തൂരിൽ വീട്ടിൽ കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവത്തിൽ അഞ്ച് പേർ റിമാൻഡിൽ. ക്വട്ടേഷൻ നൽകിയ മനോഹരൻ, ക്വട്ടേഷൻ ടീം അംഗങ്ങളായ വിജീഷ്, രഞ്ജിത്ത്, സുരേഷ്, മനോജ് എന്നിവരാണ് റിമാൻഡിലായത്. വടകര കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മനോഹരനും അക്രമിക്കപ്പെട്ട രവീന്ദ്രനും തമ്മിൽ കുറച്ച് കാലമായി ഒരു വസ്തുമായി ബന്ധപ്പെട്ട് വാക്ക് തർക്കമുണ്ടായിരുന്നു.

നൈറ്റ് പെട്രോളിങ്ങിനിടെ സംശയം തോന്നി ചോദ്യം ചെയ്തു, പ്രതികള്‍ കള്ളം പറഞ്ഞെങ്കിലും പൊലീസ് ജാഗ്രത കൈവിട്ടില്ല; കുറഞ്ഞനേരംകൊണ്ട് വാഹനമോഷണക്കേസിന്റെ ചുരുളഴിച്ച് വടകര പൊലീസ്‌

വടകര: കുറിഞ്ഞാലിയോട് സ്വദേശിയുടെ സ്‌ക്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ വടകര സ്വദേശികളായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. കടമേരി എടച്ചേരി വീട്ടില്‍ റിജാസ് (36), കക്കട്ടില്‍ ചാലുപറമ്പത്ത് റഫീഖ് എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്‌. കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പെട്രോളിങ്ങിനിടെയാണ് സംഭവം. കഴിഞ്ഞമാസം 21നാണ് കുറിഞ്ഞാലിയോട് സ്വദേശിയായ അനൂപ് വടകര പുതിയ ബസ് സ്റ്റാന്റില്‍ വാഹനം

വടകര പൊന്മേരി പറമ്പിൽ സജീവന്റെ മരണം; കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം

വടകര: വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞ് വീണ് മരിച്ച പൊന്മേരി പറമ്പിൽ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.

മരണകാരണം ഹൃദയാഘാതം, കൈകളില്‍ പോറല്‍, മുതുകില്‍ ചുവന്നപാട്; വടകര സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച സജീവന്‍റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. വിശദമായ

വാഹനാപകടക്കേസില്‍ വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യുവാവ് മരിച്ചു; കല്ലേരി സ്വദേശിയുടെ മരണം പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

വടകര: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് മരിച്ചത്. നാല്പത്തിരണ്ട് വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നഷ്ടപരിഹാരത്തെ ചൊല്ലി ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി.

error: Content is protected !!