Tag: Sports
അസ്ഹറുദ്ദീന് അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണ്ണമെൻറിൽ മുംബൈക്കെതിരെ സെഞ്ച്വറി നേടിയ കേരളതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെഞ്ച്വറി നേടിക്കൊണ്ട് കേരളത്തിന് തിളക്കമാർന്ന വിജയം സമ്മാനിച്ച അസ്ഹറുദ്ദീനും കേരള ക്രിക്കറ്റ് ടീമിനും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്നലെ കരുത്തരായ മുംബൈക്കെതിരെ മിന്നുന്ന വിജയമാണ് കേരളം നേടിയത്.
‘അവന്റെ ജാഡ കണ്ടില്ലേ! കൊടുക്കട്ടെ ഞാനൊന്ന്’ അടുത്ത പന്ത് ബൂം; പുതുച്ചേരിക്കെതിരായ മത്സരത്തിലെ വൈറലായ സഞ്ജുവിന്റെ വീഡിയോ കാണാം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 യില്‍ ആദ്യ മത്സരത്തിൽ തന്നെ കേരളത്തിനു വിജയത്തോടെ തുടക്കം. മുംബൈ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ പുതുച്ചെരിയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മല്‍സരമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കിയ കളി കൂടിയായിരുന്നു
വാഗ്ദാനം പാലിക്കാനുള്ളതാണ് എന്ന് തെളിയിക്കുന്നു ഈ ജനപ്രതിനിധി
മലപ്പുറം: തിരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് പലവിധ വാഗ്ദാനങ്ങൾ നൽകാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വാഗ്ദാനങ്ങൾ പലതും പാഴ്വാക്കുകളാവാറാണ് പതിവ്. കളികമ്പക്കാരുടെ നാടായ മലപ്പുറത്ത് ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം പാലിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. സ്ഥാനാർത്ഥി ആയതു മുതൽ പ്രദേശത്തെ യുവാക്കൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യമായിരുന്നു കളിക്കാൻ ഒരു മൈതാനം വേണം എന്നത്.