Tag: thottilpaalam police
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി, തൊട്ടിൽപാലം എന്നിവിടങ്ങളിൽ നടത്തിയ പരിശോധന; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കൾ പോലീസ് പിടിയിൽ
കുറ്റ്യാടി: രണ്ട് സംഭവങ്ങളിലായി ലക്ഷങ്ങൾ വിളവരുന്ന എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിലായി. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആഷിക്, മരുതോങ്കര സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി 150 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി. കുറ്റ്യാടി ടൗണിൽ നടത്തിയ പരിശോധനയിലാണ് ആഷിഖ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 74 ഗ്രാമോളം എംഡിഎംഎ പോലീസ്
കുറ്റ്യാടിചുരം റോഡിൽ വാഹനാപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
തൊട്ടിൽപ്പാലം : കുറ്റ്യാടി ചുരംറോഡിൽ മുളവട്ടത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപാലം പോലിസ് സ്ഥലത്തെത്തി.
കുറ്റ്യാടി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്കിന് തീപിടിച്ചു
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. തുടർന്ന് ബൈക്കിന് തീപിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി. ചുരത്തിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.