Tag: Sea
കടലില്‍ ദുരൂഹസാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് വടകരയിലെ മത്സ്യത്തൊഴിലാളികള്‍
വടകര: കടലില്‍ ദുരൂഹസാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ മത്സ്യത്തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചു. തമിഴ്‌നാട് മധുര ദിണ്ടിഗല്‍ സ്വദേശി ധര്‍മരാജ് (43)നെയാണ് സാന്‍ഡ് ബാങ്ക്‌സിന് അടുത്ത് കടലില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് വടകര സാന്‍ഡ് ബാങ്ക്‌സ് തീരത്തുനിന്ന് അഞ്ചര നോട്ടിക്കല്‍ മൈല്‍ അകലെ ധര്‍മരാജിനെ കണ്ടെത്തിയത്. കടലില്‍ നീന്തുകയായിരുന്ന ഇയാളെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ വടകര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കടലില്‍ കടുക്ക പറിക്കാനിറങ്ങിയ കോഴിക്കോട് ചാലിയം പള്ളി സെക്രട്ടറി മുങ്ങി മരിച്ചു
കോഴിക്കോട്: കടുക്ക പറിക്കാനിറങ്ങിയ പള്ളി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു. ചാലിയം സിദ്ദീഖ് പള്ളി മഹല്ല് സെക്രട്ടറി കള്ളാടത്ത് മജീദാണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ ചാലിയത്ത് കടുക്ക പറിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മുല്ലമേല്‍ കോട്ടയ്ക്ക് സമീപത്താണ് കടുക്ക പറിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിൽ കാണാതെ ആവുകയായിരുന്നു. മറ്റു കടുക്ക തൊഴിലാളികൾ ഇയാളെ കാണാതെ നടത്തിയ അന്വേഷണത്തിലാണ്