Tag: Thiruvambadi

Total 8 Posts

സുഹൃത്തിനെ കാണാനെത്തി; ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് തിരുവമ്പാടി സ്വദേശി മരിച്ചു

കോഴിക്കോട്: ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിന്‍ വിനുവാണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി 10.30 ഓടെ കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു അബിന്‍ വിനു.

മദ്യപാനത്തെ ചൊല്ലി തര്‍ക്കം; തിരുവമ്പാടിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

തിരുവമ്പാടി: കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തികൊന്നു. ബിജു എന്ന ജോണ്‍ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു. സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്ന ആളാണ് ജോണ്‍.കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോണ്‍ കത്തി കൊണ്ടു

‘കെ.എസ്.ഇ.ബിയുടേത് പ്രതികാര നടപടിയല്ല’; തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് വൈദ്യുത മന്ത്രി

തിരുവനന്തപുരം: തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബിയുടേത് പ്രതികാര നടപടിയല്ലെന്നും ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അത്തരമൊരു നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിലാണ് പ്രതികരണം. കെ.എസ്.ഇ.ബി. കമ്പനിയാണ്, അവര്‍ക്ക് വൈദ്യുതി വിച്ഛദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്ക്കാതിരുന്നാല്‍

കൂടരഞ്ഞിയിൽ വാക്ക് തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു; പ്രതി ഒളിവിൽ

തിരുവമ്പാടി: കൂടരഞ്ഞിയിൽ വാക്ക് തർക്കത്തിനിടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരുക്ക്. കൂടരഞ്ഞി സ്വദേശി പൊന്നമ്പേലിൽ ജോയിക്കാണ് (55) കത്തികുത്തിൽ പരുക്കേറ്റത്. ജോയി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അയൽവാസിയായിരുന്ന മുള്ളനാണിക്കൽ മത്തായി എന്ന ആളാണ് തന്നെ കുത്തിയതെന്ന് ജോയി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയതായാണ് വിവരം. സംഭവത്തിൽ മത്തായിക്കെതിരെ തിരുവമ്പാടി പോലിസ്

പുല്ലൂരാംപാറയില്‍ നിന്ന് കാണാതായ ഇരുപത്തിനാലുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവമ്പാടി: പുല്ലൂരാംപാറയില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പൊന്നാങ്കയം കൊരട്ടിയില്‍ ടോം അഗസ്റ്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിനാല് വയസായിരുന്നു. ടോമിനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. രാത്രി ഏറെ വൈകിയും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ടോമിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് പകലാണ് വീടിന് സമീപമുള്ള തോട്ടില്‍ ടോമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവമ്പാടിയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന പതിനേഴുകാരി മരണത്തിന് കീഴടങ്ങി

തിരുവമ്പാടി: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ശബ്‌ന ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. തിരുവമ്പാടി-ഓമശ്ശേരി റോഡില്‍ അമ്പലപ്പാറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സഹോദരി ഷഹന ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പരിക്കേറ്റതിനെ തുടർന്ന് ഇരുവരെയും ഉടനെ തന്നെ

തിരുവമ്പാടിയിൽ പന്ത്രണ്ടുകാരനെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

തിരുവമ്പാടി: വിദ്യാര്‍ഥിയെ ആക്രമിച്ച കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു. തിരുവമ്പാടി ടൗണിന് അടുത്താണ് സംഭവം. ഇന്ന് രാവിലെ ഒമ്പതരയോടെ കടയില്‍ നിന്നും സാധനം വാങ്ങി തിരിച്ചുവരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ചേപ്പിലങ്ങാട് മുല്ലപ്പള്ളിയില്‍ സനൂപിന്റെ മകന്‍ അദ്‌നാനെയായിരുന്നു പന്നി പരിക്കേല്‍പ്പിച്ചത്. ഇതിനു പിന്നാലെ നാട്ടുകാര്‍ പന്നിയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരാണ് പന്നിയെ

തിരുവമ്പാടിയിൽ പന്ത്രണ്ട് വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു

തിരുവമ്പാടി: കാട്ടുപന്നി ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്ക്. ചേപ്പിലങ്ങോട് മുല്ലപ്പള്ളിയില്‍ അദ്‌നാന്‍ (12) നെയാണ് പന്നി ആക്രമിച്ചത്. തിരുവമ്പാടി ടൗണിന് 200 മീറ്റര്‍ അടുത്താണ് സംഭവം. രാവിലെ 9.15 ന് ടൗണില്‍ നിന്ന് സാധനം വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് വരുബോള്‍ റോഡില്‍ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയെ

error: Content is protected !!