Tag: Ulliyeri
ഉള്ള്യേരി മാമ്പൊയില്‍ ആക്കൂപറമ്പത്ത് അരുണ്‍ അന്തരിച്ചു
ഉള്ള്യേരി: മാമ്പൊയില്‍ ആക്കൂപറമ്പത്ത് അരുണ്‍ അന്തരിച്ചു. ഇരുപത്തിയെട്ട് വയസായിരുന്നു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അച്ഛന്‍: ഭരതന്‍. അമ്മ: സുധ. സഹോദരന്‍: അതുല്‍. സംസ്‌കാരം: രാവിലെ 10 മണിക്ക് നടക്കും.
ഉള്ളിയേരിയിൽ കാറും ബെെക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം; കാർ ഡ്രെെവർ റിമാൻഡിൽ
ഉള്ളിയേരി: കഴിഞ്ഞ ദിവസം ഉള്ളിയേരിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രെെവർ അറസ്റ്റിൽ. ഇരുപത്തിമൂന്നുകാരനായ കൊടുവള്ളി മാനിപുരം കുന്നത്തു കുളങ്ങര വീട്ടിൽ അബ്ദുൽ ഗഫാർ ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എം. കെ. സുരേഷ് കുമാറും അത്തോളി സബ് ഇൻസ്പക്ടർ മുരളീധരനും ചേർന്നാണ്
ഉള്ളിയേരിയില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍
ഉള്ളിയേരി: ഉള്ളിയേരിയില്‍ വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറവില്‍താഴ താഴെ മലയില്‍ ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ 18 അടിയോളം താഴ്ചയുളള കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ കിണറ്റിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനകള്‍ എത്തിയാണ് മൃതദേഹം കിണറില്‍ നിന്ന്
ഉള്ളിയേരി സ്വദേശിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ഒന്നര മാസമായി ഒളിവിൽ കഴിയവെ
എലത്തൂർ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യ പ്രതി നാസറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തലക്കുളത്തൂർ കേന്ദ്രീകരിച്ച് ശക്തി പ്രാപിച്ചു വരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് നാസറിന്റെ സംഘത്തിൽ പെട്ട ഒരാൾകൂടി പോലീസിന്റെ പിടിയിലാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന
ഉള്ളിയേരിയില്‍ വാഹനാപകടമുണ്ടായത് ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് കയറ്റിയതിനാല്ലെന്ന് ആരോപണം; പരിക്കേറ്റത് കൊയിലാണ്ടി സ്വദേശിക്ക് (വീഡിയോ കാണാം)
ഉള്ളിയേരി: ഉള്ളിയേരി ടൗണില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റത് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിക്ക്. കുനിയില്‍ ദിനേശന്റെയും പ്രജിതയുടെയും മകന്‍ അശ്വിന്‍ സച്ചുവിനാണ് പരിക്കേറ്റത്. അശ്വിനും സുഹൃത്ത് റാഷിയും രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഉള്ളിയേരി എം-ഡിറ്റ് കോളേജിലെ ബി.ടെക് വിദ്യാര്‍ത്ഥികളാണ് ഇരുവരും. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ഉടന്‍ എം.എം.സി ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക്
പോക്‌സോ കേസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് പറഞ്ഞ് ബോധ്യപ്പെടുത്തി: ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയത് ഏറെ ദു:ഖിതയായി; ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി
എലത്തൂര്‍: ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി. കേസില്‍ പിടിയിലായ സുബിന്റെ അമ്മ പുറക്കാട്ടിരി കളപ്പുരക്കണ്ടി ജലജയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സുബിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് ജലജയുമായി സംസാരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയ ജലജ ഏറെ ദു:ഖിതയായിരുന്നു. മകന്റെ കൂട്ടുകെട്ടിനെക്കുറിച്ചും ഭാവിയെക്കുറിച്ചും
ഗൂർഖയെത്തിയപ്പോൾ കാണുന്നത് ലോക്കുകൾ തകർക്കപ്പെട്ട നിലയിൽ, ഉള്ളിയേരിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി
ഉള്ളിയേരി: ഉള്ളിയേരിയിൽ ജ്വല്ലറി കൂത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. ഉള്ളിയേരി പബ്ലിക് ലൈബ്രറി അടുത്തുള്ള അഞ്ജലി ഗോൾഡ് ജ്വല്ലറിയിലാണ് മേഷണം നടന്നത്. ഷോക്കേസിലുണ്ടായിരുന്ന ആഭരണങ്ങളും മേശയിലുണ്ടായിരുന്ന പണവുമാണ് കവർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുൻഭാഗത്തെ ഷട്ടറിന്റെ സെൻട്രൽ ലോക്കും സൈഡ് ലോക്കുകളും ഉള്ളിലെ ചില്ലുവാതിലിന്റെ പൂട്ടും തകർത്താണ് കള്ളൻ അകത്ത് കടന്നത്. ഷോക്കേസിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിമോതിരം,
അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടം ഉള്ള്യേരി മുണ്ടോത്ത്
ഉള്ള്യേരി: മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇയ്യൊത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സിറാജും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം ഷെഡ്ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അടുപ്പിനോട് ചേര്‍ന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്. ഷെഡ്ഡിലെ വാതിലും തൂണുകളും ഭക്ഷണ പാത്രങ്ങള്‍ പൊട്ടിത്തെറിയില്‍
എച്ച്.വണ്‍.എന്‍.വണ്‍ ജാഗ്രതയില്‍ ഉള്ളിയേരി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്
ഉള്ളിയേരി: ഉള്ളിയേരിയില്‍ പന്നിപ്പനി (എച്ച്.വണ്‍.എന്‍.വണ്‍) സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആനവാതില്‍ ശിശുമന്ദിരത്തിനടുത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉള്ളിയേരി സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. എം.എസ്.ബിനോയ് ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രതിരോധമ മരുന്ന് നല്‍കി. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 13 പേരുടെ സ്രവം ശേഖരിച്ച്
മുസ്‌ലിം ലീഗില്‍ നിരവധി ഭാരവാഹിത്വങ്ങള്‍ ഭംഗിയായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ വ്യക്തി; ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവം; വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി ഇ.സി ഷിഹാബ് റഹ്‌മാന്റെ വിയോഗം തീരാനഷ്ടമെന്ന് നാട്ടുകാര്‍
ഉള്ളിയേരി: രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ ഏവര്‍ക്കും പരിചിതനാണ് ഇ.സി.ഷിഹാബ് റഹ്‌മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ വെച്ച് അദ്ദേഹത്തിന് അപകടം പറ്റിയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചെത്തണമേയെന്ന പ്രാര്‍ത്ഥനയായിരുന്നു സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും. എന്നാല്‍ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഉള്ള്യേരിക്കാരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു. ഏറെക്കാലമായി മുസ്‌ലിം ലീഗിന്റെ സജീവന പ്രവര്‍ത്തകനാണ് ഇ.സി ഷിഹാബ് റഹ്‌മാന്‍.