Tag: ULCCS

Total 6 Posts

ഇനി കളി മാറും; കായികരംഗത്തും ചുവടുറപ്പിക്കാനൊരുങ്ങി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി

വടകര: കായിക രംഗത്തും മികവ് തെളിയിക്കാൻ ഒരുങ്ങി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. വിവിധ കായികയിനങ്ങളിൽ ടീമുകളെയും കായികപ്രതിഭകളെയും സൃഷ്ടിക്കാനുള്ള പദ്ധതിക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടക്കം കുറിച്ചു. എച്ച്എംടി, എഫ്എസിടി, കെഎസ്ഇബി, കെഎസ്ആർടിസി, എസ്ബിടി തുടങ്ങിയവയുടെ മാതൃകയിൽ വിവിധ കായികവിഭാഗങ്ങളിൽ കരുത്തുറ്റ ടീമുകളെ വളർത്തിയെടുക്കാനാണു പദ്ധതി. ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദ്വിദിനകായികമേളയുടേ ഉദ്ഘാടനവേദിയിൽ

ഒരു നാട്ടിലെ ഭൂരിഭാ​ഗം യുവാക്കൾക്കും തൊഴിൽ നൽകുന്ന സ്ഥാപനം, ലോകത്തിലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ രണ്ടാം സ്ഥാനം; ഊ​രാ​ളു​ങ്ക​ൽ ദേശത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച യുഎൽസിസിഎസിന് ഇന്ന് നൂറ് വയസ്

വടകര: ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഇന്ന് നൂറ് വയസ്. 1925ൽ ​വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു സ്ഥാ​പി​ച്ച പ​രി​ഷ്‍ക​ര​ണ പ്ര​സ്ഥാ​ന​മാ​യി​രു​ന്ന ആ​ത്മ​വി​ദ്യാ സം​ഘ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളുടെ പ​ര​സ്പ​ര സ​ഹാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ​നി​ന്നു​മാ​ണ് യു.​എ​ൽ.​സി.​സി.​എ​സി​ന് തു​ട​ക്കം കു​റി​ച്ച​ത്. അന്നത്തെ അണയിൽ നിന്ന് തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് അൻപതിനായിരത്തിലധികം കോടി

വയനാട് ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാൻ ആലോചന; ദുരിതബാധിതർക്കായി 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിർമ്മിക്കും

തിരുവനന്തപുരം : വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന. നിർമ്മാണ മേൽനോട്ടവും നിർമ്മാണ ചുമതലയും പ്രത്യേകം ഏൽപ്പിക്കും. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിനെ മേൽനോട്ടം ഏൽപ്പിച്ച് നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാനാണ് ഇപ്പോഴത്തെ ആലോചന. പ്രത്യേക മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറി അവതരിപ്പിച്ച രൂപരേഖ വിശദമായി പഠിച്ച ശേഷമാകും

‘വയനാട്ടിലെ വിജയകരമായ രക്ഷാപ്രവർത്തനത്തിന്റെ പ്രധാനപങ്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ ഓപ്പറേറ്റർമാർക്കാണ്, സ്വന്തം ജീവൻ പോലും അവഗണിച്ച്, അവരുടെ ട്രക്കുകളും ഡ്രൈവർമാരും ഞങ്ങളെ അണിനിരത്തി’; ഊരാളുങ്കൽ സൊസൈറ്റിയെ പ്രശംസിച്ച് ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി

വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രശംസിച്ച് വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി. “വയനാട്ടിലെ വിജയകരമായ രക്ഷാപ്രവർത്തനത്തിന്റെ പ്രധാനപങ്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ ഓപ്പറേറ്റർമാർക്കാണ്. ദുരന്തമേഖലയിൽ സൈന്യം സ്വീകരിക്കുന്ന ഒരു പ്രവർത്തന രീതി ഉണ്ട്, അതിനപ്പുറം അവിടെ ആരും പ്രവർത്തിച്ചിട്ടില്ലെന്ന് ഋഷി പറഞ്ഞു. “സുസ്ഥിരമായ സഹകരണം കാരണം

തുടര്‍ച്ചയായ മൂന്നാം തവണയും ഊരാളുങ്കല്‍ ലോകത്ത് രണ്ടാം സ്ഥാനത്ത്

വടകര: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോക പട്ടികയില്‍ രണ്ടാം സ്ഥാനം നിലനില്‍ത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറിംഗിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. വ്യവസായ അവശ്യസേവന മേഖലയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നടത്തിയതിനാണ് ഊരാളുങ്കലിന് ബഹുമതി. ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

വിവാദങ്ങളിലല്ല കാര്യം, പ്രവർത്തിയിലാണ്;
ഊരാളുങ്കൽ സൊസൈറ്റിക്ക് വീണ്ടും അംഗീകാരം

വടകര: ഊരാളുങ്കൽ സൊസൈറ്റി വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇൻറർനാഷണൽ കോ-ഓപ്പറേറ്റിവ്സ് അലയൻസിന്റ വേൾഡ് കോ-ഓപ്പറേറ്റിവ് മോനിറ്റർ 2020 റിപ്പോർട്ടിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) രണ്ടാം സ്ഥാനം നേടി. ഇൻഡസ്ട്രി ആൻഡ് യൂട്ടിലിറ്റീസ് വിഭാഗം കോ-ഓപ്പറേറ്റീവുകളുടെ പട്ടികയിലാണ് നേട്ടം. സ്പെയിനിലെ കോ-ഓപ്പറേറ്റിവായ കോർപ്പറേഷൻ മൊൺഡ്രാഗൺ ആണ് ഒന്നാം

error: Content is protected !!