Tag: urulpottal

Total 19 Posts

ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപ് വീണ്ടും ഉരുൾപൊട്ടൽ; കഴിഞ്ഞ ദിവസം വിലങ്ങാട് മഞ്ഞക്കുന്നിൽ പൂർണമായും ഉരുളെടുത്തത് 13 വീടുകൾ, ഒരു മനുഷ്യായുസ്സിന്റെ അധ്വാനവും സ്വപ്നവും തകർന്ന ഞെ‌ട്ടലിൽ മഞ്ഞക്കുന്നുകാർ

വിലങ്ങാട്: വിലങ്ങാടുകാർക്ക് ഇത് വേദനാജനകം ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപാണ് രണ്ട് ദിവസം മുൻപ് വീണ്ടും വിലങ്ങാട് ഉരുൾപൊട്ടിയത്. 2018 ലും 19 ലും അടുപ്പിൽ കോളനി, ആലിമൂല എന്നിവിടങ്ങളിലായിരുന്നു ഉരുൾപൊട്ടിയത്. ഈ ദുരന്തത്തിൽ നാല് പേരാണ് മരണമടഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരുപാട് വീടുകളും തകർന്നു. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ

ഉരുൾപൊട്ടൽ സാധ്യത; ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി, കുറ്റ്യാടി മധുകുന്ന് മലയിലും വിദ​ഗ്ധ സംഘമെത്തി

കുറ്റ്യാടി : വയനാട് ഉരുൾപൊട്ടൽ നടന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടോ എന്നത് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന തിനും, മുൻകരുതൽ എടുക്കുന്നതിന്റേയും ഭാഗമായിട്ടാണ് ജിയോളജി വകുപ്പ് പരിശോധനകൾ കർശനമാക്കുന്നത്. ഇതിന്റെ ഭാ​ഗമായി പുറമേരി, കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിലായി പത്ത് ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മധുകുന്ന്

ശുഭവാർത്ത; ഉരുളെടുത്ത ​ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം, ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി

വയനാട് : ഉരുളെടുത്ത ​ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം. ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി .ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സർക്കാരും പറഞ്ഞ ദുരന്തമേഖലയിൽ നിന്ന് ഇന്ന് നാലുപേരെയാണ് ജീവനോടെ കണ്ടെത്തിയത്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷിച്ചത്. ഈ

നാനൂറില്‍ അധികം വീടുകളുണ്ടായിരുന്ന ഗ്രാമത്തില്‍ അവശേഷിക്കുന്നത് 30 വീടുകള്‍; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബെയിലി പാലം നിര്‍മ്മാണം പുരോഗമിക്കുന്നു

മേപ്പാടി: ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം തന്നെ ഒലിച്ചുപോകുകയാണ് മുണ്ടക്കൈയില്‍ സംഭവിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം നാനൂറില്‍ അധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായുള്ള ബെയിലി പാലം നിര്‍മ്മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ഇരുനൂറോളം പേരാണ് മരണമടഞ്ഞത്. ഇതില്‍ 75

രണ്ടരമാസം മുമ്പ് വിവാഹിതയായി വയനാട്ടിലേക്ക്; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും

നന്മണ്ട: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും. നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് പ്രിയങ്ക ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെയാണ് ദുരന്തസ്ഥലത്തുനിന്നും പ്രിയങ്കയുടെ മൃതദേഹം ലഭിച്ചത്. നന്മണ്ടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം രാവിലെ 11 മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പള്ളി സെമിത്തേരിയില്‍ പ്രിയങ്കയുടെ സംസ്‌കാരം നടക്കും. രണ്ടരമാസം മുമ്പാണ് പ്രിയങ്ക മേപ്പാടി സ്വദേശി

ഉരുൾപൊട്ടലിന്റെ നടുക്കം മാറാതെ വിലങ്ങാട്; 300 ൽ അധികം ആളുകളെ ക്യാമ്പിലേക്ക് മാറ്റി, വൻദുരന്തം ഒഴിവായത് പ്രദേശവാസികൾ ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയതിനാൽ

വാണിമേൽ: വിലങ്ങാട് പ്രദേശത്തയും പരിസര പ്രദേശങ്ങളിലേയും ആളുകൾ ഇന്നലെ കടന്ന് പോയത് ഭയാനകമായ സാഹചര്യത്തിലൂടെ. ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ ആളുകൾ വീട് ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഇതിനാലാണ് ഒരു വൻ ദുരന്തം വിലങ്ങാട് നിന്ന് ഒഴിവായത്. 13 വീടുകൾ ഉൾപ്പെടെ ഒരു പ്രദേശം തന്നെ പൂർണ്ണമായും ഒലിച്ചു പോയി. 300 ൽ

വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായത് റിട്ട. അധ്യാപകൻ മാത്യുവിനെ, അപകടം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ

വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ കാണാതായ റിട്ട. അധ്യാപകന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. മഞ്ഞച്ചീലി സ്വദേശി കുളത്തിങ്കൽ മാത്യുവിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെയുണ്ടായ വലിയ ശബ്ദം കേട്ടാണ് കാര്യം തിരക്കാൻ മാത്യു വീടിന് പുറത്തേക്ക് ഇറങ്ങിയത്. ഉരുൾപൊട്ടിയതാണെന്ന് മനസിലായപ്പോൾ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.തുടർന്ന് സമീപത്തെ കടയിൽ കയറി നിന്നു. പൊടുന്നനെ രണ്ടാമത്തെ ഉരുൾപൊട്ടി

വയനാട് ഉരുൾപൊട്ടൽ ദുരന്തം; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഖാചരണം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമായിരിക്കും. മുണ്ടക്കൈയിൽ പ്രകൃതി ദുരന്തത്തിൽ അനേകംപേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഇന്നും നാളെയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും

വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്, മരണം 60 കടന്നു

കൽപറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. മേഖലയിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ് . നിലവിൽ രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് മുണ്ടക്കയത്ത് നിന്നും മാറാൻ നിർദേശിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി. അതീവ ഗുരുതര സാഹചര്യമെന്നാണ് റിപ്പോർട്ട്. അതേ സമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. മരണ സംഖ്യ

error: Content is protected !!