Tag: School kalolsavam

Total 12 Posts

സംസ്ഥാന സ്കൂൾ കലോത്സവം; കാൽനൂറ്റാണ്ടിന് ശേഷം കലാകിരീടം സ്വന്തമാക്കി തൃശ്ശൂര്‍

തിരുവനന്തപുരം: 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ 1008 പോയിന്റുകളുമായി സ്വര്‍ണകപ്പ് സ്വന്തമാക്കി തൃശ്ശൂര്‍. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാമത്‌. 1003 പോയിന്‍റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശൂരിന്റെ കിരീടനേട്ടം. 1999 ലാണ് തൃശൂര്‍ അവസാനം ചാംപ്യന്‍മാരായത്. നാല് ദിവസമായി നടന്ന വാശിയേറിയ മത്സരത്തില്‍ കണ്ണൂരായിരുന്നു മുന്നില്‍. എന്നാല്‍ ഇന്നലെ രാത്രിയോടെ തൃശ്ശൂര്‍ ഒന്നാം

പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ; കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരും

തിരുവനന്തപുരം: കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കുന്നതിന് മുന്നോടിയായാണ് പൊതു വിദ്യാഭ്യാസവകുപ്പിൻറെ നീക്കം. കഴിഞ്ഞ കായിക മേളയുടെ സമാപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ്

അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവം; ജനുവരി 04 മുതൽ തലസ്ഥാന ന​ഗരിയിൽ, വേദികൾക്ക് നദികളുടെ പേര്

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവം ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിൽ നടക്കും. 25 വേദികൾക്ക് നദികളുടെ പേര് ആയിരിക്കുമെന്നും പ്രധാന വേദി സെൻട്രൽ സ്റ്റേഡിയം ആണെന്നും വിദ്യാഭ്യാസ മന്ത്രി മന്ത്രി പറഞ്ഞു. സ്കൂൾ കലോത്സവത്തിൻ്റെ പ്രൊഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ

തോടന്നൂർ ഉപജില്ല സ്‌കൂൾ കലോൽസവം; തിങ്കളാഴ്ച വില്ല്യാപ്പള്ളിയിൽ കലാമാമാങ്കത്തിന് തുടക്കമാകും

വടകര: തോടന്നൂർ ഉപജില്ല സ്‌കൂൾ കലോൽസവം 11 മുതൽ 14 വരെ വില്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. 300 ഇനങ്ങളിൽ നാലു ദിവസങ്ങളിലായി നാലായിരത്തോളം പ്രതിഭകൾ മാറ്റുരക്കും. തിങ്കളാഴ്ച രചന മൽസരങ്ങളാണ് നടക്കുന്നത്. തുടർന്നുള്ള മൂന്ന്ദിവസങ്ങളിൽ ഏഴുവേദികളിലായി മൽസരങ്ങൾ നടക്കും. പുതിയ ഇനങ്ങളിൽ മംഗലംകളി, പണിയനൃത്തം, ഇരുളനൃത്തം എന്നിവയും ഉണ്ടാവും. ചൊവ്വാഴ്ച

തൂണേരി പഞ്ചായത്ത് സ്‌കൂൾ കലോത്സവം; ജേതാക്കളായി തൂണേരി വെസ്റ്റ് എൽപി

നാദാപുരം : കോടഞ്ചേരി എൽ പി സ്കൂളിൽ നടന്ന തൂണേരി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ തൂണേരി വെസ്റ്റ് എൽപി സ്കൂൾ ജേതാക്കളായി. പേരോട് എൽ പി രണ്ടാം സ്ഥാനവും ,തൂണേരി ഇവി യുപി മൂന്നാം സ്ഥാനവും നേടി. അറബിക് കലാമേളയിൽ സിസി യുപി സ്കൂളും, ജിഎം എൽപി തൂണേരി ഒന്നാം സ്ഥാനം പങ്കിട്ടു. വെള്ളൂർ എംഎൽപി

വടകര ഉപജില്ല സ്കൂൾ കലോത്സവം; വിജയികളേയും കാത്ത് മൂവായിരത്തിയഞ്ഞൂറോളം ട്രോഫികൾ, ചരിത്രത്തിലാധ്യമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ഇത്തവണ എവർറോളിങ്ങ് ട്രോഫി

വടകര : വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂവായിരത്തിയഞ്ഞൂറോളം ട്രോഫികൾ വിജയികളേയും കാത്തിരിക്കുന്നു. വടകരയു‌ടെ ചരിത്രത്തിലാധ്യമായി ഇത്തവണ എവർറോളിങ്ങ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി തുടങ്ങി നാല് വിഭാ​ഗങ്ങളിലും ഉൾപ്പടെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിനാണ് ഈ ട്രോഫി സമ്മാനിക്കുക. കൂടാതെ ​ഗ്രൂപ്പ് മത്സര ഇനങ്ങളിൽ വിജയികളാകുന്ന ടീമിന് മാത്രമല്ല ടീമിലെ

വടകര ഉപജില്ലാ കലോത്സവം; കാണികളിൽ ആവേശമുണർത്തി സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി, ഔപചാരിക ഉദ്​ഘാടനം നടന്നു

വടകര: കടത്തനാടിൻ്റെ കൗമാര കലാമാമാങ്കത്തിന് അരങ്ങുണർന്നു. ഉപജില്ലാ കലോതസവത്തിന്റെ ഔപചാരിക ഉദ്​ഘാടനം ബിഇഎം ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ന് മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഒമ്പതു വേദികളിലായി 5000 ത്തോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഇന്നലെ രചനാ മത്സരങ്ങൾ പൂർത്തിയായി. പ്രശ്നോത്തരിയും നടന്നു. എൽപി,

വടകരയിൽ ഇനി മൂന്ന് നാൾ വരയും രചനയും ആട്ടവും പാട്ടവും; ഉപജില്ലാ കലോത്സവം ഇന്ന് തുടങ്ങും, അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും

വടകര: ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും. ഒൻപതുവരെ ബി.ഇ.എം. എച്ച്‌.എസ്.എസിലാണ് കലോത്സവം നടക്കുക. ഇന്ന് സ്റ്റേജിതര മത്സരങ്ങളും മറ്റു ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മുന്നോറോളം ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. നാളെ രാവിലെ 10.30-ന് കെ.കെ. രമ എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സ്കൂൾ കലോത്സവം, മത്സരങ്ങൾ ഇനി കൂടുതൽ കടുപ്പമാകും; മത്സര ഇനങ്ങളിലേക്ക് പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ കൂടി ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ 5 കലാരൂപങ്ങളാണ് മത്സര ഇനമായി പുതുതായി ഉൾപ്പെടുത്തിയത്. ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ

ചോമ്പാല ഉപജില്ല കലോത്സവം; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയാകും

പുറമേരി: ചോമ്പാല ഉപജില്ല കലോത്സവത്തിന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയാകും. നവംബർ 9,11,12,13 തിയ്യതികളിലായാണ് കലോത്സവം നടക്കുക. ആയിരത്തിലധികം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും. കലോത്സവത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ജ്യോതിലക്ഷ്മി സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി, ചോമ്പാല എ.ഇ.ഒ സപ്ന

error: Content is protected !!