Tag: Travel
അവധിക്കാലം തീരും മുന്‍പ് ഒന്ന് ഇന്ത്യ കറങ്ങിയാലോ? ഹൈദരാബാദ്, ഗോവ, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂര്‍ പാക്കേജുമായി ഐ.ആര്‍.സി.ടി.സി
കോഴിക്കോട്: അവധി തീരും മുമ്പ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി ഐ.ആര്‍.സി.ടി.സി ഭാരത് ഗൗരവ് ട്രെയിന്‍. യാത്രാക്കാരുടെ പ്രിയ്യപ്പെട്ട സ്ഥലങ്ങളിലുടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഒരുക്കുന്നത്. 19ന് കൊച്ചുവേളിയില്‍നിന്ന് ആരംഭിച്ച് ഹൈദരാബാദും ഗോവയും ഉള്‍പ്പെടുത്തി ഗോള്‍ഡന്‍ ട്രയാംഗിള്‍, ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പുര്‍, ഗോവ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മേയ് 30ന് തിരിച്ചെത്തുന്ന
നട്ടുച്ചയ്ക്കും തണുപ്പാണിവിടെ, കണ്ണൂരിന്റെ ‘കുടക്’ പൈതല്‍ മലകാണാന്‍ പോയാലോ, പേരാമ്പ്രയില്‍ നിന്നും തലശ്ശേരി വഴി യാത്ര എളുപ്പമാണ്
പ്രകൃതിയൊരുക്കിയ മനോഹാരിത തന്നെയാണ് പൈതല്‍മലയുടെ പ്രധാന ആകര്‍ഷണം. ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും പുതിയ കാഴ്ചാനുഭവം പകരും. കണ്ണൂര്‍ ജില്ലയിലാണ് മനോഹരമായ ഈ ഇടം. കടല്‍ നിരപ്പില്‍ നിന്ന് 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 4124 ഏക്കര്‍ പ്രദേശത്ത് മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളില്‍ ഉള്ളത്. മലയുടെ
കോടമഞ്ഞു പൊതിഞ്ഞ പര്‍വതനിരകളും ഗൂഡവനവും വന്യമൃഗങ്ങളും; കോഴിക്കോട് ജില്ലയിലെ മികച്ച ട്രെക്കിങ് സ്പോട്ടായ വെള്ളരിമലയെ പരിചയപ്പെടാം
കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. അത്തരത്തിലൊരിടമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി നിലകൊള്ളുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. വെള്ളരിമല ഇന്ത്യയിലെ പ്രഫഷണല്‍ ട്രെക്കേഴ്‌സിന്റെ പറുദീസയാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെക്ക് ചെയ്തിരിക്കേണ്ട ഇന്ത്യയിലെ മലനിരകളില്‍ ഒന്നായാണ് അവരില്‍
കുറ്റ്യാടിക്ക് ചുറ്റുമുണ്ട്, മനോഹരമായ കാഴ്ചകളൊരുക്കി സഞ്ചാരികളെയും കാത്തിരിക്കുന്ന നിരവധി സ്ഥലങ്ങള്‍; കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ പണച്ചിലവില്‍ പോയിവരാന്‍ സാധിക്കുന്ന കുറ്റ്യാടിയിലെ അഞ്ച് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇതാ…
കുറ്റ്യാടി: നമുക്കടുത്ത് നമ്മള്‍ കാണാന്‍ മറക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. കോഴിക്കോട് ജില്ലയിലൂടെയുള്ള സര്‍ക്കീറ്റുകളില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്. പേരാമ്പ്രയോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളെത്തന്നെയാണ്. യാത്രകള്‍ക്കായി ദൂരസ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറക്കാതിരിക്കാം നമുക്കടുത്തുള്ള പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ പറ്റിയ ഇത്തരം
പേരാമ്പ്രയിൽ നിന്ന് ഒരു മണിക്കൂറിലെത്താം, കോഴിക്കോട് ജില്ലയുടെ കൊടൈക്കനാലിലേക്ക്; അപൂര്‍വ്വമായ അനുഭവമേകും കൊരണപ്പാറയെ കുറിച്ച് അറിയാം
സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്‍വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ
പേരാമ്പ്രയില്‍ നിന്ന് ഇത്തിരി ദൂരമേയുള്ളൂ, കുതിച്ച് ചാടുന്ന വെള്ളച്ചാട്ടം, കോടയിറങ്ങുന്ന കൊടും കാട്, ട്രെക്കിങ്ങിനായി വന്‍മലകള്‍,എല്ലാമുണ്ട്;നിലമ്പൂരിലേക്ക് ഒരു യാത്ര പോയാലോ?
മലബാറിലെ മനോഹരഗ്രാമമായ നിലമ്പൂരിലേക്ക് നമുക്കൊരു യാത്ര പോയാലോ?. മലപ്പുറം ജില്ലയുടെ അങ്ങറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് നിലമ്പൂര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടവും നിലമ്പൂര്‍ കാടുകളെ കൂടുതല്‍ സുന്ദരമാക്കുന്ന ചാലിയാറും വെള്ളിക്കൊലുസിട്ട വെള്ളച്ചാട്ടങ്ങളുമൊക്കെയായി മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരനുഭവം തന്നെയായിരിക്കും നിലമ്പൂര്‍ യാത്ര. നീലഗിരിക്കുന്നുകളുമായും പാലക്കാട്, കോഴിക്കോട് എന്നി ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്
700 രൂപയ്ക്ക് കിടിലന്‍ യാത്ര, സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനം; ഡാമുകളും വ്യൂപോയിന്റുകളും ആസ്വദിച്ച് ഇടുക്കിയിലെ ചതുരംഗപ്പാറയിലേക്ക് പോയാലോ…
ഓണത്തിന് കുടുംബവുമൊത്ത് ഒരു യാത്രയായാലോ? ഓണത്തിന് നിങ്ങൾക്കായി പുതിയൊരു യാത്രാ പാക്കേജിന് തുടക്കമിട്ടിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഇടുക്കിയിലെ അത്രയൊന്നും സഞ്ചാരികളെത്താത്ത, എന്നാല്‍ അതിമനോഹരമായ ലക്ഷ്യസ്ഥാനമായ ചതുരംഗപ്പാറയിലേക്കാണ് കോതമംഗലത്ത് നിന്ന് പുതിയ പാക്കേജ് ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് ബജറ്റ് യാത്ര സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയ്ക്ക് സമീപം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മനോഹരമായ സ്ഥലമാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പിൽ
മഴക്കാലത്ത് യാത്ര കാറിലാണോ? സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…
കോഴിക്കോട്: കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇതെ തുടർന്ന് പല ജില്ലകളിലും അലേർട്ടുകളും പ്രഖ്യാപിച്ചു. കോഴിക്കോട് ഇന്നലെ മുതൽ മഞ്ഞ അലേർട്ടാണ്. മഴയെ തുടർന്ന് പലയിടങ്ങളിലെയും റോഡുകളും വെള്ളത്തിനടിയിലാണ്. മഴക്കാലത്തെ യാത്ര സുഖകരമാക്കുന്നതിനായി കുടുതൽ പേരും സ്വന്തം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ശ്രദ്ധച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള യാത്രകൾ അപകടം
കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ മേഘങ്ങള്‍ തൊട്ടുരുമ്മിപ്പോകുന്നു, കുഞ്ഞരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും; കോഴിക്കോട്ടെ ഒളിഞ്ഞിരിക്കുന്ന സ്വര്‍ഗമായ വൈദ്യര്‍ മലയിലേക്ക് ഒരു യാത്ര പോകാം
കോഴിക്കോടിനെ സാധാരണയായി ആരും മഞ്ഞും മലകളും നിറഞ്ഞ ഒരു ഹില്‍സ്റ്റേഷനായി സങ്കല്‍പിക്കാറില്ല. ചുവപ്പും മഞ്ഞയും പച്ചയുമെല്ലാം നിറത്തില്‍ ചില്ലുകൂട്ടില്‍ നിറയുന്ന ഹല്‍വകളും മസാല മണമൊഴുകുന്ന കിടുക്കാച്ചി ബിരിയാണിയും മാനാഞ്ചിറയും ബീച്ചുമെല്ലാമാണ് കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഈയിടെയായി സോഷ്യല്‍ മീഡിയയിലെ സഞ്ചാരികള്‍ കണ്ടെത്തിയ ഒട്ടനേകം മനോഹര സ്ഥലങ്ങള്‍ കോഴിക്കോടുണ്ട്. അത്തരത്തിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചൊരിടമാണ്
മഴ മാറി, എന്നൂര് വീണ്ടും തുറന്നു; ആദിവാസി ഗോത്രജീവിതത്തെ അടുത്തറിയാം ഈ യാത്രയിലൂടെ
യാത്ര ഇഷ്ടപ്പെടുന്നവര്‍ പ്രത്യേകിച്ച് പേരാമ്പ്രക്കാര്‍ ഒരുതവണയെങ്കിലും പോയ ഇടമായിരിക്കും വയനാട്. നമ്മുടെ നാട്ടില്‍ നിന്നും അധികം അകലെയല്ലാതെയുള്ള മനോഹരമായ വിനോദ സഞ്ചാര ഇടം. വയനാട്ടില്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. ഓരോ തവണയും അതിന് പുതുമയുമുണ്ട്. എങ്കിലും വയനാട്ടില്‍ പുതുതായി എന്തെങ്കിലും കാണണമെന്നുണ്ടെങ്കില്‍ നേരെ എന്നൂരേക്ക് പോകാം. എന്നൂര് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ട് അധികകാലമായിട്ടില്ല. മഴയത്തുടര്‍ന്ന് കുറച്ചുദിവസമായി അടച്ചിട്ടെങ്കിലും ശനിയാഴ്ചയോടെ