Tag: Thalassery
ആശുപത്രി കിടക്കയിൽ കിടന്ന് മകളെ നിക്കാഹ് ചെയ്തു കൊടുത്ത് പിതാവ്; വേറിട്ട വിവാഹത്തിന് വേദിയായി തലശ്ശേരിയിലെ സഹകരണ ആശുപത്രി
തലശ്ശേരി: പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്തു കൊടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയിലാണെങ്കിലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്ത് കൊടുക്കാനായതിന്റെ സന്തോഷമായിരുന്നു തലശ്ശേരി ടൗണ്‍ ഹാള്‍ റോഡിലെ തച്ചറക്കല്‍ ബഷീറിന്റെ മുഖത്ത്. തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിയാണ് രണ്ട് കുടുംബത്തിലും ആഹ്ലാദം നിറച്ച വിവാഹത്തിന് വേദിയായത്.
തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തം; കാറുകൾക്ക് തീയിട്ട ജീവനക്കാരൻ അറസ്റ്റിൽ, കത്തിച്ചത് പണം തിരിമറിക്കാനെന്ന് വിചിത്ര മൊഴി
തലശ്ശേരി: തലശ്ശേരിയിലെ കാർ ഷോറൂമിൽ തീപിടിച്ച സംഭവത്തിൽ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ. വയനാട് തേറ്റമല സ്വദേശി സജീറാണ് അറസ്റ്റിലായത്.രണ്ട് വർഷമായി സ്ഥാപനത്തിലെ ഫീൽഡ് എക്സിക്യുട്ടീവാണ് സജീർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് തലശ്ശേരി പള്ളിത്താഴയിലെ ഇൻഡക്സ് ഗ്രൂപ്പിൻറെ കാർ ഷോറൂമിൽ തീപിടുത്തമുണ്ടായത്. മൂന്ന് മാരുതി കാറുകളാണ് കത്തിനശിച്ചത്. നാൽപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളിൽ
മാഹി, തലശ്ശേരി, കൂത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ
മാഹി: തലശ്ശേരി, മാഹി, കുത്തുപറമ്പ് അസംബ്ലി മണ്ഡലങളിൽ നാളെ സി.പി.ഐ.എം ഹർത്താലിന് ആഹ്വാനം ചെയ്തു. കൂത്തുപറമ്പ് സമരപോരാളി പുഷ്പനോടുള്ള ആദരസൂചകമായാണ് ഞായർ ഹർത്താൽ ആചരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവ അടച്ചിടും. വാഹനങ്ങൾ, പെട്രോൾ പമ്പ്, ഹോട്ടലുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുഷ്പന്റെ ഭൗതീക ശരീരം നാളെ രാവിലെ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ട് വരും.
എം.ഡി.എം.എയും കഞ്ചാവുമായി ഓട്ടോയിൽ വിൽപ്പന; തലശ്ശേരിയിൽ മൂന്ന് യുവാക്കൾ പിടിയിൽ
തലശ്ശേരി: മയക്ക്മരുന്നുകളുമായി തലശ്ശേരിയിൽ മൂന്ന് യുവാക്കൾ പിടിയായി. തലായി ഹാർബർ പരിസരത്ത് മയക്കുമരുന്നുമായി ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് തലശേരി ടൗണ്‍ പൊലീസ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ പിടികൂടിയത്. നിരവധി മോഷണ കേസിലെ പ്രതികളായ മിഥുൻ, ഷിനാസ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്.
തലശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു
തലശ്ശേരി: തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ (26) ഷാർജയിൽ അന്തരിച്ചു. ദുബൈയിൽ ബിസിനസ് നടത്തുന്ന എം.ജലീലിന്റെയും മാഹി സ്വദേശി സഫാനയുടെയും മകനാണ്. സഹോദരന് നിഫ്താഷ് (ബംഗളുരു), സഹോദരി സിയ (ഷാര്ജ). കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന് കിടന്ന ഹൈസം രാവിലെ പതിവ് പോലെ ഉണരാതായതിനെ തുടർന്ന് മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് അസ്വാഭാവികമായി ശ്വാസം വലിക്കുന്നത് ശ്രദ്ധിച്ചത്.
തലശ്ശേരിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു
തലശ്ശേരി :നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ന്യൂ മാഹി പുന്നോൽ സ്വദേശി മരിച്ചു. പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെ മകൻ ബഷാഹിറാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ചിറക്കര കീഴന്തിമുക്ക് റോഡിലാണ് അപകടം. നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ബഷാഹിറിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തലശ്ശേരി-മൈസൂർ അന്തർ സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ; വാഹനം കടത്തിവിടുന്നത് ഒരു ഭാഗത്തുകൂടി മാത്രം
തലശ്ശേരി: തലശ്ശേരി-മൈസൂർ അന്തർ സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ. കൂട്ടുപുഴയ്ക്കടുത്ത് വളവുപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൈസൂരിൽ നിന്ന് കണ്ണൂർ ജില്ലയിലെത്താനുള്ള പ്രധാന പാതയാണിത്. ചരക്കുവാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങൾ ഭാഗികമായി മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. കൂടുതൽ മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് വാഹനങ്ങളെ
തലശ്ശേരിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ്; സൈനികൻ റിമാൻഡിൽ
തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് വയോധികയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ റിമാൻഡിൽ . കതിരൂർ കാപ്പുമ്മൽ സ്വദേശി ശരത്താണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്ര ദർശനത്തിന് പോയി വരികയായിരുന്ന വയോധികയുടെ മാല ശരത്ത് പൊട്ടിച്ചത്. തിരുവങ്ങാട്ടെ വാഴയിൽ പുരയിൽ കെ.ജാനകിയുടെ മാലയാണ് പൊട്ടിച്ചത്. തലശ്ശേരി എസ്.ഐ.വി.വി. ദീപ്തിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈനികനായി
തലശ്ശേരി ജനറൽ ആശുപത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു
തലശ്ശേരി: തലശ്ശേരി ജനറൽ ആസ്പത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു. ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ അഞ്ച് രൂപയാണ് ഒ പി ടിക്കറ്റ് നിരക്ക്. ഇത് 10 രൂപയാക്കി ഉയർത്താനാണ് തീരുമാനം. അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് നിരക്ക് വർധിപ്പിക്കാൻ ധാരണയായത്. സമീപ പ്രദേശങ്ങളിലെ ഗവ. ആശുപത്രികളിലും ഒ പി ടിക്കറ്റ് നിരക്ക് 10
തലശ്ശേരിയില്‍ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊടുവള്ളി സ്വദേശിയായ മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
തലശ്ശേരി: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കൊടുവള്ളി സ്വദേശിയായ മുഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസാ അധ്യാപകന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.