Tag: vaavubali

Total 2 Posts

ഇന്ന് കർക്കിടക വാവ്; പിതൃസ്മരണയിൽ പുണ്യ ബലിതർപ്പണം, മുക്കാളി ആവിക്കര കടപ്പുറം, കൈനാട്ടി മുട്ടുങ്ങൽ താഴെ കൊയിലോത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടത്താനെത്തിയത് നൂറുകണക്കിന് പേർ

വടകര: പിതൃസ്മരണയിൽ പ്രാർത്ഥനയോടെ വിശ്വാസികൾ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീർത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയർപ്പിക്കുന്ന ദിവസമാണ് കർക്കിടക വാവ്. കർക്കിടക വാവ് ദിനത്തിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിർബന്ധമില്ലെന്നാണ് വിശ്വാസം.ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവാണ് കർക്കിടക വാവ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങൾക്കാണ് നീക്കി വെയ്ക്കുക.

കര്‍ക്കടക വാവുബലി; ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

കൊയിലാണ്ടി: കര്‍ക്കടക വാവുബലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ഭക്തജനങ്ങളുടെ സൗകര്യംമാനിച്ച് ബലിത്തറവിപുലീകരിച്ച് നവീകരണ പ്രവൃത്തികള്‍ ചെയ്തതായും ഭാരവാഹികള്‍ അറിയിച്ചു. ആഗസ്റ്റ് മൂന്നിന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടല്‍ക്കരയിലെ ക്ഷേത്ര ബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും. പോലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ്, മെഡിക്കല്‍ ആംബുലന്‍സ് എന്നീ സൗകര്യങ്ങളും ഒരുക്കും. ദേശീയപാതയിലെ ക്ഷേത്ര

error: Content is protected !!