Tag: tanur boat accident
താനൂര്‍ ബോട്ട് ദുരന്തം: ഒളിവിൽപോയ ബോട്ടുടമ നാസറിനെ എലത്തൂരിൽ നിന്ന് പിടികൂടി, അറസ്റ്റ്
മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ‘അറ്റ്ലാന്റിക്’ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ എലത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.
ബോട്ടിനു തുടക്കത്തിൽ തന്നെ ഉലച്ചിലുണ്ടെന്ന് ദൃക്സാക്ഷികൾ, അപകടം പുറത്തറിഞ്ഞത് രാത്രി 7.45 ന്; താനൂരിലേത് വിളിച്ച് വരുത്തിയ അപകടമെന്ന് ആരോപണം
മലപ്പുറം: അവധി ദിനം ആഘോഷമാക്കാൻ നിരവധി പേരാണ് ഇന്നലെ കടപ്പുറത്തെത്തിയത്. ഏറെ ആകർഷകമായ ബോട്ട് സഫാരി നടത്തിയാണ് പലരും മടങ്ങിയത്. ഇത്തരത്തിൽ കുടുംബത്തോടൊപ്പം എത്തിയരാണ് അറ്റ്‌ലാന്റിക് ബോട്ടിലും കയറിയത്. എന്നാൽ താങ്ങാവുന്നതിലും അധികം ആളുകളെ കയറ്റിയതും മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതും ഇരുപത്തിരണ്ട് പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ അപകടത്തിലേക്ക് നയിച്ചു. വിളിച്ച് വരുത്തിയ അപകടമാണ്
ഒത്തുചേരൽ അന്ത്യയാത്രയായി; സഹോദരങ്ങളുടെ ഭാര്യമാരും എട്ട് മക്കളുമടക്കം ഒറ്റദിനത്തിൽ ഇല്ലാതായത് ഒരുകുടുംബത്തിലെ 11 പേർ
താനൂർ: കുടുംബാഗങ്ങളോടപ്പുമുള്ള സന്തോഷമിനിഷങ്ങൾക്കായി ഒത്തുചേർന്നു, വിനോദയാത്ര ബോട്ടിൽ ഉല്ലാസയാത്ര, ഒടുവിൽ ദുരന്തം കവർന്നെടുത്തത് ഒരു കുടുംബത്തിലെ 11 പേരെ. കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ ഉമ്മയും മാത്രമാണെന്ന് വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് കുടുംബനാഥനായ സൈതലവി. സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും നാല് കുട്ടികളുമടക്കം 11 പേരാണ് ഒറ്റദിവസം കൊണ്ടില്ലാതായത്. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു ആ