Tag: Thamarassery
താമരശ്ശേരി ഷിബില കൊലക്കേസ്; യാസിറിൽ നിന്നും ഭീഷണിയുണ്ടെന്ന പരാതി കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ എസ്.ഐക്ക് സസ്പെൻഷൻ
താമരശ്ശേരി: താമരശ്ശേരി സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്കെതിരെ നടപടി. ഗ്രേഡ് എസ്‌ഐ നൗഷദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. റൂറല്‍ എസ്‍പി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. യാസിറില്‍ നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് ശിബില നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച
താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയിൽ
താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. കൊലപാതകത്തിനു ശേഷം സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതകശേഷം ഒളിവില്‍ പോയ ഇയാളുടെ കാറിന്‍റെ നമ്പര്‍ പോലീസ് പ്രചരിപ്പിച്ചിരുന്നു. പാര്‍ക്കിങ്ങ് ഏരിയില്‍ വെച്ച്
താമരശ്ശേരിയില്‍ ലഹരിയ്ക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ വാളുകൊണ്ട് വെട്ടി
താമരശ്ശേരി: ലഹരി മരുന്നിനടിമയായ ജ്യേഷ്ഠന്‍ അനുജനെ വാളുകൊണ്ട് വെട്ടിപരുക്കേല്‍പ്പിച്ചു. താമരശ്ശേരി ചമലില്‍ ഇന്ന് വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം. ചമല്‍ സ്വദേശിയായ അഭിനന്ദ് (23) നാണ് പരിക്കേറ്റത്. തലയ്ക്കാണ് വെട്ടേറ്റത്. അഭിനന്ദ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സഹോദരനായ അര്‍ജുന്‍, ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ നിന്ന് വാളെടുത്ത് വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. വെട്ടുന്നത് കണ്ട ബന്ധുക്കള്‍ ഇടപെടുകയും
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകം; പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാനൊരുങ്ങി പോലിസ്
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാനൊരുങ്ങി പോലീസ്. വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌കൂളിൽ പരീക്ഷ നടത്തിയാൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ജുവനൈൽ ഹോമിനടുത്ത കേന്ദ്രങ്ങളിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും അന്വേഷണ ഉദ്യോഗസ്ഥർ
താമരശ്ശേരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്
താമരശേരി: താമരശേരി അടിവാരം ചിപ്പിലിത്തോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പുലിക്കല്‍ പാലത്തിന് സമീപം ഇന്നു രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയില്‍ ഫരീക്കല്‍ ബാബു, ഭാര്യ സോഫിയ, ഇവരുടെ പേരക്കുട്ടി അഞ്ചു വയസുകാരിയായ ഇസബെല്‍ എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട് റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം തുഷാരഗിരി ചിപ്പിലിത്തോട് പുഴയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാർ
താമരശേരിയിൽ കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന
താമരശ്ശേരി: താമരശേരിയിൽ അടുക്കളയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ അസാ സഹറയുടെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെനേരം ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെ വീട്ടുകാർ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തലയില്‍ സ്റ്റീല്‍
താമരശ്ശേരിയിൽ വീടിൻ്റെ അടുക്കളയിലെ പ്രഷർ കുക്കർ എടുക്കാൻപോയ വീട്ടമ്മ ഞെട്ടി; ഉള്ളിൽ പത്തിവിടർത്തി മൂർഖൻ പാമ്പ്
താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിലിൽ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളില്‍ മൂർഖൻ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്പിന്‍റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി
റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കുന്നതിനിടെ താമരശ്ശേരി അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു; തലകുത്തനെ മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരെ രക്ഷിച്ചത് ഏറെ പണിപ്പെട്ട്
താമരശ്ശേരി: താമരശ്ശേരി ചുരത്തിന് സമീപം അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. റോഡിലെ കുഴികൾ കാരണം ഓരം ചേർന്ന് പോയ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. കാറില്‍ ആറു പേരായിരുന്നു ഉണ്ടായിരുന്നത്. വയനാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മേല്‍മുറി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. തോട്ടിലേക്ക് മറിഞ്ഞ
അഭിവൃദ്ധിക്ക് നഗ്നപൂജ; താമരശ്ശേരിയിൽ യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ
താമരശ്ശേരി: യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ യുവതിക്കും ഭർത്താവിനും ഉണ്ടായിരുന്നു. ഭർത്താവ് വിദേശത്തേക്ക്
താമരശ്ശേരിയിൽ ആയുധങ്ങളുമായെത്തിയ സംഘം പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി
താമരശ്ശേരി: താമരശ്ശേരിയിൽ പ്രവാസിയായ യുവാവിനെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി. പരപ്പൻപൊയിൽ സ്വദേശി കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. ഇന്നലെ രാത്രി രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ആക്രമി സംഘം പിന്നീട് സനിയയെ റോഡില്‍ ഇറക്കിവിട്ടു. വിദേശത്തു നിന്നുള്ള സാമ്പത്തിക ഇടപാടിന്റെ