Tag: Swimming
നീന്തല്‍ കുളത്തിലെ താരം നീലാംബരി; കൊല്ലം ചിറ നീന്തികടന്ന് ആറ് വയസ്സുകാരി, 45 മിനുട്ട് കൊണ്ട് നീന്തിയത് 800 മീറ്റര്‍ ദൂരം
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം ചിറ നീന്തി കടന്ന് ആറുവയസ്സുകാരി നീലാംബരി. ഒമ്പത് ഏക്കറോളം വിസ്തീര്‍ണമുള്ള കൊല്ലം ചിറ ഇന്ന് രാവിലെയാണ് ഈ കൊച്ചുമിടുക്കി നീന്തിക്കടന്നത്. 400 മീറ്റര്‍ നീളമാണ് ചിറയ്ക്ക് കണക്കാക്കുന്നത് അങ്ങിനെ 800 മീറ്റര്‍ നീന്തി സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തിരിച്ചെത്തി. നാല്‍പ്പത്തിയഞ്ച് മിനുട്ട് സമയത്തിലാണ് നീന്തല്‍ പൂര്‍ത്തിയാക്കിയത്. മുന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: രാമചന്ദ്രന്റെ
വെള്ളത്തിലൂടെയുള്ള യാത്രയും, നീന്തലും തമാശകളിയല്ല, ജീവന്റെ വിലയുള്ള കളിയാണ്; മുന്‍കരുതലെടുത്ത് സുരക്ഷിതരായിരിക്കാം
ഓരോ അപകട മരണങ്ങള് സംഭവിക്കുമ്പേളും അവരെ ഓര്‍ത്ത് നമ്മല് പരിതപിക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങളും മരണങ്ങളും ആവര്‍ത്തിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ ചുരുക്കമായിരിക്കും. വീടിനടുത്തുള്ള കുളത്തിലും തോട്ടിലും നീന്തിയുള്ള പരിചയം വെച്ചാണ് പലരും കടലിലും പുഴകളിലും നീന്താന്‍ ഇറങ്ങുക. അതിനാല്‍ തന്നെ മുങ്ങിമരണങ്ങളും ഇപ്പോള്‍ തുടര്‍കഥയാവുകയാണ്. ഏറ്റവുമൊടുവിലായി പെരുവണ്ണാമുഴിയുടെ ആഴങ്ങളില്‍ പൊലിഞ്ഞത് ഇരുപത്തി രണ്ട് വയസ്സു മാത്രം
ഓളപ്പരപ്പില്‍ വിസ്മയ പ്രകടനവുമായി ആറുവയസ്സുകാരന്
കണ്ണൂര്‍: ആഞ്ഞടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റിയ വിരുതുമായാണ് ആറു വയസ്സുകാരന് ഡാരിസ് കര തൊട്ടത്. ഒപ്പം പ്രായം തളര്‍ത്താത്ത ഉള് കരുത്തുമായി അറുപതു വയസ്സുകാരന് വിജയനും. നീന്തല്‍ പഠിച്ച് കാവല്‍ മാലാഖമാരാവുക എന്ന സന്ദേശം എല്ലാവരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പയ്യാമ്പലം കടലില്‍ ഇവര്‍ നീന്തല്‍ പ്രകടനം കാഴ്ചവെച്ചത്. ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമാണ് ആറുവയസ്സുകാരന് ഡാരിസ് പ്രഭു