Tag: school students
വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം; ജില്ലയിലെ വിവിധ സ്കൂളുകൾ പോലിസ് നിരീക്ഷണത്തിൽ
കോഴിക്കോട് : വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം തടയാനായി ജില്ലയിലെ വിവിധ വിദ്യാലയങ്ങൾ പോലീസ് നിരീക്ഷണത്തിൽ. പത്താംക്ലാസ്, ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിക്കുമ്പോൾ ചെറിയ കാര്യങ്ങൾക്കുപോലും വിദ്യാർഥികൾ തമ്മിൽ ചില സ്കൂളുകളിൽ സംഘർഷത്തിനിടയുണ്ടെന്ന് നേരത്തേ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. സിറ്റി-റൂറൽ ജില്ലാ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്.
പയ്യോളിയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥി ചാടിയ സംഭവം; സഹപാഠികള്‍ പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട്
പയ്യോളി: തിക്കോടിയന്‍ സ്മാരക ജിവിഎച്ച്എസ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥിയെ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ്. ഡിസംബര്‍ നാല് ഞായറാഴ്ച സ്‌കൂള്‍ അവധി ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. സഹപാഠികളില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് പിതാവ് ആരോപിച്ചു.
നടുവണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി, കർശന നടപടിയുമായി ബാലുശ്ശേരി പോലീസ്; ലെെസൻസില്ലാതെ ഓടിച്ച നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു, രക്ഷിതാക്കൾക്കെതിരെ കേസ്
നടുവണ്ണൂർ: ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടിപിടികൂടുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ബാലുശ്ശേരി പോലീസ്. നടുവണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിൽ ലെെസൻസില്ലാതെ വാഹനവുമായെത്തിയ നാല് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. നടുവണ്ണൂർ ബസ് സ്റ്റാന്റിൽ കഴിഞ്ഞ രണ്ടു ദിവസമായി സ്കൂൾ കുട്ടികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഇതേ കുറിച്ച് ബാലുശ്ശേരി പോലീസിന് വിവരം