Tag: travel story
അവധിക്കാലം ഫാമിലിക്കൊപ്പം അടിച്ചുപൊളിക്കാം; ടൂര്‍ പാക്കേജുകളുമായി കെഎസ്ആര്‍ടിസി
തലശ്ശേരി: കെഎസ്ആര്‍ടിസി തലശ്ശേരി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. മാര്‍ച്ച് 14ന് മൂന്നാര്‍, മാര്‍ച്ച് 29ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ നാലിന് മൂന്നാര്‍, ഏപ്രില്‍ എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഏപ്രില്‍ 11 ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ 17 ന് നിലമ്പൂര്‍, ഏപ്രില്‍ 18 ന് മൂന്നാര്‍, ഏപ്രില്‍ 25 ന്
മണൽപ്പരപ്പിലൂടെ തിരയിൽ തൊട്ടുരുമ്മിയുള്ള വാഹനയാത്ര, ഒപ്പം തലശ്ശേരി കോട്ടയിലെ കാഴ്ചകളും; പോകാം മുഴുപ്പിലങ്ങാട് ബീച്ചിലേക്ക്
കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. 5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ധവൃത്തിലാണ് ഉള്ളത്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെ കടലില്‍ കാണുന്നതാണ് ധര്‍മ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നാണ് വിളിക്കുന്നത്.
ക്രിസ്മസും ന്യൂഇയറും കളറാക്കാം; വടകരയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ കീശ കാലിയാവാതെ യാത്രകള്‍ പോവാം!
വടകര: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മലക്കപ്പാറ, മൂന്നാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിനോദ യാത്രയുമായി കെ.എസ്.ആര്‍.ടി.സി വടകര ഓപ്പറേറ്റിങ് സെന്റര്‍. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര. 23ന് മൂന്നാറിലേക്കാണ് ആദ്യ യാത്ര. തുടര്‍ന്ന് 29ന് മലക്കപ്പാറയിലേക്ക് ഏകദിനയാത്ര. ജനുവരി ഒന്നിന് മൂന്നാറിലേക്കാണ് യാത്ര. രണ്ടിന് സൈലന്റ് വാലി (വനത്തിലൂടെ അഞ്ച്
മഞ്ഞുപുതച്ച കുന്നിന്‍മുകളിലെ ദൃശ്യഭംഗി; ‘വടകരയുടെ ഊട്ടി’യിലേക്ക് ഒരു യാത്ര പോയാലോ ?
കുന്നുകളും മലകളും കാണാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടാവും നമുക്കിടയില്‍. ആരോഗ്യകരമായ ബുദ്ധിമുട്ടുകളും മറ്റും കാരണം ഇവരില്‍ പലര്‍ക്കും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാവാറില്ല. അത്തരം ആളുകള്‍ക്ക് കൂടി എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ഒരിടമാണ് വടകരയ്ക്ക് അടുത്തുള്ള പയംകുറ്റിമല. ഈ ഡിസംബറില്‍ അതിരാവിലെ എത്തിയാല്‍ കാണാം മഞ്ഞില്‍മൂടിയ പയംകുറ്റിമല. വില്യാപ്പള്ളി പഞ്ചായത്തിലുള്ള പയംകുറ്റിമല സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് ‘കണ്ണൂരിന്റെ കുടകി’ലേക്ക്; കീശ കലിയാകാതെ തലശ്ശേരിയില്‍ നിന്നും ഒരു യാത്ര പോയാലോ!
കണ്ണൂര്‍: തലശ്ശേരി കെ.എസ്.ആർ.ടി.സിക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് സ്ഥലങ്ങളിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് രാത്രി 9.30ന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 490 രൂപയാണ് ചാർജ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9495149156,
കുട്ടികളേയും കൂട്ടി കാഴ്ചകൾ ആസ്വദിച്ച് പെഡൽബോട്ടിൽ സവാരി നടത്തിയാലോ, അതും ചുരുങ്ങിയ ചെലവിൽ; കോഴിക്കോട് സരോവരം പാർക്കിൽ ബോട്ടുകൾ ഓടിത്തുടങ്ങി
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോപാർക്കിൽ വീണ്ടും ബോട്ടുകൾ ഓടിത്തുടങ്ങി. ഒരു വർഷത്തിലധികമായി നിർത്തിവച്ച സരോവരം കളിപ്പൊയ്കയിലെ ബോട്ട് സവാരിയാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും കാഴ്ചകൾ ആസ്വദിച്ച് ബോട്ട് സർവിസ് നടത്താം. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് ബോട്ടിംഗ് സമയം. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക്
കുത്തനെ പാറ കയറി ഒരു സാഹസിക യാത്ര, വരൂ…കര്‍ണാടകയിലെ മധുഗിരിയിലേക്കൊരു യാത്ര പോവാം!
”ഓരോ യാത്രയും വിലമതിക്കാനാവാത്ത ഓര്‍മകളാണ് നമുക്ക് തരുന്നത്. കാടും മലയും കുന്നും കയറിയിറങ്ങി യാത്രകള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ അതൊന്നുവേറെ തന്നെയാണ്. ചിലര്‍ ഗ്രൂപ്പുകളായി യാത്രകള്‍ ചെയ്യുമ്പോള്‍ മറ്റു ചിലരാകാട്ടെ ഒറ്റയ്ക്കാണ് യാത്രകള്‍ ചെയ്യുന്നത്. ഏങ്ങനെ ആണെങ്കിലും യാത്രകളെന്നാല്‍ അതിമനോഹരം തന്നെയാണ്. അത്തരത്തില്‍ മാധ്യമപ്രവര്‍ത്തയും ഇരിങ്ങത്ത് സ്വദേശിയുമായ സൂര്യഗായത്രി കര്‍ണാടകയിലെ മധുഗിരിയിലേക്ക് നടത്തിയ മനോഹരമായ യാത്രയുടെ
ഇക്കഴിഞ്ഞ ഓണം, പൂജ അവധികളിൽ വടകരയിൽ നിന്നുൾപ്പടെ ആളുകൾ കൂട്ടമായി യാത്ര ചെയ്തത് പാലക്കാടേക്ക്; മലമ്പുഴയും, കൊല്ലങ്കോടും, വരിക്കാശ്ശേരിയുമൊക്കെ മലബാറുകാരെ ആകർഷിക്കുകയാണ്, കുടുംബത്തോടൊപ്പം ഒരു യാത്രപോയാലോ പാലക്കാടൻ സൗന്ദര്യം കാണാൻ
പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും മലബാറുകാർ പാലക്കാട് എത്തുന്നത്. ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല കാത്തുവെച്ചിരിക്കുന്നത്. മലമ്പുഴയും നെല്ലിയാന്പതിയും കോട്ടയും അട്ടപ്പാടിയും മാത്രമല്ല സിനിമകളിൽ മാത്രം നമ്മൾ കണ്ട ഒട്ടനവധി ലൊക്കേഷനുകളും ഉണ്ട് പാലക്കാട്. പറമ്പിക്കുളം വന്യജീവി സങ്കേതം ആനകളും കാട്ടുപോത്തും മ്ലാവും മുതലയും വരയാടും മാത്രമല്ല, കടുവയും പുള്ളിപ്പുലികളും
മലനിരകളുടെ രാജകുമാരിയെ കാണാൻ പോകാം ; കോടമഞ്ഞും ചാറ്റല്‍ മഴയുമായി കൊടൈക്കനാൽ സഞ്ചാരികളെ മാടിവിളിക്കുന്നു
മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൗന്ദര്യത്തിന്റെ രഹസ്യം. കോടമഞ്ഞും ചാറ്റല്‍ മഴയും കൊടൈക്കനാലിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. മരം കോച്ചുന്ന തണുപ്പിനൊപ്പം തടാകങ്ങളും മലനിരകളാലും സമൃദ്ധമായ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍. ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാല്‍ സാഹസിക പ്രിയര്‍ക്കും,
കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന പൂത്തുലഞ്ഞ നീലക്കുറിഞ്ഞികൾ; അപൂർവ്വ കാഴ്ച കാണാനായി ഇടുക്കിയിലേക്ക് പോയ കൊയിലാണ്ടിക്കാരുടെ യാത്രാനുഭവം പേരാമ്പ്ര ന്യൂസ് ഡോട് കോമിലൂടെ പങ്ക് വയ്ക്കുന്നു പൂക്കാട് സ്വദേശി അദ്വൈത് (ചിത്രങ്ങളും വീഡിയോയും കാണാം)
അദ്വൈത് ഇടുക്കിയില്‍ നിലക്കുറിഞ്ഞി പൂത്തത് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു അവിടെ പോയി ആ കാഴ്ചകള്‍ കാണണമെന്നത്. നീലക്കുറിഞ്ഞി പൂത്ത കാഴ്ച കാണാന്‍ പോയ പലരും ആ അനുഭവങ്ങള്‍ പറഞ്ഞത് കേട്ടപ്പോള്‍ എത്രയും വേഗം അവിടെ എത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഒക്ടോബര്‍ 14 ന് നീലക്കുറിഞ്ഞി കാണാനായി പോകാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാന്‍