Tag: Thamarasseri
താമരശ്ശേരി പൂനൂർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
താമരശ്ശേരി: എകരൂല്‍ പൂനൂർ പുഴയില്‍ പതിനൊന്നു വയസ്സുകാരൻ മുങ്ങി മരിച്ചു. എം.എം.പറമ്പ് കോട്ടക്കുന്ന് സാലിയുടെ മകൻ ആദിലാണ് മരിച്ചത്. പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതി നിടെയാണ് അപകടം. സമീപത്തെ മൈതാനിയില്‍ കൂട്ടുകാർക്കൊപ്പം ഫുട്ബാള്‍ കളിക്കാൻ എത്തിയതായിരുന്നു ആദില്‍. കൂട്ടുകാർക്കൊപ്പം മൊകാഴിക്കൽ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയ ആദിലും മറ്റ് രണ്ട് കുട്ടികളും ഒഴുക്കില്‍പ്പെടു കയായിരുന്നു. മുങ്ങിപ്പോയ ആദിലിനെ നാട്ടുകാർ
താമരശ്ശേരിയിൽ സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു
താമരശ്ശേരി: എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ച സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനിന് തീപ്പിടിച്ചു; തീയണച്ചത് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാനിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. ചുരത്തിൽ ആറാം വളവില്‍ വെച്ച് പിക്കപ്പ് വാനിൽ തീപ്പിടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും സുല്‍ത്താൻ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനിനാണ് തീപിടിച്ചത്. ഹൈവേ പോലീസും മുക്കത്ത് നിന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് ചുരം റോഡിൽ ഏറെ നേരം
വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കം; താമരശ്ശേരിയിൽ യുവതിയുടെ നേതൃത്വത്തിൽ 20 അംഗസംഘം വീട്ടിൽ കയറി ആക്രമിച്ചു, 4 പേർക്ക് പരിക്ക്, 7 പേർ പോലീസ് കസ്റ്റഡിയിൽ
താമരശ്ശേരി: വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് താമരശ്ശേരിയില്‍ വീട്ടില്‍ കയറി ഒരു സംഘം ആക്രമണം നടത്തി. വീട്ടുടമ ഉള്‍പ്പെടെ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ
മലപ്പുറത്തുനിന്ന് മോഷ്ടിച്ച സാധനങ്ങളുമായി പിക്കപ്പ് വാനിൽ താമരശ്ശേരിയിലെത്തി; സംശയം തോന്നി പോലീസ് പരിശോധന, ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കൾ അറസ്റ്റിൽ
താമരശ്ശേരി: മലപ്പുറത്ത് നിന്നും മോഷ്ടിച്ച സാധനങ്ങളുമായി പിക്അപ് വാനില്‍ പോവുകയായിരുന്ന യുവാക്കളെ പിടികൂടി താമരശ്ശേരി പോലീസ്. ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കളാണ് താമരശ്ശേരി പൊലീസ് നടത്തിയ നൈറ്റ് പട്രോളിംഗിനിടെ പിടിയിലായത്. ബാലുശ്ശേരി സ്വദേശി വീരന്‍, മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, വയനാട് കമ്ബളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.
മയക്കുമരുന്ന് വിൽപ്പന, ഒപ്പം ഉപയോഗവും; താമരശ്ശേരിയിൽ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ
താമരശ്ശേരി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ താമരശ്ശേരിയില്‍ പിടിയിലായി. കൈതപ്പൊയില്‍ ആനോറ ജുനൈസ്, (39)മലോറം നെരൂക്കുംചാല്‍ കപ്പാട്ടുമ്മല്‍ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച കൈതപ്പൊയില്‍ നിന്നും 5 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്. മയക്കുമരുന്നുമായി യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടു പേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു.
സിനിമകൾ അന്ധവിശ്വാസത്തിന് വഴിവെക്കുന്നു; അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചരണവും തടയണം, താമരശേരി രൂപത
താമശേരി: തെറ്റായ രീതിയിൽ മതവിശ്വാസങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പ്രവണത കൂടി വരുന്നതായി താമരശേരി രൂപത. മലയാള സിനിമകളിൽ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഇപ്പോൾ കണ്ടുവരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. അന്ധവിശ്വാസ പ്രചരണത്തിനായി സിനിമാരംഗത്ത് സംഘടിത നീക്കങ്ങൾ നടക്കുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.
നാട്ടുകാരെ വാള്‍വീശി ഭയപ്പെടുത്തി യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് താമരശ്ശേരി സ്വദേശികളടക്കം എട്ട് പ്രതികള്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ യൂത്ത് ലീഗ് നേതാവും
താമരശ്ശേരി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസില്‍ എട്ടു പ്രതികള്‍ അറസ്റ്റില്‍. മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ പുല്ലൂരാംപാറ വൈത്തല ഷാന്‍ഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിന്‍ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങല്‍ ജസിം (27), താനൂര്‍
താമരശേരിയില്‍ നടുറോഡില്‍ വെട്ടുകത്തിയുമായി ആക്രമിക്കാനൊരുങ്ങിയ സംഭവം: രണ്ട് പ്രതികളും പിടിയില്‍, കേസെടുത്തത് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി
താമരശ്ശേരി: കാരാടിയില്‍ നടുറോഡില്‍ വെട്ടുകത്തിയുമായെത്തി കാര്‍ യാത്രികരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളും പിടിയിലായി. താമരശ്ശേരി ഉല്ലാസ് കോളനിയില്‍ മുഹമ്മദ് ഫഹദ് (23), കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ ലക്ഷംവീട് കോളനിയില്‍ സുനന്ദ് (28) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. താമരശ്ശേരിയില്‍ ദേശീയപാതയില്‍ നിന്ന് അണ്ടോണ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെ