Tag: Thamarasseri

Total 30 Posts

താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി അപകടം; മൂന്ന് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

താമരശ്ശേരി: റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അമ്പായത്തോട് അറമുക്ക് ഗഫൂർ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്കേറ്റത്. ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ 5

താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധു അറസ്റ്റിൽ, പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം

കോഴിക്കോട്: താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കർണാടക പൊലീസാണ് ഇവരെ കണ്ടെത്തി വിവരം കേരള പൊലീസിനെ അറിയിച്ചത്. അതേ സമയം പോക്സോ കേസ് പ്രതിയായ ബന്ധു

കട്ടിയേറിയ ആയുധംകൊണ്ട് അടിയേറ്റു, തലയോട്ടി തകര്‍ന്നു; താമരശ്ശേരിയില്‍ മുഹമ്മദ് ഷഹബാസ് മരിച്ചത് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത് ക്രൂരമായ പീഡനത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തിലെ

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; കുറ്റാരോപിതരായവരെ എസ്‍.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിക്കും, വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻറെ മരണത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. ഇവരെ വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന തീരുമാനമെടുത്തത്. ഷഹബാസിൻറെ മരണത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികൾക്കെതിരെയും പൊലീസ്

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ മരണം; വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിൻറെ മരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും. വിദ്യാർഥിയുടെ മരണം ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. താമരശ്ശേരി പൊലീസ് സംഭവത്തിൽ അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട് . കുറ്റാരോപിതരായ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ്

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍; പരിക്കേറ്റ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

താമരശ്ശേരി: വിദ്യാർഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് ഇന്ന് പുലർച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്ററിനുസമീപം വ്യാഴാഴ്ച

താമരശ്ശേരിയിൽ വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

താമരശേരി: വില്‍പനക്കായി എത്തിച്ച നാലര ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്ബതികളടക്കം മൂന്നുപേരെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കാപ്പുമ്മല്‍ അതുല്‍ (30), കാരന്തൂർ ഒഴുക്കര ഷമീഹ മൻസില്‍ അനസ് (30), ഇയാളുടെ ഭാര്യ നസീല (32) എന്നിവരെ താമരശേരി പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. താമരശേരി ബൈപാസ് റോഡില്‍ മദർ മേരി ഹോസ്പിറ്റലിന്

താമരശേരിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി സഹോദരങ്ങളായ മൂന്നുപേർ പിടിയിൽ

താമരശ്ശേരി: എം.ഡി.എം.എ മയക്ക് മരുന്നുമായി താമരശേരിയില്‍ സഹോദരങ്ങള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും 19 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടില്‍ മുഹമ്മദ് റാഷിദ്, സഹോദരൻ അബ്ദുള്‍ ജവാദ്, ഇവരുടെ പിതൃ സഹോദരന്റെ മകനായ പുത്തൂർ മാങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സല്‍മാൻ എന്നിവരാണ് അറസ്റ്റിലായത്.

എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരൻ്റെ കഴുത്തിൽ കത്തിവെച്ച് കുരുമുളകും കാപ്പിയും കവർന്നു; താമരശ്ശേരി സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ

കോഴിക്കോട്: എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ പൂനൂർ സ്വദേശികളായ സഹോദരങ്ങളെ കോഴിക്കോട് വെച്ച് പൊലീസ് പിടികൂടി. 70 കിലോയോളം തൂക്കം വരുന്ന, 43,000 രൂപയോളം വിലമതിക്കുന്ന കുരുമുളകും, 12,000 രൂപയോളം വില വരുന്ന കാപ്പിയുമാണ് ഇവര്‍ കവര്‍ന്നത്. താമരശ്ശേരി പൂനൂര്‍ കുറുപ്പിന്റെകണ്ടി പാലംതലക്കല്‍ വീട്ടില്‍

താമരശ്ശേരിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു; അപകടം തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ

കോഴിക്കോട്:താമരശ്ശേരി പുതുപ്പാടി അടിവാരം പൊട്ടിക്കൈയിൽ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. അടിവാരം സ്വദേശി സജ്നയാണ് മരിച്ചത്. തോട്ടിൽ അലക്കിക്കൊണ്ടിരിക്കെയായിരുന്നു അപകടം. പെട്ടെന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ എത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തിരച്ചിൽ നടത്തുന്നതിനിടെ മൂന്ന് കി.മീറ്റർ അകലെ കൈതപ്പൊയിൽ രണ്ടാംകൈ ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

error: Content is protected !!