Tag: travel special

Total 9 Posts

മഴ നനഞ്ഞൊരു യാത്ര പോയാലോ?; മഴക്കാലത്ത് സന്ദർശിക്കേണ്ട ഏഴ് സ്ഥലങ്ങളിതാ…

വർഷത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് മൺസൂൺ കാലം. ഉയർന്ന പ്രദേശങ്ങളിലെ സമൃദ്ധമായ സസ്യജാലങ്ങൾ, തടാകങ്ങളിൽ നിന്ന് ശക്തമായിഒഴുകുന്ന വെള്ളം, ഇവയെല്ലാം മഴക്കാലത്തെ യാത്ര മനോഹരമാക്കുന്നു. ഈ മഴക്കാലത്ത് യാത്ര ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 7 മൺസൂൺ ഡെസ്റ്റിനേഷനുകൾ ഇവയാണ്. 1. മൂന്നാർ, കേരളം മലനിരകൾ, വെള്ളിനിറത്തിലുള്ള മൂടൽമഞ്ഞ്, കൂറ്റൻ തേയിലത്തോട്ടങ്ങൾ തുടങ്ങിയവ

പേരാമ്പ്രയിൽ നിന്ന് ഒരു മണിക്കൂറിലെത്താം, കോഴിക്കോട് ജില്ലയുടെ കൊടൈക്കനാലിലേക്ക്; അപൂര്‍വ്വമായ അനുഭവമേകും കൊരണപ്പാറയെ കുറിച്ച് അറിയാം

സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്‍വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ

പേരാമ്പ്രയില്‍ നിന്നും ഒരുമണിക്കൂറുകൊണ്ടെത്താം തിക്കോടി-കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസില്‍; അടുത്ത ഒഴിവുദിന സായാഹ്നം അറബിക്കടലിന്റെ കാറ്റും വെള്ളിയാങ്കല്ലിന്റെ മനോഹര കാഴ്ചയും ആസ്വദിക്കാനായി മാറ്റിവെച്ചാലോ

അറബിക്കടലിന്റെ മനോഹാരിതയും ഒപ്പം വെള്ളിയാങ്കല്ലിന്റെ കാഴ്ചയും അതാണ് തിക്കോടി-കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസിന്റെ ഹൈലൈറ്റ്. കോഴിക്കോട്- കണ്ണൂര്‍ ദേശീയപാതയില്‍ നന്തിബസാറില്‍ നിന്ന് അര കിലോമീറ്റര്‍ പടിഞ്ഞാറത്ത് ഭാഗത്ത് ഓടോക്കുന്നിലാണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണിത്. 1909 ഒക്ടോബര്‍ 20നാണ് പ്രവര്‍ത്തനം തുടങ്ങിയത്. 114 അടി ഉയരമുള്ള ലൈറ്റ് ഹൗസ്

ഉദയാസ്തമയ സമയത്തെ ആകാശ കാഴ്ച, തിക്കോടി ലൈറ്റ് ഹൗസ്, അങ്ങു ദൂരെ നേര്‍ത്ത വരപോലെ കാണുന്ന കൊയിലാണ്ടി കടപ്പുറം, വയനാടന്‍ മലനിരകള്‍, കക്കയം മലകള്‍; യാത്രയ്ക്ക് തയ്യാറാവൂ, വേയപ്പാറ വിളിക്കുന്നു, മനോഹരമായ ഒരു കാഴ്ച്ചാ അനുഭവവുമായി

ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ രസകരമാണ്. എന്നാല്‍ ആസ്വദിക്കാന്‍ മനസ്സൊരുങ്ങിക്കഴിഞ്ഞാല്‍ വീട്ടിന് പുറത്തേക്കിറങ്ങുന്ന ഏത് യാത്രയും രസകരമായിരിക്കും. കൊച്ചുകൊച്ചു അവധി ദിവസങ്ങള്‍ മാത്രം കിട്ടുന്ന ഈ തിരക്കുപിടിച്ച ജീവിതത്തില്‍ അത്തരം യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദവുമാകും. പേരാമ്പ്രയില്‍ നിന്നും അങ്ങനെ ഒരു കൊച്ചു ദിവസം പോയി വരാന്‍ പറ്റുന്ന ഒരു മനോഹരമായ സ്ഥലമാണ് വേയപ്പാറ. നടുവണ്ണൂരില്‍ ചെങ്ങോടുമലയുടെ പടിഞ്ഞാറെ

കോടമഞ്ഞില്‍ കുളിരണിഞ്ഞ ഗവിയിലേക്ക് ഒരു യാത്ര പോവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, എഴുപത് കിലോമീറ്ററോളം വനത്തിലൂടെ മനോഹരമായ കാഴ്ച്ചകള്‍ കണ്ട്; ഗവിയിലേക്ക് ഒരു അടിപൊളി ട്രിപ്പുമായി കോഴിക്കോടു നിന്നും ആനവണ്ടി റെഡി

കോഴിക്കോട്: മഞ്ഞുകാലമിങ്ങെത്തി ഇനി കോടമഞ്ഞിന്റെ കുളിരണിഞ്ഞു നില്‍ക്കുന്ന ഗവിയിലേക്കൊക്കെയൊന്ന് യാത്ര പോവേണ്ടതാണ്. നല്ല രസകരമായ അനുഭവമായിരിക്കും ഈ കാലാവസ്ഥയില്‍ അവിടങ്ങളിലേക്കുള്ള യാത്ര. നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ ഗവിയിലേക്ക് ഒരു യാത്ര പോവാന്‍. എന്നാല്‍ തയ്യാറായിക്കോളു നിങ്ങളെ കൊണ്ടു പോവാന്‍ കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു. കോഴിക്കോട് നിന്നും രണ്ട് ദിവസത്തെ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ താമസ സൗകര്യമടക്കം

പേരാമ്പ്രയില്‍ നിന്ന് ഇത്തിരി ദൂരമേയുള്ളൂ, കുതിച്ച് ചാടുന്ന വെള്ളച്ചാട്ടം, കോടയിറങ്ങുന്ന കൊടും കാട്, ട്രെക്കിങ്ങിനായി വന്‍മലകള്‍,എല്ലാമുണ്ട്;നിലമ്പൂരിലേക്ക് ഒരു യാത്ര പോയാലോ?

മലബാറിലെ മനോഹരഗ്രാമമായ നിലമ്പൂരിലേക്ക് നമുക്കൊരു യാത്ര പോയാലോ?. മലപ്പുറം ജില്ലയുടെ അങ്ങറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് നിലമ്പൂര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടവും നിലമ്പൂര്‍ കാടുകളെ കൂടുതല്‍ സുന്ദരമാക്കുന്ന ചാലിയാറും വെള്ളിക്കൊലുസിട്ട വെള്ളച്ചാട്ടങ്ങളുമൊക്കെയായി മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരനുഭവം തന്നെയായിരിക്കും നിലമ്പൂര്‍ യാത്ര. നീലഗിരിക്കുന്നുകളുമായും പാലക്കാട്, കോഴിക്കോട് എന്നി ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്

‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം

ഇന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍

അസൗകര്യങ്ങള്‍ക്ക് വിട; ഇനി കരിയാത്തും പാറ- തോണിക്കടവ് കാഴ്ച്ചകള്‍ തടസങ്ങളില്ലാതെ ആസ്വദിക്കാം, വികസന പദ്ധതിളൊരുക്കി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി

കൂരാച്ചുണ്ട്: അസൗകര്യങ്ങള്‍ക്ക് വിട, തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ഇനി ആവോളം ആസ്വദിക്കാം. തോണിക്കടവില്‍ ഡ്രെയിനേജ്, കരിയാത്തും പാറയില്‍ സഞ്ചാരികള്‍ക്കായി റാമ്പ്, വേസ്റ്റ് മാനേജ്‌മെന്റിന് ഇന്‍സിനേറേറ്റര്‍, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തോണിക്കടവ് – കരിയാത്തുംപാറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം അനുമതി നല്‍കി. ജില്ലാ കളക്ടര്‍ ഡോ.എന്‍

‘അടുത്ത സര്‍ക്കീറ്റ് താമരശ്ശേരിയിലേക്കായാലോ?’ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കോഴിക്കോട്ടുകാരെ ക്ഷണിച്ച് ജില്ലാ കളക്ടര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. ജില്ലയിടെ ഓരോ പ്രദേശങ്ങളിലേയും സ്ഥലങ്ങള്‍ ദൂരം പ്രത്യേകതകള്‍ എന്നിവ അറിയിച്ചുകൊണ്ട് അവിടങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനായി സ്വാഗതം ചെയ്യുന്നു. ഇത്തവണത്തെയാത്ര താമരശ്ശേരിയിലേക്കാണ്. പോവാന്‍ നിങ്ങളും തയ്യാറാണോ… ഉറുമി വെള്ളച്ചാട്ടം: പൂവാറന്‍തോടിന്റെ താഴ്വരയിലെ കോടയിറങ്ങുന്ന മലനിരകള്‍ക്കും ഉരുളന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന

error: Content is protected !!