Tag: thirikakkayam waterfalls

Total 2 Posts

മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്

കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്. തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍

‘അരുതെന്ന് പറഞ്ഞാലും പാറയുടെ മുകളില്‍ കയറി ഫോട്ടോ എടുക്കും’; നിര്‍ദേശങ്ങള്‍ പാലിക്കാതെ തിരികക്കയം വെള്ളച്ചാട്ടം കാണാനെത്തുന്നത് നാട്ടുകാര്‍ക്കും പൊലീസിനും തലവേദനയാകുന്നു

നാദാപുരം: പൊലീസിനും നാട്ടുകാര്‍ക്കും തലവേദനയായി അപകടമുന്നറിയിപ്പ് ലംഘിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യുവാക്കളുടെ വരവ്. വിലക്ക് ലംഘിച്ച് പാറയുടെ മുകളിലുംമറ്റും കയറി ഫോട്ടോ എടുക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നു പറഞ്ഞിട്ടും കൂസാക്കാതെയാണ് യുവാക്കള്‍ വെള്ളച്ചാട്ടം കാണാനെത്തുന്നത്. കഴിഞ്ഞ ദിവസവും വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. പുതുക്കയം തിരികക്കയം വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പെട്ട കുരിക്കിലാട് സ്വദേശി ഷാനിസ് (16) ആണ് മരിച്ചത്.

error: Content is protected !!