Tag: shibin murder case

Total 7 Posts

തൂണേരിയിൽ കൊല്ലപ്പെട്ട ഷിബിനെതിരെ സമൂഹമാധ്യമങ്ങളിൽ നുണ പ്രചരണം; പിതാവ് പരാതി നൽകി

നാദാപുരം: തൂണേരിയിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നതായി പരാതി. ഷിബിൻ കൊലക്കേസിൽ ഏഴ്മു സ്ലിംലീഗ് പ്രവർത്തകരെ കഴിഞ്ഞ ദിവസം ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ നുണ പ്രചാരണം ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഷിബിൻ്റെ അച്ഛൻ സി കെ ഭാസ്കരൻ നാദാപുരം പൊലീസിൽ പരാതി നൽകി.

തൂണേരി ഷിബിൻ വധക്കേസ്; പ്രതികളെ കുറ്റവിമുക്തരാക്കുന്നത് അപകടകരമായ സന്ദേശം നൽകും, വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരിയിലെ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സാങ്കേതിക കാരണങ്ങളാൽ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുതെന്നും ഇത് നീതിന്യായ വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി. അവകാശങ്ങളെ മാനിക്കാതിരിക്കുന്നത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി പറഞ്ഞു. പ്രതികളെ കുറ്റവിമുക്തരാക്കുന്നത്

ആശ്വാസമായി, ഈ ഒരു ദിവസത്തിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു; ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഷിബിന്റെ അച്ഛൻ

നാദാപുരം: ഷിബിൻ വധക്കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ അച്ഛൻ ഭാസ്‌കരൻ . 9 വര്ഷമായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. മനസമാധാനം നല്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതി ഇപ്പോഴും മുസ്ലിം ലീഗ് സംരക്ഷണത്തിലാണ്. ലീഗാണ് പ്രതികള്ക്ക് വിദേശത്ത് ജോലി തരപ്പെടുത്തി കൊടുത്തിരിക്കുന്നത്. യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉമ്മന്ചാണ്ടി സര്ക്കാറിന്റെ

തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീംലീഗ്‌ പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം

നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. വിചാരണ കോടതി വെറുതെ വിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേർക്കും നഷ്ടപരിഹാരം നൽകണം. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍

തൂണേരി ഷിബിൻ വധക്കേസ്; ഒന്നാം ഒഴികെ വിദേശത്തുനിന്നെത്തിയ ആറ് പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു

നാദാപുരം: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച ഏഴ് പ്രതികളിൽ ആറുപേരും വിദേശത്തു നിന്നും എത്തി പോലീസിന് കീഴടങ്ങി. മുസ്ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെയാണ് പ്രതികൾ കീഴടങ്ങിയത്. എന്നാൽ കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. കോടതി വിധി വന്നപ്പോൾ വിദേശത്തായിരുന്നതിനാൽ പ്രതികളെ അറസ്റ്റ്

തൂണേരി ഷിബിൻ വധക്കേസ്; കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഏഴ് പേരും ഗൾഫിൽ, നാട്ടിലെത്തിക്കാനുള്ള നടപടിയുമായി പോലീസ്

കോഴിക്കോട്: നാദാപുരം തൂണേരിലെ ഷിബിന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ലീഗ് പ്രവർത്തകരായ പ്രതികളിൽ ഏഴ് പേരും ഗൾഫിലാണ് ഉള്ളത്. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എട്ടു പേര്‍ കുറ്റക്കാരാണെന്ന് ഇന്നലെയാണ് ഹൈക്കോടതി വിധിച്ചത്. എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

തൂണേരി ഷിബിൻ വധക്കേസ് ശിക്ഷാ വിധി 15 ന്; നാദാപുരം മേഖലയിൽ സുരക്ഷ ശക്തമാക്കി, ഫെയ്സ്ബുക്ക്, വാട്സ് ആപ് ​ഗ്രൂപ്പുകൾ പോലിസ് നിരീക്ഷണത്തിൽ

  നാദാപുരം : ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ. ഷിബിൻ വധക്കേസിലെ പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചതോടെ നാദാപുരം മേഖലയിൽ പോലീസിന്റെ പട്രോളിങ്‌ ശക്തമാക്കി. നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് പട്രോളിങ്‌ ശക്തമാക്കിയത്. നാദാപുരം മേഖലയിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട് നാദാപുരം, തൂണേരി, വെള്ളൂർ, വേറ്റുമ്മൽ, പുറമേരി, ചാലപ്പുറം, പേരോട്, ഇരിങ്ങണ്ണൂർ ഭാഗങ്ങളിലാണ് പോലീസ് കൂടുതൽ ജാഗ്രതാനിർദേശം

error: Content is protected !!