Tag: thooneri
തൂണേരി ചേട്യാലക്കടവ് പാലം പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നു; പുതിയ പാലം തുറക്കുന്നതും കാത്ത് പ്രദേസവാസികൾ
തൂണേരി: ചേട്യാലക്കടവ് തൂക്ക് പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയം പാലം നിർമ്മിക്കാൻ പദ്ധതിയായത്. തൂണേരി, ചെക്യാട് പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിന് 2015ലാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ ടെൻഡർ നടപടികൾ ആരംഭിച്ചതോടെ കരാറുകാർ തമ്മിലുണ്ടായ തർക്കം കോടതി കയറി. പാലം പണി ആരംഭിക്കുന്നത് നീണ്ടുപോയി. പൊതുമരാമത്ത് ഒമ്പത് കോടി രൂപയിലേറെയാണ് പാലത്തിന്റെ പണിക്കായി വകയിരുത്തിയത്.
അപകടാവസ്ഥയിലായ തൂണേരി ചേട്യാലക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്ര ; നാട്ടുകാർ മുന്നറിയിപ്പുകൾ അവഗണിക്കുന്നെന്ന് അധികൃതർ
തൂണേരി: അപകടാവസ്ഥയിലായ തൂണേരി ചേട്യാലക്കടവ് തൂക്കുപാലത്തിലൂടെ യാത്ര തുടരുന്നു. കഴിഞ്ഞ വർഷം ഈ തൂക്കുപാലത്തിലൂടെയുള്ള യാത്ര നിരോധിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് ആളുകൾ ഇപ്പോഴും ഇതിലൂടെ യാത്ര ചെയ്യുകയാണ്. മുടവന്തൂരിനേയും ഉമ്മത്തൂരിനേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം . പാലം വഴിയല്ലെങ്കിൽ ഉമ്മത്തൂരിൽ നിന്ന് താഴെ മുടവന്തൂരിലെത്താൻ കിലോമീറ്ററുകൾ ചുറ്റണം. അതിനാൽ അപകട മുന്നറിയിപ്പ് അവഗണിച്ച് ഇപ്പോഴും