Tag: Uma Thomas
‘പുതുവത്സരത്തിലെ സന്തോഷ വാർത്ത, ‘ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു’; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേർത്ത ശബ്ദത്തിലായിരുന്നു പ്രതികരണം. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരികയാണ്. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വെന്റിലേഷൻ എത്ര ദിവസം തുടരണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണ് തുറന്നു. കൈകാലുകള്‍ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമയെ സന്ദര്‍ശിച്ച ശേഷം മകനാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞത്. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും. അതേസമയം, കേസില്‍,
അപകടനില തരണം ചെയ്തിട്ടില്ല, ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം; ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും
കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നും, ആന്തരിക രക്തസ്രാവം കൂടിയില്ലെന്നും, കൂടുതല്‍ ദിവസം വെന്റിലേഷന്‍ വേണ്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംഎൽഎ.
തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല; ഉമാ തോമസിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചുണ്ടായ ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്. തലയുടെ പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാല്‍ ജോണി അറിയിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ഉമാ തോമസിന്റെ ജിഡിഎസ് സ്‌കോര്‍ 8 ആയിരുന്നു. അടിയന്തിരമായി രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും
തൃക്കാക്കരയിലെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം
മേപ്പയ്യൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മേപ്പയ്യൂരിലെ യു.ഡി.എഫ് പ്രവർത്തകർ. ഉമാ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യു.ഡി.എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. ആന്തേരി ഗോപാലകൃഷ്ണൻ, കോമത്ത് മുജീബ്, യു.എൻ.മോഹനൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ഇ.കെ.മുഹമ്മദ് ബഷീർ, പി.പി.സി.മൊയ്തീൻ, സി.പി.നാരായണൻ,