Tag: student death
കോഴിക്കോട് വീട്ടിലെ കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്ന് വയസുകാരി മരിച്ചു
കോഴിക്കോട്: വീട്ടിലെ കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്ന് വയസുകാരി മരിച്ചു. കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജയാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. വീട്ടിലെ കുളിമുറിയിൽ നിന്നാണ് കദീജയ്ക്ക് ഷോക്കേറ്റത്. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവൻപൊയിൽ
താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; കുറ്റാരോപിതരായവരെ എസ്‍.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിക്കും, വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻറെ മരണത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളെയും എസ്‍എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കും. ഇവരെ വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന തീരുമാനമെടുത്തത്. ഷഹബാസിൻറെ മരണത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികൾക്കെതിരെയും പൊലീസ്
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ മരണം; വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും
താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിൻറെ മരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും. വിദ്യാർഥിയുടെ മരണം ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. താമരശ്ശേരി പൊലീസ് സംഭവത്തിൽ അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട് . കുറ്റാരോപിതരായ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ്